ഗുരുവായൂരില്‍ ജ്ഞാനാനന്ദ സരസ്വതി വേദാന്ത വിജ്ഞാനകേന്ദ്രം

ഗുരുവായൂര്‍: ആദ്ധ്യാത്മിക ആചാര്യനായിരുന്ന സ്വാമി ജ്ഞാനാനന്ദസരസ്വതിയുടെ സ്മരണയ്ക്കായി ഗുരുവായൂരില്‍ വേദാന്ത വിജ്ഞാന കേന്ദ്രം തുടങ്ങും. ജ്ഞാനാനന്ദ സ്വാമികളുടെ ശിഷ്യരും പ്രശിഷ്യരുമാണ് നേതൃത്വം. ശനിയാഴ്ച രാവിലെ 10ന് ഗുരുവായൂര്‍ വടക്കേനടയിലെ വൈശാഖ് ഹാളില്‍ വിജ്ഞാനകേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദ സരസ്വതി, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി എന്നിവര്‍ അറിയിച്ചു. ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാമി പുരുഷോത്തമാനന്ദസരസ്വതി മുഖ്യപ്രഭാഷണവും, പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ 'മഹാവാക്യമനനം' പ്രഭാഷണവും നടത്തും. നാരായണീയ പാരായണവും ഉണ്ടാകും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News ഗുരുവായൂരില്‍ ജ്ഞാനാനന്ദ സരസ്വതി വേദാന്ത വിജ്ഞാനകേന്ദ്രം