സൂപ്പര്‍ ആക്ഷന്‍ ചിത്രവുമായി മോഹന്‍ലാലും പൃഥ്വിയും ദുല്‍ക്കറും

ദൃശ്യത്തിന് ശേഷം മികച്ച ജീവിതമുഹൂര്‍ത്തങ്ങളും സംഘര്‍ഷഭരിതമായ കഥാഗതികളുമായി ഒരു മോഹന്‍ലാല്‍ ചിത്രം വരുന്നു. 'കനല്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത് എസ് സുരേഷ് ബാബുവാണ്. പൃഥ്വിരാജും ദുല്‍ക്കര്‍ സല്‍മാനും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹന്‍ലാലും പത്മകുമാറും സുരേഷ്ബാബുവും ഇതിനുമുമ്പ് ഒരുമിച്ചത് 'ശിക്കാര്‍' എന്ന മെഗാഹിറ്റ് സിനിമയ്ക്ക് വേണ്ടിയാണ്. ആ ചിത്രത്തേക്കാള്‍ മികച്ച ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ് കനലിലൂടെ പത്മകുമാര്‍ ലക്‍ഷ്യം വയ്ക്കുന്നത്. നായികയായി മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ളവരെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനൊപ്പം പൃഥ്വിയും ദുല്‍ക്കറും ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Entertainment News സൂപ്പര്‍ ആക്ഷന്‍ ചിത്രവുമായി മോഹന്‍ലാലും പൃഥ്വിയും ദുല്‍ക്കറും