സമാദരണവും സാന്ത്വനവുമായി കരുണയുടെ കലാകാരുണ്യസംഗമം

ഗുരുവായൂര്‍: പ്രതിഭകളെ ആദരിച്ചും പാവങ്ങളുടെ കണ്ണീരൊപ്പിയും ഗുരുവായൂരില്‍ കരുണ ഫൗണ്ടേഷന്റെ കലാകാരുണ്യ സംഗമം ഹൃദയസ്​പര്‍ശിയായ പരിപാടിയായി. കിഴക്കേ നടയിലെ കരുണ ഹാളിലായിരുന്നു കരുണയുടെ ഉറവവറ്റാത്ത ചടങ്ങുകള്‍ നടന്നത്. നിര്‍ധനരായ അമ്മമാര്‍ക്ക് സാന്ത്വനമായി സാമ്പത്തിക സഹായം, കരുണയുടെ വൈവാഹിക സംഗമത്തിലൂടെ വിവാഹിതരാകാന്‍ തീരുമാനിച്ച ഹുസൈന്‍സമീറ എന്നിവര്‍ക്ക് പുടവ കൈമാറ്റം, ചാവക്കാട് തഹസില്‍ദാര്‍ മുഹമ്മദ് റഫീക്ക്, മാധ്യമപ്രവര്‍ത്തകന്‍ ജോഷി എന്നിവര്‍ക്ക് ആദരം തുടങ്ങിയവയുണ്ടായി. അസി. സെഷന്‍സ് ജഡ്ജ് എന്‍. ശേഷാദ്രിനാഥന്‍ ഉദ്ഘാടനം ചെയ്തു. കരുണ ചെയര്‍മാന്‍ ഡോ. കെ.ബി. സുരേഷ് അധ്യക്ഷനായി. സെക്രട്ടറി അഡ്വ. രവി ചങ്കത്ത് ആമുഖപ്രഭാഷണം നടത്തി. റിട്ട. എസ്​പി വി.വി. ശശികുമാര്‍, ഫാ. മത്തായി, സി.ഡി. ജോണ്‍സണ്‍, ടി.വി. നജീബ്, ടി. കേശവന്‍, ഫാരിദ ഹംസ, ശിവജി ഗുരുവായൂര്‍, ഫിറോസ് തൈപ്പറമ്പില്‍, വേണു പ്രാരത്ത്, അയിനിപ്പുള്ളി വിശ്വനാഥന്‍, സി.കെ. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News സമാദരണവും സാന്ത്വനവുമായി കരുണയുടെ കലാകാരുണ്യസംഗമം