പെര്‍മിറ്റില്ലാതെ ബസുകളുടെ രാത്രി ഓട്ടം: ഓട്ടോ ഡ്രൈവര്‍മാര്‍ പരാതി നല്‍കി

ഗുരുവായൂര്‍ . മോട്ടോര്‍ വാഹനവകുപ്പ് അനുശാസിക്കുന്ന പെര്‍മിറ്റ് എടുക്കാതെ കൊടുങ്ങല്ലൂര്‍ ഭരണിക്ക് ബസുകള്‍ രാത്രി മുഴുവന്‍ സര്‍വീസ് നടത്തുന്നതിനെതിരെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പൊലീസില്‍ പരാതി നല്‍കി. ഭരണി ആഘോഷം തുടങ്ങിയാല്‍ തുടര്‍ച്ചയായി മൂന്നു ദിവസം ബസുകള്‍ രാത്രി സര്‍വീസ് നടത്തുക പതിവാണ്. ഇതിന് പ്രത്യേക പെര്‍മിറ്റ് എടുക്കാറില്ലത്രേ.  രാത്രി ഓട്ടത്തിനായി കാത്തു കിടക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് മൂന്നു കിലോമീറ്റര്‍ ദൂരത്തിലുള്ള ചാവക്കാട്ടേക്ക് പോലുമുള്ള വാടക നഷ്ടമാകുന്നുവെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടു.

രാത്രി പത്തിന് ശേഷം വാടക എടുക്കുന്ന ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്നാണ് നിയമം. എന്നാല്‍ ബസുകാരുടെ നിയമലംഘനം മോട്ടോര്‍വാഹനവകുപ്പും പൊലീസും കണ്ടില്ലെന്ന് നടിക്കുന്നു.  രാത്രി ഓട്ടത്തിനെത്തുന്ന ഡ്രൈവര്‍മാരിലേറിയ പേര്‍ക്കും 250രൂപ വാടകയായി ഓട്ടോറിക്ഷ മുതലാളിമാര്‍ക്ക് നല്‍കണം.

ഈ തുക കഴിഞ്ഞ്  കിട്ടുന്ന വാടക കൊണ്ടു വേണം തങ്ങള്‍ക്ക് ജീവിക്കാനെന്നും രാത്രി മുഴുവന്‍ ബസുകള്‍ പെര്‍മിറ്റില്ലാതെ ഓടുന്നത് തങ്ങളുടെ തൊഴിലിനെ ബാധിക്കുന്നുവെന്നുമാണ് ഓട്ടോ ഡ്രൈവര്‍മാരുടെ പരാതി. ഗുരുവായൂര്‍ സിഐ, അസി. പൊലീസ് കമ്മിഷണര്‍, കമ്മിഷണര്‍ എന്നിവര്‍ക്കാണ് അമ്പതോളം പേര്‍ ഒപ്പിട്ട്  പരാതി നല്‍കിയിട്ടുള്ളത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News പെര്‍മിറ്റില്ലാതെ ബസുകളുടെ രാത്രി ഓട്ടം: ഓട്ടോ ഡ്രൈവര്‍മാര്‍ പരാതി നല്‍കി