ആവേശക്കടല്‍ തീര്‍ത്ത് 'ഐ' തീയറ്ററുകളിലെത്തി

i movieഗുരുവായൂര്‍: തീയറ്ററുകളില്‍ ആവേശം നിറച്ച് സംവിധായകന്‍ ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഐ തീയറ്ററുകളിലെത്തി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ആയിരക്കണക്കിന് തീയറ്ററുകളില്‍ റിലീസ് ആ ചിത്രത്തെ ആവേശപൂര്‍വ്വമാണ് ആരാധകര്‍ വരവേറ്റത്. സിനിമയെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ചിത്രത്തിന്റെ ഷോ കേരളത്തില്‍ ആരംഭിച്ചിരുന്നു.

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഷങ്കര്‍ ചിത്രം പുറത്തുവന്നത്.ബിഗ് ബജറ്റ് ചിത്രമായ ഐ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.അതേസമയം ശങ്കര്‍ ചിത്രം എന്നതില്‍ അപ്പുറത്ത് എല്ലാ അര്‍ത്ഥത്തിലും ഒരു വിക്രം സിനിമയാണെന്നാണ് കണ്ടിറങ്ങിയവരുടെ പക്ഷം.ചിത്രത്തില്‍ ബോഡി ബില്‍ഡര്‍ ആയ ലിങ്കേശനായും മോഡല്‍ ലീ ആയും, കൂനന്‍ ആയും അതിഗംഭീര പ്രകടനമാണ് വിക്രം കാഴ്‌ച്ചവെക്കുന്നത്. വിക്രം എന്ന നടന്റെ കഴിവ് ഇന്ത്യയില്‍ ഒതുങ്ങുന്നില്ലെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ ശങ്കര്‍ ചിത്രമാകുമ്പോള്‍ പ്രതീക്ഷകള്‍ ഏറെ ഉയര്‍ന്നതായിരിക്കും എന്നതു കൊണ്ട് തന്നെ അത്രയ്ക്കങ്ങ് പ്രതീക്ഷക്ക് ഒത്ത് ഉയര്‍ന്നില്ലെന്നും അവര്‍ പറഞ്ഞു. ചിത്രങ്ങളിലെ ഗാനങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും ശങ്കര്‍ ടച്ചുണ്ട്.

 


പ്രണയവും പ്രതികാരവും ആക്ഷനും ഒത്തുചേര്‍ന്ന പതിവ് തമിഴ് സിനിമകളുടെ പാറ്റേണ്‍ തന്നെയാണ് 'ഐ'യും പിന്തുടര്‍ന്നിരിക്കുന്നത്. എന്തായാലും സുരേഷ് ഗോപി ചിത്രത്തിലെ തകര്‍പ്പന്‍ വേഷത്തില്‍ എത്തുന്നത് സുരേഷ് ഗോപിയാണ്. ചിത്രത്തിന്റെ പോസ്റ്ററിലോ ടീസറിലോ സുരേഷ് ഗോപി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം സിനിമയില്‍ ഉണ്ടോ എന്ന സംശയം പോലും പലരും ഉന്നയിച്ചിരുന്നു. എന്നാല്‍ വിക്രമിനോട് കിടപിടിക്കുന്ന വില്ലന്‍ വേഷമാണ് താരത്തിന്. സിനിമ കണ്ടിറങ്ങിയവര്‍ സുരേഷ് ഗോപിയും മികച്ചു നിന്നുവെന്ന അഭിപ്രായമാണ് സിനിമ കണ്ടിറങ്ങിയവര്‍ ഉയര്‍ത്തിയത്.

Last Updated on Thursday, 15 January 2015 10:15

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Entertainment News ആവേശക്കടല്‍ തീര്‍ത്ത് 'ഐ' തീയറ്ററുകളിലെത്തി