820 പേര്‍ക്ക് ബിരിയാണി വിളമ്പി ഇളയദളപതി

vijayസിനിമയുടെ സെറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയൊന്നും ഇളയദളപതിയ്ക്കില്ല. സഹപ്രവര്‍ത്തകരെയും യൂണിറ്റ് അംഗങ്ങളെയുമെല്ലാം ഒരേപോലെ തന്നെയാണ് വിജയ് കാണുന്നതും. പുതിയ ചിത്രമായ 'പുലി സിനിമയുടെ ലൊക്കേഷന്‍ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ച് ജോലി കൂടുതലുള്ള സെറ്റായിരുന്നു. പടുകൂറ്റന്‍ സെറ്റുകളാണ് ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയതും.ചിത്രത്തില്‍ കൂടെ സഹകരിച്ചവരുടെ കഠിനപ്രയത്നം കണ്ട വിജയ് അവര്‍ക്കെല്ലാം ഒരു ദിവസം നല്ലൊരു ട്രീറ്റ് നല്‍കാനും വിജയ് തീരുമാനിച്ചു. യൂണിറ്റിലെ 820 അംഗങ്ങള്‍ക്കും വിജയ് ബിരിയാണി വിളമ്പി കൊടുത്തു. മൂന്ന് മണിക്കൂറുകൊണ്ടാണ് വിജയ് ഒറ്റയ്ക്ക് ഇത്രയും ആളുകള്‍ക്ക് ബിരിയാണി വിളമ്പി തീര്‍ത്തത്. നേരത്തെ പൊങ്കല്‍ ദിനത്തില്‍ യൂണിറ്റ് അംഗങ്ങള്‍ സ്വര്‍ണനാണയവും അദ്ദേഹം സമ്മാനമായി നല്‍കിയിരുന്നു.

ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ട്രിപ്പിള്‍ റോളിലാണ് എത്തുന്നത്. വിജയിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. കിച്ച സുദീപ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രശസ്ത നടി ശ്രീദേവി ഒരു പ്രധാനവേഷം ചെയ്യുന്നു. ഹന്‍സികയും ശ്രുതി ഹാസനുമാണ് നായികമാര്‍.

 

Last Updated on Monday, 23 February 2015 10:07

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Entertainment News 820 പേര്‍ക്ക് ബിരിയാണി വിളമ്പി ഇളയദളപതി