ഗുരുവായൂര്‍ നഗരത്തില്‍ തൊള്ളായിരത്തിലധികം ഒാട്ടോകള്‍, കൂടാതെ പൊലീസിന്റെ കണ്ണുവെട്ടിച്ചു വ്യാജന്മാരും

ഗുരുവായൂര്‍ : ക്ഷേത്രനഗരിയില്‍ ഓട്ടോറിക്ഷകളുടെ എണ്ണം പെരുകുന്നു. പുതിയ ഓട്ടോറിക്ഷ വാങ്ങി റോഡുനികുതി അടച്ചെങ്കിലുംവാടകയ്ക്ക് ഓടാന്‍ കഴിയാതെ ഒട്ടേറെ പേര്‍ അലയുന്നു. നഗരത്തില്‍ ഇപ്പോള്‍തന്നെ തൊള്ളായിരത്തിലധികം ഓട്ടോകളുണ്ട്. സ്റ്റാന്‍ഡുകളില്‍ ഓട്ടോറിക്ഷ ഇടാന്‍ സ്ഥലമില്ലാത്തതിനാല്‍ പൊലീസ് പുതിയ പെര്‍മിറ്റ് നമ്പര്‍ നല്‍കുന്നില്ല. നഗരസഭയും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും ഇനി കൂടുതല്‍ ഓട്ടോറിക്ഷകളെ നഗരത്തില്‍ അനുവദിക്കേണ്ട എന്നു തീരുമാനമെടുത്തിട്ട് ഏറെക്കാലമായി.

ഉപജീവനം എന്ന നിലയില്‍ ഒട്ടേറെ പേര്‍ ഈ രംഗത്തേക്കു വരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കുകൂടി പെര്‍മിറ്റ് അനുവദിക്കണമെന്നാണു പുതിയ ഓട്ടോറിക്ഷ ഉടമകളുടെ ആവശ്യം. എന്നാല്‍, പുതിയ ഓട്ടോകള്‍ വരുന്നതോടെ ഇപ്പോള്‍ ഉള്ളവരുടെ വരുമാനം ഗണ്യമായി കുറയുമെന്നാണു നിലവിലുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ അഭിപ്രായം. ഓട്ടോറിക്ഷകള്‍ കൂടുന്നതു ഗതാഗതപ്രശ്നത്തിനും ഇടയാക്കും. നിലവില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് മൂന്നു തരം നമ്പറുകളാണു പൊലീസ് നല്‍കിയിട്ടുള്ളത്.

ആദ്യകാലത്ത് മഞ്ഞയും വെള്ളയും ചേര്‍ന്ന വട്ടത്തില്‍ കറുത്ത അക്ഷരത്തിലാണ് നമ്പര്‍ എഴുതിയിരുന്നത്. പിന്നീടതു കിഴക്കേനടയിലെ പാര്‍ക്കിലുള്ളവര്‍ക്ക് വെള്ളയും പടിഞ്ഞാറെനടയിലുള്ളവര്‍ക്ക് മഞ്ഞയുമാക്കി. ഇപ്പോള്‍ മൂന്നു തരം നമ്പറുകളുമായി നഗരത്തില്‍ ഓട്ടോകള്‍ ഓടുന്നു. ഇത് ഏകീകരിക്കാത്തതിനാല്‍ മറ്റു സ്ഥലങ്ങളിലുള്ളവര്‍ വ്യാജ നമ്പര്‍ പതിച്ച് ഓടുന്നതായും പരാതിയുണ്ട്. രാത്രി പത്തിനുശേഷം ഓടുന്ന
ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത് ഒപ്പിടണമെന്നാണു നിയമം.

ഇക്കാര്യത്തില്‍  കൃത്യമായ പരിശോധനയില്ലാത്തതിനാല്‍ വ്യാജ നമ്പറുമായി പലരും ഓടുന്നതായും ഒരേ പൊലീസ് നമ്പറില്‍ ഒന്നിലേറെ ഓട്ടോകള്‍ ഓടുന്നതായും പരാതിയുണ്ട്. നഗരസഭയും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും ഓട്ടോറിക്ഷകളുടെ നമ്പര്‍ ഏകീകരിക്കുന്ന കാര്യത്തിലും പാര്‍ക്കിങ്ങിന്റെ കാര്യത്തിലും തീരുമാനമെടുക്കുന്നില്ല. ക്ഷേത്രനഗരിയില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ കൃത്യമായി തിരിച്ചറിയേണ്ടതു തീര്‍ഥാടകര്‍ ഏറെയെത്തുന്ന നഗരത്തിന്റെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്.

 

Last Updated on Saturday, 21 March 2015 13:17

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News ഗുരുവായൂര്‍ നഗരത്തില്‍ തൊള്ളായിരത്തിലധികം ഒാട്ടോകള്‍, കൂടാതെ പൊലീസിന്റെ കണ്ണുവെട്ടിച്ചു വ്യാജന്മാരും