റാണിപദ്മിനിയില്‍ മഞ്ജു ഉണ്ട്: ആഷിക് അബു

manju55പ്രതിഫലം കൂട്ടിചോദിച്ചതിലൂടെ ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പദ്മിനിയില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറിയതായി വാര്‍ത്തകള്‍ വന്നിരുന്നു. സിനിമയുടെ പ്രതിഫലമായി ഒരുകോടി രൂപ ചോദിച്ചെന്നും മഞ്ജുവിനു മാത്രം  ഒരു കോടി നല്‍കിയാല്‍ സിനിമ തുടങ്ങാനാകില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞതായാണ് ഗോസിപ്പുകള്‍ പടര്‍ന്നത്. എന്നാല്‍ ഈ വാര്‍ത്ത തികച്ചും അസംബന്ധമാണെന്ന് സംവിധായകന്‍ ആഷിക് അബു പറഞ്ഞു. മഞ്ജുവാര്യറും റിമ കല്ലിങ്കലും തന്നെയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നതെന്നും സിനിമയുടെ ചിത്രീകരണം ഏപ്രില്‍ പകുതിയോടെ ആരംഭിക്കുമെന്നും ആഷിക് പറഞ്ഞു.

അപരിചിതരായ രണ്ടു സ്ത്രീകളുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടുപേര്‍ക്കും രണ്ട് ലക്ഷ്യങ്ങളാണ്. കൊച്ചിയില്‍നിന്നു തുടങ്ങി ഡല്‍ഹി വഴി ഹിമാചല്‍പ്രദേശിലേക്കും ജമ്മുകശ്മീരിലേക്കും നീളുന്ന യാത്രയാണത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ഒരു ഫീല്‍ഗുഡ് ട്രാവല്‍മൂവിയായിരിക്കും റാണിപദ്മിനിയെന്ന് ആഷിക് പറയുന്നു. 'ഇതില്‍ നായകനെന്നു പറയാവുന്ന ഒരാളില്ല. രണ്ടു സ്ത്രീകളെ, അവരുടെ ജീവിതത്തെ, അനുഭവങ്ങളെ ഒക്കെക്കുറിച്ചാണ് ഈ ചിത്രം. നമുക്ക് മള്‍ട്ടി സ്റ്റാര്‍ നായകസിനിമകളുണ്ട്. പക്ഷെ മള്‍ട്ടിസ്റ്റാര്‍ú നായികാ സിനിമയെന്നു പറയാന്‍ അധികമൊന്നുമില്ല. അത്തരമൊരു പരീക്ഷണമാണ് റാണിപദ്മിനി.

ഗാങ്സ്റ്ററിനു ശേഷം ആഷിക് സംവിധാനം ചെയ്യുന്ന റാണിപദ്മിനി മഞ്ജുവിന്റെ തിരിച്ചുവരവിലെ മൂന്നാമത്തെ സിനിമയാണ്. ശ്യാം പുഷ്കരനാണ് തിരക്കഥ. ഏപ്രില്‍ പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Entertainment News റാണിപദ്മിനിയില്‍ മഞ്ജു ഉണ്ട്: ആഷിക് അബു