ജ്ഞാനാനന്ദസരസ്വതി വേദാന്ത വിജ്ഞാനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

ഗുരുവായൂര്‍: ആദ്ധ്യാത്മിക ആചാര്യനായിരുന്ന സ്വാമി ജ്ഞാനാനന്ദ സരസ്വതിയുടെ സ്മരണയ്ക്കായി വേദാന്തവിജ്ഞാന കേന്ദ്രം ഗുരുവായൂരില്‍ പ്രവര്‍ത്തനം തുടങ്ങി.പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദസരസ്വതി ഉദ്ഘാടനം ചെയ്തു. വൈശാഖ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉദ്ഘാടന സഭയില്‍ സ്വാമി കൃഷ്ണാനന്ദസരസ്വതി അധ്യക്ഷനായി. കോട്ടയം, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ പ്രഭാഷണം നടത്തി.ചെറുശ്ശേരി വിവേകാനന്ദ സേവാകേന്ദ്രം അധ്യക്ഷന്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി വിജ്ഞാനകേന്ദ്രത്തിന്റെ അഭേദാശ്രമം മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ സരസ്വതിക്ക് വിശിഷ്ട മംഗളപത്രം നല്‍കി ആദരിച്ചു. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി, സ്വാമി തേജസ്വരൂപാനന്ദസരസ്വതി, ശങ്കര സുന്ദരാനന്ദസരസ്വതിസ്വാമികള്‍, കെ. നാരായണപ്പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. ഒട്ടേറെ ഭക്തര്‍ പങ്കെടുത്ത നാരായണീയ പാരായണത്തോടെയാണ് ചടങ്ങ് തുടങ്ങിയത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News General News ജ്ഞാനാനന്ദസരസ്വതി വേദാന്ത വിജ്ഞാനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി