ശ്രീശാന്ത് ഇനി സിക്സ് പാക്കില്‍

sreesanthകേരളത്തിലെ സിക്സ്പാക്കുള്ള ആണ്‍പിള്ളേരുടെ കൂട്ടത്തില്‍ ഇനി മറ്റൊരു താരം കൂടി. ക്രിക്കറ്റ് ലോകത്ത് നിന്ന് സിനിമയിലേക്ക് പുതിയൊരു ഇന്നിങ്സിലേക്ക് ചുവടുവെക്കുന്ന ശ്രീശാന്ത് ആണ് അടിമുടി മാറി പുതിയ ഗെറ്റപ്പിലെത്തുന്നത്.  മേക്ക്ഓവറിന്റെ ഭാഗമായി ഇനി സിക്സ് പാക്കിലായിരിക്കും ശ്രീശാന്ത് എത്തുക. ഒത്തുകളി വിവാദത്തില്‍പ്പെട്ട് ഏറെനാള്‍ അകന്നുനിന്ന ശ്രീശാന്ത് മാറ്റത്തിന്റെ പാതയിലാണ്. മിനിസ്ക്രീനിലൂടെ കരിയറിലെ രണ്ടാം വരവിന് തുടക്കം കുറിച്ച ശ്രീശാന്ത് സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ക്രിക്കറ്റ് കേന്ദ്ര വിഷയമാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന തെലുങ്ക് സിനിമ, ഒരു ബോളിവുഡ് ചിത്രം എന്നിവയാണ് ശ്രീശാന്തിന്റെ പുതിയ പ്രോജക്റ്റുകള്‍.

അഭിനയം മാത്രമല്ല, അന്‍പുളള അഴകാ എന്ന തമിഴ് ചിത്രത്തിന് വേണ്ടി സംഗീത സംവിധായകനായും ശ്രീ പ്രവര്‍ത്തിക്കുന്നുണ്ട്. ആറ് പാട്ടുകളാണ് സിനിമയില്‍ ഉള്ളത്. ഈ പാട്ടുകള്‍ ചിട്ടപ്പെടുത്തിക്കഴിഞ്ഞതായും ശ്രീശാന്ത് പറഞ്ഞു. നേരത്തെ ഝലക് ദിഖ്ലാ ജാ പോലുള്ള റിയാലിറ്റി ഷോകളിലും ടി വി പരിപാടികളിലും ശ്രീശാന്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്രിക്കറ്റ് പോലെ തന്നെ ശ്രീയ്ക്ക് താത്പര്യമുള്ള മേഖലയാണ് ഡാന്‍സും അഭിനയവും. മിനിസ്ക്രീനിലെപ്പോലെ സിനിമയിലും തിളങ്ങാനാണ് ശ്രീയുടെ ആഗ്രഹം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Entertainment News ശ്രീശാന്ത് ഇനി സിക്സ് പാക്കില്‍