തയ്യല്‍ക്കാരനും സുമതിയുമായി ചാക്കോച്ചനും റിമയും

ihihihihiughതയ്യല്‍ക്കാരനും സുമതിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ പ്രേക്ഷകര്‍ക്കെല്ലാം മനപാഠമാണ്. പാലുകാച്ചല്‍ ,കല്യാണം, കല്യാണം പാലുകാച്ചല്‍...അവിടെ സുമതിയുടെ കഴുത്തില്‍ താലിവീഴുന്ന സമയത്ത് , ഇവിടെ കാച്ചിയ പാലില്‍ വിഷം കലക്കി കുടിച്ച് തയ്യല്‍ക്കാരന്‍ പിടയുകയാണ്... ഡോക്ടര്‍മാര്‍, ഓപ്പറേഷന്‍ ഓപ്പറേഷന്‍, ഡോക്ടര്‍മാര്‍...അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ടെയ്ലര്‍ അമ്പുജാക്ഷന്‍ എന്ന കഥാപാത്രത്തെയും അയാളുടെ 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന നോവല്‍ വിവരിക്കുന്ന രംഗങ്ങളും മലയാള സിനിമാ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല.തന്റെ നോവല്‍ സിനിമായക്കണമെന്ന നടക്കാത്ത ആഗ്രഹം ഇപ്പോള്‍ പൂവണിയുകയാണ്.മലയാളത്തില്‍ അതേപേരിലൊരു സിനിമ വരുമ്പോള്‍ തമാശക്കാണെങ്കിലും തയ്യല്‍ക്കാരനും സുമതിയുമാകുന്നത് കുഞ്ചാക്കോ ബോബനും റിമ കല്ലുങ്കലുമാണ്. സന്തോഷ് വിശ്വനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ശ്രീനിവാസന്‍ ട്രെയ്ലര്‍ അമ്പുജാക്ഷന്‍ എന്ന കഥാപാത്രമായി  ഈ ചിത്രത്തില്‍ വീണ്ടും എത്തുമെന്നു.കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാകും കുഞ്ചാക്കോ ബോബനും റിമയും എത്തുക. ചിത്രത്തില്‍ ഇരുവരുടെയും വേറിട്ട ലുക്കും പുറത്തുവന്നിട്ടുണ്ട്.ഹിറ്റ് ബാനറായ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥനാണ്. അംബുജാക്ഷനെന്ന കഥാപാത്രത്തേയും നോവലിനേയും കഥാതന്തുവാക്കി തിരക്കഥ തയാറാക്കിയിരിക്കുന്നത് പ്രവീണ്‍ എസ് ആണ്.

 

Last Updated on Monday, 09 March 2015 12:11

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News Entertainment News തയ്യല്‍ക്കാരനും സുമതിയുമായി ചാക്കോച്ചനും റിമയും