Entertainment News

ഓസ്‌കാര്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

oscar87ാമത് ഓസ്‌കാര്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. എട്ട് ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള നോമിനേഷനുകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ‘അമേരിക്കന്‍ സ്‌നിപ്പര്‍’ ആണ് നോമിനേഷന്‍ പട്ടികയില്‍ ഒന്നാമതായുള്ളത്.‘ദ അണ്‍എക്‌സ്‌പെക്ടട് വേര്‍ച്ചു ഓഫ് ഇഗ്‌നോറന്‍സ്’, ‘ബോയ്ഹുഡ്’, ‘ദ ഗ്രാന്റ് ബുദാപെസ്റ്റ് ഹോട്ടല്‍’, ‘ദ ഇമിറ്റേഷന്‍ ഗെയിം’

Last Updated on Friday, 16 January 2015 13:30

Read more...

എല്ലാം കൊണ്ടും വിസ്മയം തീർത്ത 'ഐ'

i movieസാങ്കേതിക നിലവാരത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രം. ഒപ്പം വിക്രം എന്ന അഭിനയപ്രതിഭാസത്തിന്റെ എല്ലാം മറന്നുള്ള സമര്‍പ്പണം. ഇതു രണ്ടും മാത്രം മതി 'ഐ സിനിമയെ ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്താന്‍. ഇന്ത്യന്‍ സിനിമയിലെ പുതിയ അനുഭവം എന്നു തന്നെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ഇൌ ശങ്കര്‍ ചിത്രത്തെ വിശേഷിപ്പിക്കാം.

Read more...

ആവേശക്കടല്‍ തീര്‍ത്ത് 'ഐ' തീയറ്ററുകളിലെത്തി

i movieഗുരുവായൂര്‍: തീയറ്ററുകളില്‍ ആവേശം നിറച്ച് സംവിധായകന്‍ ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഐ തീയറ്ററുകളിലെത്തി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ആയിരക്കണക്കിന് തീയറ്ററുകളില്‍ റിലീസ് ആ ചിത്രത്തെ ആവേശപൂര്‍വ്വമാണ് ആരാധകര്‍ വരവേറ്റത്. സിനിമയെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ചിത്രത്തിന്റെ ഷോ കേരളത്തില്‍ ആരംഭിച്ചിരുന്നു.

Last Updated on Thursday, 15 January 2015 10:15

Read more...

ആടുജീവിതം തമിഴിലും മലയാളത്തിലും, നായകന്‍ വിക്രം!

benyaminഗള്‍ഫ് മരുഭൂമികളില്‍ ആടുകളുടെ കാവല്‍ക്കാരനായി പുറം‌ലോകം കാണാതെയും ഭക്ഷണം കഴിക്കാതെയും കുളിക്കാതെയും അടിമജീവിതം അനുഭവിക്കേണ്ടിവന്ന ചെറുപ്പക്കാരന്‍റെ കഥ. വിധിയുടെ ചതിക്കുഴിയില്‍ പെട്ട് അടിമയായി മാറേണ്ടിവരുമ്പോള്‍ അവനുണ്ടാകുന്ന മാനസികാഘാതങ്ങള്‍. അവന്‍റെ ചിന്തകള്‍. ഇതെല്ലാം ‘ആടുജീവിതം’ എന്ന ബെന്യാമിന്‍ കൃതിയിലൂടെ മലയാളത്തിലെ വായനക്കാര്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ബ്ലെസി ഈ നോവല്‍ സിനിമയാക്കുന്നു എന്ന വാര്‍ത്തയും സിനിമാലോകത്ത് പറന്നുകളിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. 'ആടുജീവിതം' വിക്രമിനെ നായകനാക്കി ബ്ലെസി ആരംഭിക്കുന്നു എന്നതാണ് പുതിയ വിവരം.

Read more...

