ജയസൂര്യ വീണ്ടും പാട്ടുകാരനാവുന്നു

jayasuryaനടന്‍ ജയസൂര്യ വീണ്ടു പാട്ടുപാടുന്നു. മിഥുന്‍ മാന്വല്‍ തോമസിന്റെ ആദ്യ ചിത്രമായ ‘ആട് ഒരു ഭീകര ജീവിയാണ്' എന്ന ചിത്രത്തിലാണ് ഇത്തവണ ജയസൂര്യ പാട്ടുപാടുന്നത്. ആടിന്റെ കഥപറയുന്ന പാട്ടിലെ വരികള്‍ രണ്ടു കുട്ടികള്‍ക്കൊപ്പമാണ് ജയസൂര്യ പാടുന്നത്. ഷാന്‍ റഹ്മാനാണ് പാട്ടിന് ഈണം നല്‍കിയിരിക്കുന്നത്. രഞ്ജിത് ശങ്കറിന്റെ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലെ ‘ആശിച്ചവന്‍’ എന്ന ഗാനത്തെ പോലെത്തന്നെ ആനിമേഷന്‍ ദൃശ്യങ്ങളായിരിക്കും ഈ ചിത്രത്തിലും ഉണ്ടാവുക എന്ന് സംഗീത സംവിധായകന്‍ പറഞ്ഞു. സംവിധായകന്‍ മിഥുനും സാന്ദ്രയുമാണ് ഈ ചിത്രത്തിലെ പാട്ടുകളില്‍ ജയസൂര്യയെത്തന്നെ ശ്രമിച്ചു നോക്കാന്‍ നിര്‍ദ്ദേശിച്ചത്. മാത്രവുമല്ല പിന്നണി ഗാനരംഗത്ത് ജയസൂര്യക്ക് പരിചയവുമുണ്ട്.’

മികച്ച ഫലം ലഭിക്കുന്നതിനായുള്ള ജയസൂര്യയുടെ അര്‍പ്പണമനോഭാവം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും ഷാന്‍ പറഞ്ഞു.

‘ചിത്രത്തിലെ ജയസൂര്യയുടെ ഈ ചിത്രത്തിലെ കഥാപാത്രം എപ്പോഴും പാന്‍ ചവയ്ക്കുന്ന ആളാണ്. സാധാരണ പാന്‍ ഉപയോഗിക്കുന്ന ആളെപോലെ ഇരട്ടിയോളം അളവ് പാന്‍ ഷൂട്ടിങിനു വേണ്ടി ജയസൂര്യക്കും ചവയ്‌ക്കേണ്ടി വന്നിരുന്നു. തന്റെ പല്ലിന്റെ നിറം മാറിയിട്ടും ജയസൂര്യ അത് ചവയ്ക്കാന്‍ യാതൊരു മടിയുമില്ലാതെ തയ്യാറായി. സംവിധായകന്‍ മിഥുനാണ് ഇക്കാര്യം എന്നോട് പറഞ്ഞത് .’

‘ഇതു പോലെ തന്നെയായിരുന്നു പാട്ടുപാടുന്നതിനോടുള്ള ജയസൂര്യയുടെ സമീപനം. അത് മികച്ചതാക്കാന്‍ കഴിഞ്ഞു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’ ഇമ്മിണി നല്ലൊരാള്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, ത്രീകിങ്‌സ് എന്നീ ചിത്രങ്ങളില്‍ ജയസൂര്യ പാടിയിട്ടുണ്ട്

Last Updated on Thursday, 22 January 2015 11:17

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Entertainment News ജയസൂര്യ വീണ്ടും പാട്ടുകാരനാവുന്നു