കായികതാരങ്ങള്‍ക്ക് സ്വീകരണം നല്‍കി

ഗുരുവായൂര്‍ : ദേശീയ ഗെയിംസില്‍ അത്ലറ്റിക്സില്‍ വെള്ളിമെഡല്‍ നേടിയ മുഹമ്മദ് അനസ്, ദേശീയ രാജ്യാന്തര സര്‍വകലാശാല മല്‍സരങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയ റീബാസ് മുസാഹി, കെ.വി.ദിനേഷ്, വെങ്കല മെഡല്‍ നേടിയ മുഹമ്മദ് മുസ്തഫ, റിപ്പബ്ളിക്ദിന പരേഡില്‍ പങ്കെടുത്ത എന്‍സിസി കെഡറ്റ് സി.ആര്‍.കെ. അര്‍ജുന്‍ എന്നീ ശ്രീകൃഷ്ണ കോളജ് വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഡി. ജയപ്രസാദ് അധ്യക്ഷനായി. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ബി. മഹേഷ്, ദേവസ്വം ഭരണസമിതിയംഗങ്ങളായ എന്‍. രാജു, എ. സുരേശന്‍, എം. ജനാര്‍ദനന്‍, കെ. ശിവശങ്കരന്‍ എന്നിവര്‍ കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.കെ. ഗോപാലകൃഷ്ണന്‍, യൂണിയന്‍ ചെയര്‍മാന്‍ എം.പി. സജീബ്, ജനറല്‍ ക്യാപ്റ്റന്‍ ജാതദേവന്‍, കായികവിഭാഗം ഡോ. കെ.എസ്. ഹരിദയാല്‍ എന്നിവര്‍ പ്രസംഗിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News General News കായികതാരങ്ങള്‍ക്ക് സ്വീകരണം നല്‍കി