പികെയുടെ ആശയത്തിലേക്ക് ഒരു എത്തിനോട്ടം

pk reviewവര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗാളില്‍ നിന്നും കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചു. ജാതിയും തൊട്ടുകൂടായ്മയും അയിത്തവും ദുരാചാരങ്ങളും കൊണ്ട് മലീമസമായ ഒരു സമൂഹത്തെ കണ്ടപ്പോഴുള്ള സ്വാഭാവിക പ്രതികരണമായിരുന്നു അത്.ഒരു സമൂഹത്തിന്റെ ഭാഗമായി അതിന്റെ ഒഴുക്കിനൊത്ത് നീങ്ങുമ്പോള്‍ ഒരാള്‍ക്ക് ഇത്തരം സമ്പ്രദായത്തിന്റെ അനൗചിത്യങ്ങളും വങ്കത്തരങ്ങളും പെട്ടെന്ന് മനസ്സിലായെന്നു വരില്ല. എന്നാല്‍ അന്യഗ്രഹത്തില്‍ നിന്നും വരുന്ന മാനുഷികാംശങ്ങളുള്ള ഒരാള്‍ക്ക് ഇതെല്ലാം വിചിത്രമായി തോന്നാം.

Read more...

ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ ഇറോസ് മലയാളത്തിലേക്ക്‌

 

dileepലോകത്തെ വമ്പന്‍ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഇറോസ് ഇന്റര്‍നാഷണല്‍ മലയാളത്തിലേക്ക്. ദിലീപ് നായകനാകുന്ന ജീത്തു ജോസഫ് ചിത്രം 'ലൈഫ് ഓഫ് ജോസൂട്ടി' ആണ് എറോസ് ആദ്യമായി സഹകരിക്കുന്ന മലയാള ചിത്രം.മലയാളത്തില്‍ നല്ല പ്രൊജക്ടുകള്‍ക്കായി തങ്ങള്‍ കാത്തിരിക്കുകയായിരുന്നെന്നും ജീത്തു ജോസഫ് ചിത്രത്തേക്കാള്‍ മികച്ച എന്‍ട്രി ലഭിക്കാനില്ലെന്നും ഇറോസ് ഇന്റര്‍നാഷണലിന്റെ ദക്ഷിണേന്ത്യയിലെ ക്രിയേറ്റീവ് ആന്‍ഡ് സ്ട്രറ്റജി ഹെഡ് സൗന്ദര്യ രജനീകാന്ത് പറഞ്ഞു.

Last Updated on Saturday, 10 January 2015 09:46

Read more...

രസിപ്പിച്ചും ചിന്തിപ്പിച്ചും പികെ

pkഭൂമിയെക്കുറിച്ചോ മനുഷ്യനെക്കുറിച്ചോ ഒരു അറിവും ഇല്ലാത്ത, മനുഷ്യരൂപമുള്ള അന്യഗ്രഹ ജീവിയുടെ കഥയെന്ന് ഒറ്റ വാചകത്തില്‍ പികെ എന്ന ചിത്രത്തെക്കുറിച്ച് പറയാം. മതേതരത്വ രാജ്യമായ, ഏത് മതത്തിലും വിശ്വസിക്കാനും അതിന്റെ ആശയങ്ങളെ പിന്തുടരാനും അവകാശമുള്ള ഇന്ത്യയിലെ ദുഷിച്ച മതചിന്തകളെയും ദൂരീകരിക്കേണ്ട ഈശ്വര സങ്കല്‍പ്പങ്ങളെയും പികെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ്. വിവാദങ്ങളില്ലാതെ ഈ ചിത്രം പൂര്‍ത്തീകരിച്ചുവെന്നത് തന്നെയാണ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ വിജയം

Last Updated on Monday, 29 December 2014 09:53

Read more...

