പൈപ്പ് കമ്പോസ്റ്റിങ് പദ്ധതി

ഗുരുവായൂര്‍: ക്ലീന്‍ ഗുരുവായൂര്‍ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 19ാം വാര്‍ഡ് സമ്പൂര്‍ണ പൈപ്പ് കമ്പോസ്റ്റിങ് വാര്‍ഡാക്കി മാറ്റുന്നു. വാര്‍ഡില്‍ 300 വീടുകളാണുള്ളത്. എല്ലാ വീടുകളിലും മാലിന്യം സംസ്‌കരിക്കാന്‍ പൈപ്പ് കമ്പോസ്റ്റിങ് പദ്ധതി പരിചയപ്പെടുത്തി.കമ്പോസ്റ്റിങ്ങിലൂടെ വളനിര്‍മ്മാണത്തിലേക്കെത്തുന്ന ആദ്യത്തെ വാര്‍ഡ് എന്ന അംഗീകാരം ഇനി ഈ വാര്‍ഡിനു സ്വന്തം. നഗരസഭയുടെ നേതൃത്വത്തില്‍ വാര്‍ഡംഗം ആര്‍.വി. ഷെരീഫ് ഉള്‍പ്പെട്ട ജനകീയ കൂട്ടായ്മയാണ് പദ്ധതി വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് നാലിന് കാരക്കാട് കൃഷ്ണപിള്ള സ്‌ക്വയറില്‍ നടക്കും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News General News പൈപ്പ് കമ്പോസ്റ്റിങ് പദ്ധതി