ലാല്‍മഞ്ജുസത്യന്‍ ചിത്രം 'എന്നും എപ്പോഴും'

കൊച്ചി: മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും ഒരുമിപ്പിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'എന്നും എപ്പോഴും'എന്ന് പേരിട്ടു. വിഷുവിന് തീയറ്ററുകളിലെത്തും.
സിനിമയുടെ പേര് സസ്‌പെന്‍സായി നിര്‍ത്തുകയെന്ന പതിവ് ഇക്കുറിയും തുടരുകയായിരുന്നു സത്യന്‍ അന്തിക്കാട്. ഷൂട്ടിങ് വേളയില്‍ പേരിനെച്ചൊല്ലി പല അഭ്യൂഹങ്ങളും പരന്നിരുന്നു.
ഏറെക്കാലത്തിനുശേഷം ലാലും മഞ്ജുവും ഒന്നിക്കുന്ന ചിത്രമാണിത്. ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 'എന്നും എപ്പോഴും' ഡബ്ബിംഗ് ഘട്ടത്തിലാണ്. വനിതാരത്‌നം എന്ന മാസികയുടെ റിപ്പോര്‍ട്ടര്‍ വിനീത് എന്‍.പിള്ള എന്ന കഥാപാത്രമായാണ് ലാല്‍ എത്തുന്നത്. കുടുംബക്കോടതി അഭിഭാഷകയാണ് മഞ്ജുവിന്റെ ദീപ എന്ന കഥാപാത്രം.ഇന്നസെന്റ്, ലെന, റിനു മാത്യൂസ്, ഗ്രിഗറി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥയും സംഭാഷണവും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. നീല്‍ ഡിക്കൂഞ്ഞയാണ് ഛായാഗ്രഹണം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Entertainment News ലാല്‍മഞ്ജുസത്യന്‍ ചിത്രം 'എന്നും എപ്പോഴും'