പഞ്ചാരമുക്കില്‍ ഹൈമാസ്റ്റ് പ്രകാശം പരന്നു

ഗുരുവായൂര്‍ : ഗുരുവായൂര്‍, ചാവക്കാട്, പാവറട്ടി എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന ജംക്ഷനായ പഞ്ചാരമുക്കില്‍ ഹൈമാസ്റ്റ് പ്രകാശം പരന്നു. എംഎല്‍എ ഫണ്ടില്‍നിന്ന് ആറു ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച ലൈറ്റ് പി.എ. മാധവന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി.എസ്. ജയന്‍ അധ്യക്ഷനായി. നഗരസഭ കൌണ്‍സിലര്‍മാര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.മുടങ്ങിക്കിടന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു നിറം സാംസ്കാരികവേദി പ്രസിഡന്റ് ലിയാഖത്ത് ചാവക്കാട്, മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് ലത പ്രേമന്‍ എന്നിവര്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണു പണി പൂര്‍ത്തിയാക്കിയത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News General News പഞ്ചാരമുക്കില്‍ ഹൈമാസ്റ്റ് പ്രകാശം പരന്നു