നികുതി അടക്കുന്നതില്‍ വീഴ്ച: ജയറാമിനും നയന്‍താരയ്ക്കും ആഡംബര വീടുകള്‍ നഷ്ടമായേക്കും

JAYARAMഊട്ടി: സ്വത്തുനികുതി കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയ തെന്നിന്ത്യയിലെ പ്രമുഖ സിനിമാതാരങ്ങളായ ജയറാമും നയന്‍താരയും അടക്കമുള്ള പ്രമുഖര്‍ക്കെതിരെ ഊട്ടി നഗരസഭ ജപ്തി നോട്ടീസയച്ചു. അവധിക്കാല ആഘോഷങ്ങള്‍ക്കായി സ്വന്തമാക്കിയ ആഡംബര വീടുകളുടെ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഊട്ടിയിലെ 22 അപാര്‍ട്‌മെന്റുകള്‍ക്കാണ് നഗരസഭ ജപ്തി നോട്ടീസയച്ചത്.ഊട്ടിയിലെ ലവ് ഡേല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന റോയല്‍ കാസില്‍ അപാര്‍ട്ട്‌മെന്റിലെ 122 വീടുകളാണു സ്വത്തുനികുതി അടയ്ക്കുന്നതില്‍

വീഴ്ച വരുത്തിയതായി നഗരസഭാ അധികൃതര്‍ കണ്ടെത്തിയത്. പലതവണ അറിയിപ്പു നല്‍കിയിട്ടും താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ നികുതിയടക്കാന്‍ വിമുഖത കാണിച്ചത് കൊണ്ടാണ് നഗരസഭാ ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നത്. അവധിക്കാലങ്ങളില്‍ മാത്രമേ ഇക്കൂട്ടര്‍ ഈ ആഡംബര വീടുകളിലേക്ക് സന്ദര്‍ശനം നടത്താറുള്ളൂ, ഇതിനാലാണ് ഇവരാരും നഗരസഭാ നടപടികളില്‍ കാര്യമായ ശ്രദ്ധ കൊടുക്കാത്തതെന്നു നഗരസഭാ ഉദ്യോഗസ്ഥര്‍ പറയുന്നു. നടി ഷീലയുടെ മേല്‍നോട്ടത്തിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയാണു റോയല്‍ കാസില്‍ അപാര്‍ട്‌മെന്റ് നിര്‍മിച്ചിരിക്കുന്നത്

 

Last Updated on Wednesday, 04 March 2015 17:48

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Entertainment News നികുതി അടക്കുന്നതില്‍ വീഴ്ച: ജയറാമിനും നയന്‍താരയ്ക്കും ആഡംബര വീടുകള്‍ നഷ്ടമായേക്കും