മോഹന്‍ലാല്‍ മീശപിരിച്ചെത്തും ; ലോഹം തുടങ്ങി

2രഞ്ജിത്-മോഹന്‍ലാല്‍ ചിത്രം ലോഹത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. തെന്നിന്ത്യന്‍ സുന്ദരി ആന്‍ഡ്രിയ ജെറമിയ ആണ് ചിത്രത്തില്‍ മോഹന്‍ലാലിന് നായിക. ഒരിടവേളയ്ക്ക് ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ലോഹം ആക്ഷന്‍ ത്രില്ലറാണ്. സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. കേരളത്തിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്താണ് സിനിമ കൈകാര്യം ചെയ്യുന്നത്. മോഹന്‍ലാല്‍ മീശപിരിച്ചെത്തുമെന്നും കേള്‍ക്കുന്നു. കോഴിക്കോടും പരിസരപ്രദേശങ്ങളിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് രണ്ട് ദിവസത്തെ ദുബായ് ഷെഡ്യൂളുമുണ്ട്. പ്രമുഖ ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് ലോഹത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാതാവ്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News Entertainment News മോഹന്‍ലാല്‍ മീശപിരിച്ചെത്തും ; ലോഹം തുടങ്ങി