ചില്ലറയ്ക്ക് ഇനി ഓടേണ്ട, ഗുരുവായൂരില്‍ ഇതാ എത്തി മെഷീന്‍

ഗുരുവായൂര്‍ : ചില്ലറ കിട്ടാന്‍ ആളുകളുടെ നെട്ടോട്ടം 'ചില്ലറ'യല്ല. ചില്ലറയ്ക്കുവേണ്ടി ബസ്സുകളിലും കടകളിലുമുള്ള വാക്കുതര്‍ക്കങ്ങളും 'ചില്ലറ പ്രശ്‌നങ്ങള'ല്ല ഉണ്ടാക്കുന്നതും. ഇനി അതെല്ലാം മറന്നേക്കൂ. നോട്ടിട്ടാല്‍ ചില്ലറ തരുന്ന മെഷീന്‍ ഇതാ പൊതുജനങ്ങള്‍ക്കായി ഗുരുവായൂരില്‍ എത്തിയിരിക്കുന്നു. ഗുരുവായൂര്‍ കനറാ ബാങ്ക് കിഴക്കേ നടയില്‍ സജ്ജീകരിച്ചിട്ടുള്ള 'ഇ ലോഞ്ചി'ലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോയിന്‍ വെന്‍ഡിങ് മെഷീനുള്ളത്. ക്ഷേത്രത്തില്‍ വഴിപാടിടാനുള്ള നാണയത്തുട്ടുകള്‍ കിട്ടാന്‍ തീര്‍ത്ഥാടകര്‍ക്കിത് വലിയ അനുഗ്രഹമായേക്കും. വിദ്യാര്‍ത്ഥികള്‍ക്കും ചില്ലറ ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും ഏതുസമയത്തും വന്ന് മെഷീനില്‍ നോട്ടിട്ട് ചില്ലറ സ്വന്തമാക്കാം. സഹായത്തിന് മുഴുവന്‍ സമയവും സെക്യൂരിറ്റി ഗാര്‍ഡുണ്ടാകും. മഞ്ജുളാല്‍ കഴിഞ്ഞ് തൃശ്ശൂര്‍ റോഡില്‍ വേണൂസ് എന്‍ക്ലേവില്‍ ലോക്കര്‍ പ്ലാസ, രണ്ട് എ.ടി.എമ്മുകള്‍, പണം നിക്ഷേപിക്കുന്ന മെഷീന്‍, പാസ് ബുക്ക് പ്രിന്റിങ് മെഷീന്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് 'ഇലോഞ്ച്' സംവിധാനം. 50, 20, 10 രൂപ കിട്ടാവുന്ന എ.ടി.എം. മെഷീനും ഇതിലുണ്ട്. ലോഞ്ചിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് കനറാ ബാങ്ക് എംഡി വി.എസ്. കൃഷ്ണകുമാര്‍ നിര്‍വ്വഹിക്കും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News ചില്ലറയ്ക്ക് ഇനി ഓടേണ്ട, ഗുരുവായൂരില്‍ ഇതാ എത്തി മെഷീന്‍