100 രൂപ ചെലവില്‍ വീട്ടിലിരുന്ന് സിനിമ കാണാന്‍ അവസരമൊരുങ്ങുന്നു

കൊച്ചി: റിലീസിംഗ് ദിവസം തിയേറ്ററില്‍ പോയി ക്യു നിന്ന് ഇനി സിനിമ കാണണ്ട. മാത്രവുമല്ല കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമയും കാണാം. കേബിള്‍ ടിവി വഴി സിനിമ കാണാനുള്ള സൗകര്യമൊരുക്കുകയാണ് സംവിധായകനും നടനുമായ ചേരന്‍. രാജ്യത്തുടനീളമുള്ള കേബിള്‍ ടി.വി. സ്ഥാപനങ്ങളുമായി സഹകരിച്ച് സിനിമാ ടു ഹോം (സി.ടു.എച്ച്) എന്ന കമ്പനിയ്ക്ക് രൂപം നല്‍കിയതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നൂറുരൂപയാണ് ഇതിന്റെ ചെലവ്. ചലച്ചിത്ര വ്യവസായത്തെ തകര്‍ക്കുന്ന വ്യാജ സിഡികളെ ഇല്ലാതാക്കാനും നല്ല സിനിമകള്‍ ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ചേരന്‍ സംവിധാനം ചെയ്ത ജെ.കെ എന്നും നന്‍പനിന്‍ വാഴ്‌കൈ എന്ന ചിത്രമാണ് കേബിള്‍ വഴി ആദ്യമായി റിലീസ് ചെയ്യുന്നത്. 30ാം തീയതിയാണ് കേബിള്‍ വഴി വിവിധ സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നത്.

ഒരു ദിവസം മൂന്നു പ്രദര്‍ശനങ്ങളാണുണ്ടാവുക. കേരളത്തില്‍ എസിവി, കേരളാവിഷന്‍, ഭൂമിക ഡിജിറ്റല്‍, കോഴിക്കോട് കേബിള്‍ കമ്യൂണിക്കേറ്റേഴ്‌സ് ലിമിറ്റഡ്, ഡെന്‍ നെറ്റ്‌വര്‍ക്ക് ഉപയോക്താക്കള്‍ക്ക് സിനിമ വീട്ടില്‍ ഇരുന്ന് കാണാം. തമിഴ്‌നാട്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ 100 തീയേറ്ററുകളിലും ഓണ്‍ലൈനിലും ചിത്രം റിലീസ് ചെയ്യുമെന്നും ചേരന്‍ കൊച്ചിയില്‍ പറഞ്ഞു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Entertainment News 100 രൂപ ചെലവില്‍ വീട്ടിലിരുന്ന് സിനിമ കാണാന്‍ അവസരമൊരുങ്ങുന്നു