പിക്കറ്റ് 43 ട്രെയിലര്‍

picketമേജര്‍ രവിയുടെ പൃഥ്വിരാജ് ചിത്രം പിക്കറ്റ് 43യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ത്യ- പാക്കിസ്ഥാന്‍  അതിര്‍ത്തിയിലെ ഏറ്റവും സംഘര്‍ഷാവസ്ഥയുള്ള മേഖലയില്‍ ഹരീന്ദ്രന്‍ നായര്‍ എന്ന പട്ടാളക്കാരനായി പൃഥ്വിരാജ് എത്തുന്ന ഇതൊരു പട്ടാളക്കഥയോ യുദ്ധചിത്രമോ അല്ല. പട്ടാളക്കാരന്റെ സ്വപ്നങ്ങളും ഹൃദയത്തുടിപ്പുമാണിത്. രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തി കാക്കാന്‍ വിധിക്കപ്പെട്ട രണ്ടുപട്ടാളക്കാരുടെ ഹൃദയത്തില്‍ വിരിയുന്ന തീവ്രസൌഹൃദത്തിന്റെ കഥയാണ്.ഫിലിം ബ്രുവറി എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍

Last Updated on Monday, 29 December 2014 09:56

Read more...

അനൂപ് മേനോന്‍ വിവാഹിതനായി

anoopനടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. പത്തനാപുരം സ്വദേശിനിയായ ഷേമ അലക്‌സാണ്ടറാണ് വധു. അനൂപിന്റെ കൊച്ചിയിലെ ഫളാറ്റില്‍ ആര്‍ഭാടങ്ങളൊഴിവാക്കി തീര്‍ത്തും സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹചടങ്ങില്‍ പങ്കെടുത്തുള്ളൂ. ദീര്‍ഘനാളത്തെ സൗഹൃദത്തിനൊടുവിലാണ് അനൂപും ഷേമയും വിവാഹിതരായത്

Last Updated on Saturday, 27 December 2014 11:05

Read more...

രജനിയുടെ 'ലിംഗാ' ഒരു ശരാശരി ചിത്രം ;ആരാധകര്‍ക്ക് നിരാശ

7എതിരാളിയുടെ തോക്കിന്‍മുനയില്‍നില്‍ക്കുമ്പോഴും ആര്‍ത്തുചിരിക്കുന്ന രജനി, ഭയത്തിന്റെ മിന്നലാട്ടം പോലുമില്ലാത്ത കണ്ണുകള്‍,കാറ്റിനേയും കടലിനേയുംവരെ വരുതിയിലാക്കുന്ന സ്‌റ്റൈയില്‍ മന്നന്‍ രജനിചിത്രങ്ങള്‍ക്ക് എന്നും അതിന്റേതായൊരു സഞ്ചാരപാതയുണ്ട്, 'ഒരു തനീവഴി'.അവിടെ ചോദ്യംചെയ്യലുകള്‍ക്ക് പ്രസക്തിയില്ല. ഉത്സവാഘോഷത്തോടെയാണ് ഓരോ ചിത്രത്തേയും മക്കള്‍ വരവേല്‍ക്കുന്നത്. വിശ്വാസ്യതയുടെ ഒരളവുകോലിലും ചിത്രം ഒതുങ്ങിനില്‍ക്കില്ല. വ്യവസ്ഥാപിതമായ സങ്കല്‍പ്പങ്ങള്‍ക്കോ, മുന്‍ധാരണകള്‍ക്കോ സ്ഥാനമില്ല ആത്യന്തികമായി നായകന്റെ വിജയവുംആഘോഷവും മാത്രമായിരിക്കും സിനിമ.

Read more...

ലിംഗയെത്തുന്നു ; രജനീകാന്തിന്റെ പിറന്നാള്‍ദിനത്തില്‍

lingaaപാലക്കാട് : രജനീകാന്തിന്റെ 40 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ആദ്യമായി പിറന്നാള്‍ ദിവസം ഒരു സിനിമ റീലീസ് ചെയ്യുന്നു.

Last Updated on Friday, 12 December 2014 10:28

Read more...

