പൈതൃകം വൈജ്ഞാനിക സദസ്സും കുടുംബസംഗമവും നടത്തി

ഗുരുവായൂര്‍: പൈതൃകം ഗുരുവായൂര്‍ പ്രതിമാസ വൈജ്ഞാനിക സദസ്സും കുടുംബസംഗമവും നടത്തി. നഗരസഭാ ചെയര്‍മാന്‍ പി.എസ്. ജയന്‍ ഉദ്ഘാടനം ചെയ്തു. നാട്ടറിവുകള്‍ എന്ന വിഷയത്തില്‍ കവി ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തി.പൈതൃകം പ്രസിഡന്റ് അഡ്വ. സി. രാജഗോപാല്‍ അധ്യക്ഷനായി. ഡോ. കെ.ബി. സുരേഷ്, അഡ്വ. രവി ചങ്കത്ത്, മധു കെ. നായര്‍, കെ.കെ. ശ്രീനിവാസന്‍, അയിനിപ്പുള്ളി വിശ്വനാഥന്‍, നന്ദന്‍ ആനേടത്ത്, കെ. സുഗതന്‍, സുരേഷ് കുറുപ്പ്, കെ. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്‌കൃതം പരീക്ഷയില്‍ ജില്ലയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ശോഭന അശോകന്‍, ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രജിത്ത് രാമകൃഷ്ണന്‍ എന്നിവരെ അനുമോദിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News General News പൈതൃകം വൈജ്ഞാനിക സദസ്സും കുടുംബസംഗമവും നടത്തി