നാളെ റിലീസിനോരുങ്ങി നാല് ചിത്രങ്ങള്‍

 picket43മലയാള ചലച്ചിത്ര ആരാധകര്‍ക്ക് നാളെ ആഘോഷത്തിന്റെ ദിനമാണ്. ഒന്നും രണ്ടുമല്ല നാല് യുവതാര ചിത്രങ്ങളാണ് നാളെ പുറത്തിറങ്ങുന്നത്. പിക്കറ്റ് 43, മറിയംമുക്ക്, മിലി, രസം എന്നിവയാണ് നാളെ റിലീസാകുന്ന ചിത്രങ്ങള്‍.

പൃഥ്വിരാജ് നായകനാകുന്ന 'പിക്കറ്റ് 43' ആണ് നാളെ പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ ഒന്ന്. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യപാക് അതിര്‍ത്തിയിലെ രണ്ട് പട്ടാളക്കാര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ബോളിവുഡ് നടന്‍ ജാവേദ് ജഫ്രിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നത്.

ഫഹദ് ഫാസിലിന്റെ 'മറിയംമുക്കി'ന്റെ റിലീസും നാളെയാണ്. തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുക്കുവ വേഷത്തിലാണ് ഫഹദ് എത്തുന്നത്. പുതുമുഖം സന അല്‍താഫ് ആണ് ചിത്രത്തിലെ നായിക. ജോയ് മാത്യു, അജു വര്‍ഗീസ്, മനോജ് കെ ജയന്‍, ദേവി അജിത്, ശ്രീജിത് രവി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

ട്രാഫിക്കിന് ശേഷം രാജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിലി'. നിവിന്‍ പോളിയാണ് നായകന്‍. സ്ത്രീ കേന്ദ്രീകൃത ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. സനുഷ, ഷംന കാസിം, സായ് കുമാര്‍, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

രുചിയുടെ കഥയുമായാണ് 'രസം' എത്തുന്നത്. രാജീവ്നാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍. മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലായി തന്നെ് ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് രസത്തിന്. ലാലിന്റേത് അതിഥിവേഷമാണ്. വരുണ ഷെട്ടിയാണ് നായിക. നെടുമുടി വേണുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

Last Updated on Saturday, 24 January 2015 09:47

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Entertainment News നാളെ റിലീസിനോരുങ്ങി നാല് ചിത്രങ്ങള്‍