നരസിംഹാവതാരം ദുബായ് മണ്ണില്‍

പതിനഞ്ച് വര്‍ഷത്തിന് ശേഷം നരസിംഹം വീണ്ടും റിലീസിനെത്തുമ്പോള്‍ ആരാധകര്‍ക്കൊപ്പം ഇന്ദുചൂഡനുമുണ്ടായിരുന്നു. നരസിംഹം എന്ന

Read more...

ലിങ്കയുടെ കഥ 'മോഷണം': രജനിയ്ക്കും സംവിധായകനും നോട്ടീസ്‌

lingaaസ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം ലിങ്കയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ രജനിയും

Last Updated on Friday, 14 November 2014 15:46

Read more...

ഇയ്യോബിന്റെ പുസ്തകം : അമല്‍ നീരദിന്റെ ക്യാമറക്കവിത ...

iyyobതീക്ഷ്ണവും മൂര്‍ത്തവും സമാനതകളില്ലാത്ത സാന്ദ്ര സമ്പന്നവുമായ അനുഭവങ്ങളില്‍ നിന്നാണത്രേ കവിതകള്‍ ഉണ്ടാകുന്നത് . ഷെല്ലി മുതല്‍ പവിത്രന്‍ തീക്കുനി വരെ നമ്മുടെ മുന്നില്‍ ആ സൈദ്ധാന്തികതയെ അടിവരയിടുന്നുണ്ട് .പുതിയ സാങ്കേതിക വിദ്യകളുടെ വിസ്മയകരമായ വളര്‍ച്ചയുടെ ഔന്നത്യത്തില്‍ നിന്ന് ചോദിക്കാവുന്ന ഒരു ചോദ്യമാണെന്നു തോന്നുന്നു ക്യാമറ കവിതയെഴുതുമോ എന്നത് ? പ്രതിഭാശാലിയായ ഒരുവന്റെ കയ്യില്‍ ക്യാമറ കിട്ടിയാല്‍ ,സമാനതകളില്ലാത്ത പ്രകൃതി ഭംഗി കിട്ടിയാല്‍ ... വൃത്തവും പ്രാസവും അലങ്കാരവും കാല്പ്പനികതകളും ഉള്ള ഒരു മനോഹര മഹാകാവ്യം രചിക്കാന്‍ ആകുമോ ? ആ ചോദ്യങ്ങള്‍ നമുക്ക് അവസാനിപ്പിക്കാം .മറുപടി അമല്‍ നീരദ് എന്ന പ്രതിഭാശാലി നല്കിക്കഴിഞ്ഞിരിക്കുന്നു .

Last Updated on Friday, 14 November 2014 11:12

Read more...

"കത്തി"- വിജയ്‌ ഫാൻസ്‌ ഉണ്ണികൃഷ്ണന്റെ കുടുംബത്തിന്‌ ധനസഹായം നൽകി

vijayപാലക്കാട്: വിജയ് സിനിമ റിലീസ് ചെയ്ത ദിവസം പോസ്റ്ററില്‍ പാലഭിഷേകം ചെയ്യുന്നതിനിടെ വീണ് മരിച്ച ആരാധകന്റെ കുടുംബത്തിന് ഫാന്‍സ് അസോസിയേഷന്റെ സഹായഹസ്തം. മൂന്ന് ലക്ഷമാണ് കുടുംബത്തിന് ഫാന്‍സ് നല്‍കിയത്. പണം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തത് സാക്ഷാല്‍ വിജയ് തന്നെ. നടന്റെ സൗകര്യപ്രകാരം കോയമ്പത്തൂരിലായിരുന്നു ചടങ്ങ്. കോയമ്പത്തൂരിലെ ഹോട്ടലിലായിരുന്നു വിജയ്, ഫാന്‍സിനെയും ഉണ്ണിക്കൃഷ്ണന്റെ കുടുംബാംഗങ്ങളെയും കണ്ടത്.

Last Updated on Tuesday, 28 October 2014 11:47

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Entertainment News