ഓസ്‌കാര്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

oscar87ാമത് ഓസ്‌കാര്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. എട്ട് ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള നോമിനേഷനുകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ‘അമേരിക്കന്‍ സ്‌നിപ്പര്‍’ ആണ് നോമിനേഷന്‍ പട്ടികയില്‍ ഒന്നാമതായുള്ളത്.‘ദ അണ്‍എക്‌സ്‌പെക്ടട് വേര്‍ച്ചു ഓഫ് ഇഗ്‌നോറന്‍സ്’, ‘ബോയ്ഹുഡ്’, ‘ദ ഗ്രാന്റ് ബുദാപെസ്റ്റ് ഹോട്ടല്‍’, ‘ദ ഇമിറ്റേഷന്‍ ഗെയിം’ തുടങ്ങിയവയാണ് മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയ മറ്റ് ചിത്രങ്ങള്‍.‘ഫോക്‌സകേച്ചര്‍’എന്ന ചിത്രത്തിലെ അഭിനയത്തിന് സ്റ്റീവ് കാരെല്‍, ‘അമേരിക്കന്‍ സ്നൈപര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്‌ലി കൂപ്പര്‍, ‘ദ ഇമിറ്റേഷന്‍ ഗെയിം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബെനഡിക്ട്  കുമ്പര്‍ബാറ്റ്ച്ച, ‘ബിര്‍ദ്മാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മൈക്കല്‍ കീറ്റോണ്‍, ‘ദ തിയറി ഓഫ് എവരിതിങി’ലെ അഭിനയത്തിന് എഡി റെഡ്മയ്‌നെ എന്നിവരാണ് മികച്ച നടനുള്ള പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

മറിയോണ്‍ കോട്ടിലാഡ്, ഫെലിസിറ്റി ജോണസ്, ജൂലിയന്‍ മൂരി, റോസാമുണ്ട് പിക്, റീസ് വിതെര്‍സ്പൂണ്‍ എന്നിവര്‍ മികച്ച നടിക്കുള്ള പട്ടിയയില്‍ ഇടംപിടിച്ചു.

‘ബിര്‍ദ്മാന്‍’, ‘ബോയ്ഹുഡ്’, ‘ഫോക്‌സകാച്ചര്‍’, ‘ദ ഗ്രാന്റ് ബുദാപെസ്റ്റ് ഹോട്ടല്‍’, ‘ദ ഇമിറ്റേഷന്‍ ഗോള്‍ഡ്’ എന്നിവയാണ് മികച്ച സംവിധായകനുള്ള നോമിനേഷന്‍ നേടിയ ചിത്രങ്ങള്‍.

ഫെബ്രുവരി 22 നാണ് ഓസ്‌കാര്‍ അവാര്‍ഡ് സമ്മാനിക്കുക. ലോസ് ഏഞ്ചല്‍സിലെ ഡോല്‍ബി തീയറ്ററില്‍ വെച്ചായിരിക്കും ചടങ്ങ നടക്കുക.

 

Last Updated on Friday, 16 January 2015 13:30

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Entertainment News ഓസ്‌കാര്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു