ഗുരുവായൂർ വാർത്തകൾ: തിരുവെങ്കിടം സുകൃതസംഗമം

ഗുരുവായൂര്‍: ജീവകാരുണ്യ കൂട്ടായ്മയായ സുകൃതം തിരുവെങ്കിടത്തിന്റെ സുകൃതസംഗമം ഞായറാഴ്ച 11 ന് തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം ഹാളില്‍ നടക്കും.
--------------------------------
യോഗ പരിശീലനം
ഗുരുവായൂര്‍: തൈക്കാട് എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലന ക്ലാസ്സ് 22 ന് തുടങ്ങും. ഫോണ്‍: 9744952835.
-------------------------------------------
പൈതൃകം വൈജ്ഞാനിക സദസ്സ്
ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്റെ കുടുംബസംഗമവും വൈജ്ഞാനിക സദസ്സും ഞായറാഴ്ച വൈകിട്ട് ആറിന് രുക്മിണി ഹാളില്‍ നടക്കും.
------------------------------
ഭാരവാഹികള്‍
ഗുരുവായൂര്‍: തൈക്കാട് എന്‍.എസ്.എസ്. കരയോഗം ഭാരവാഹികളായി വേണുഗോപാല്‍ പാഴൂര്‍ (പ്രസി.), സേതു കരിപ്പോട്ട് (വൈസ്. പ്രസി.), ഗോപിനാഥ് പെരുമ്പിള്ളി (സെക്ര.), കെ. ശിവശങ്കരന്‍ (ജോ. സെക്ര.), ശശി കേനാടത്ത് (ഖജാ.) .
---------------------------------
സ്വീകരണം നല്‍കി
ഗുരുവായൂര്‍: മഹിളാ കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റായി സ്ഥാനമേറ്റ മേഴ്‌സി ജോയിക്ക് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സ്വീകരണം നല്‍കി. പി. ചിന്നപ്പന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കെ. മണികണ്ഠന്‍ അദ്ധ്യക്ഷനായി.
--------------------------------
നോമിനേറ്റ് ചെയ്തു
ഗുരുവായൂര്‍: സേവാദള്‍ പൂക്കോട് മണ്ഡലം ചെയര്‍മാനായി സി.എം. അഷറഫിനെ നാമനിര്‍ദ്ദേശം ചെയ്തു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News ഗുരുവായൂർ വാർത്തകൾ: തിരുവെങ്കിടം സുകൃതസംഗമം