Education News

എം.എസ്‌സി. സീറ്റൊഴിവ്

വടക്കാഞ്ചേരി:വടക്കാഞ്ചേരി ശ്രീവ്യാസ എന്‍.എസ്.എസ്. കോളേജില്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ് എസ്.സി./എസ്.ടി. വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഇന്റര്‍വ്യൂവിനായി തിങ്കളാഴ്ച 10ന് കോളേജില്‍ ഹാജരാകണം.

ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്

തൃശ്ശൂര്‍: മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ 29ന് രാവിലെ 10ന് ചെമ്പുക്കാവിലുള്ള മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നേരിട്ട് ഹാജരാകണം

Last Updated on Friday, 25 October 2013 09:41

അധ്യാപക ഒഴിവ്

നന്തിക്കര: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച 11ന് നേരില്‍ ഹാജരാകണം.

അധ്യാപകഒഴിവ്

ഇരിങ്ങാലക്കുട:നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ബോട്ടണി(ജൂനിയര്‍) അദ്ധ്യാപക തസ്തികയിലേയ്ക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച 10ന് ഓഫീസില്‍ .  ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജില്‍ മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അഭിമുഖം 25ന് 11ന് ഓഫീസില്‍. നെറ്റ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന്.

ആരോഗ്യ സര്‍വകലാശാല പരീക്ഷാഫലം

തൃശ്ശൂര്‍: സപ്തംബര്‍ഒക്ടോബര്‍ മാസങ്ങളില്‍ നടത്തിയ അവസാന വര്‍ഷ എം.എസ്‌സി മെഡിക്കല്‍ ഫിസിയോളജി (റെഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

യു.ജി.സി. പരിശീലനം

പുതുക്കാട്: വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ യു.ജി.സി., ജെ.ആര്‍.എഫ്., നെറ്റ് പരീക്ഷകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നു. കെമിസ്ട്രി, ഫിസിക്‌സ്, മാത്‌സ് വിഷയങ്ങള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9895132237.

അധ്യാപക ഒഴിവ്

കുന്നംകുളം: ഗവ. വൊക്കേഷണല്‍ ബധിര വിദ്യാലയത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപക ഒഴിവുണ്ട്. യോഗ്യത ബി.ടെക്/ എം.സി.എ./ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്. കൂടിക്കാഴ്ച 24ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍.

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

കൊടുങ്ങല്ലൂര്‍ കോതപറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് എന്ന വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 24് 2ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്‌കൂളില്‍ ഹാജരാകണം.

വാക്ക് ഇന്‍ ഇന്റര്‍വ്യു

തൃശ്ശൂര്‍:സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ ജില്ലാ ഓഫീസുകളില്‍ ഫീല്‍ഡ് കണ്‍സള്‍ട്ടന്റുമാരുടെ കരാര്‍ നിയമനത്തിന് ഒഴിവുണ്ട്. കാര്‍ഷിക ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 40 വയസ്സ്. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 11ന് ഇന്റര്‍വ്യൂവിനായി തൃശ്ശൂര്‍ രാമനിലയത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0471 2330856, 0487 2444297.

ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യു

തൃശ്ശൂര്‍: ശ്രീ കേരളവര്‍മ്മ കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24ന് 10ന് ഇന്റര്‍വ്യൂവിന് കോളേജില്‍ ഹാജരാകണം.

വിപ്രോ ക്യാമ്പസ് സെലക്ഷന്‍

തൃശ്ശൂര്‍:2014ല്‍ പഠനം പൂര്‍ത്തിയാക്കുന്ന ബി.എസ്.സി., എം.എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 23, 24 തിയ്യതികളില്‍ വിപ്രോ ക്യാമ്പസ് സെലക്ഷന്‍ നടത്തുന്നു. രണ്ടുഫോട്ടോ, എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി മാര്‍ക്ക്‌ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കകറ്റിന്റെയും ഓരോ സെറ്റ് ഫോട്ടോകോപ്പി, കോളേജ് ഐഡന്റിറ്റി കാര്‍ഡ്, ബയോഡാറ്റയുടെ കോപ്പി എന്നിവ സഹിതം ഒക്ടോബര്‍ 23നോ, 24നോ രാവിലെ 9ന് എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഹാജരാകണം.

Read more...

റിസര്‍ച്ച് അസിസ്റ്റന്റ്

മണ്ണുത്തി: വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ വിവിധ പദ്ധതികളിലേക്കുള്ള റിസര്‍ച്ച് അസിസ്റ്റന്റ്, ലബോറട്ടറി ടെക്‌നീഷന്‍ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ ഒന്നിന് ഒമ്പതുമണിക്ക് ഡയറക്ടറേറ്റ് ഓഫ് അക്കാദമിക്‌സ് ആന്‍ഡ് റിസര്‍ച്ചിന്റെ മണ്ണുത്തി ക്യാമ്പ് ഓഫീസില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക്:

Read more...

എല്‍.എഫില്‍ എം.എ. മള്‍ട്ടി മീഡിയ

ഗുരുവായൂര്‍: എല്‍.എഫ്. കോളേജില്‍ എയ്ഡഡ് എം.എ. മള്‍ട്ടിമീഡിയകോഴ്‌സിന് അംഗീകാരമായി. അപേക്ഷ 21 വരെ സ്വീകരിക്കും. നവംബര്‍ 4ന് ക്ലാസ് തുടങ്ങും.

ഗസ്റ്റ് അധ്യാപക ഒഴിവ്

കുട്ടനെല്ലൂര്‍: സി.അച്യുതമേനോന്‍ ഗവ.കോളേജില്‍ ഇക്കണോമിക്‌സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് നിയമിക്കപ്പെടുവാന്‍ താല്‍പര്യമുള്ളവര്‍ 21ന് രാവിലെ 10ന് അസ്സല്‍ രേഖകളുമായി ഹാജരാകണം.

Last Updated on Saturday, 19 October 2013 12:07

എം.എ. സംവരണ സീറ്റ്

ഗുരുവായൂര്‍:ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ എം.എ. ഇംഗ്ലീഷിന് സംവരണ സീറ്റില്‍ ഒഴിവുണ്ട്. വെള്ളിയാഴ്ച ഹാജരാകണം.

അധ്യാപക ഒഴിവ്

വടക്കാഞ്ചേരി: വരവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എ. ഹിന്ദി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിനായി ഒക്ടോബര്‍ 19ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News