അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ഹോളുകള്‍ നശിക്കുന്നു വാട്ടര്‍ അതോറിറ്റിക്ക് ലക്ഷങ്ങളുടെ നഷ്ടം

ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടാനായി വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മിച്ച മാന്‍ഹോളുകള്‍ നശിക്കുന്നു. ഇതേ ത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഗുരുവായൂര്‍ വടക്കേ ഔട്ടര്‍ റിങ് റോഡില്‍ 50 ലേറെ മാന്‍ഹോളുകള്‍ കരാറുകാരുടെ അനാസ്ഥകാരണം ഉപയോഗിക്കാനാവാത്ത നിലയില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
ഇതില്‍ പലതും പൊട്ടിപ്പൊളിഞ്ഞു. അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗിച്ചാല്‍ നല്ല ഉറപ്പ് കിട്ടില്ലത്രേ. ഇതില്‍ കേടാകാത്തത് ഉപയോഗിക്കാമെന്നുവെച്ചാല്‍ നിര്‍മ്മാണസ്ഥലത്തേക്ക് എടുത്തുകൊണ്ടു പോകേണ്ട ബുദ്ധിമുട്ടും ഉണ്ടെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നു. അതുകൊണ്ട് അത്രയും മാന്‍ഹോളുകള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടിവന്ന പണവും അദ്ധ്വാനവും സമയവും 'വെള്ള'ത്തിലായി.
ഇപ്പോള്‍ പടിഞ്ഞാറെനടയില്‍ പൈപ്പിടുന്നതിന് പുതിയ മാന്‍ഹോളുകള്‍ നിര്‍മ്മിക്കേണ്ട അവസ്ഥയാണ്. ഓരോ ഭാഗത്തും പൈപ്പിടല്‍ പണികള്‍ നടക്കുമ്പോള്‍ അതതു സ്ഥലത്തുവെച്ചുതന്നെ മാന്‍ഹോളുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കരാറുകാര്‍ കൃത്യമായ ആസൂത്രണമില്ലാതെ മാന്‍ഹോളുകള്‍ വടക്കേ ഔട്ടര്‍ റിങ് റോഡില്‍ കൂടുതലായി നിര്‍മ്മിച്ച് കൂട്ടിയിടുകയായിരുന്നു. ഇപ്പോള്‍ അത് റോഡരികില്‍ വഴിമുടക്കിയായി കിടക്കുകയാണ്. സിനിമാ പോസ്റ്ററുകളും രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റും നോട്ടീസുകളും ഒട്ടിക്കാനാണിപ്പോള്‍ മാന്‍ഹോളുകള്‍ ഉപകരിക്കുന്നത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ഹോളുകള്‍ നശിക്കുന്നു വാട്ടര്‍ അതോറിറ്റിക്ക് ലക്ഷങ്ങളുടെ നഷ്ടം