Education News

അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പി.ജി.ഡി.സി.എ., പി.ഡി.എസ്.ഇ. കോഴ്‌സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0487 2250751, 2250657.

വൈദ്യരത്‌നം ആയുര്‍വേദ കോളേജില്‍ പി.ജി. കോഴ്‌സ് അനുവദിച്ചു

ഒല്ലൂര്‍:വൈദ്യരത്‌നം ആയുര്‍വേദ കോളേജില്‍ 20132014 അധ്യയനവര്‍ഷം മുതല്‍ കായചികിത്സാ വിഭാഗത്തില്‍ പി.ജി. കോഴ്‌സിന് കേന്ദ്രസര്‍ക്കാര്‍ (ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റ്) അനുമതി നല്‍കി. പ്രവേശനം കേരള സര്‍ക്കാര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിക്കുന്നവരില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന് മാനേജര്‍ ഇ.ടി. നീലകണ്ഠന്‍മൂസ്സ് അറിയിച്ചു.

അധ്യാപക ഒഴിവ്

തൃശ്ശൂര്‍: ഒല്ലൂര്‍ വൈലോപ്പിള്ളി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപകന്റെയും ക്ലോത്തിങ് ആന്‍ഡ് എംബ്രോയ്ഡറി കോഴ്‌സില്‍ വൊക്കേഷണല്‍ അധ്യാപകന്റെയും ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ വെള്ളിയാഴ്ച 10ന് അഭിമുഖത്തിന് ഹാജരാകണം.
അതിരപ്പിള്ളി: വെറ്റിലപ്പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ജൂനിയര്‍ ഹിന്ദി താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 11ന് സ്‌കൂളില്‍ എത്തണം.

വസ്ത്രനിര്‍മ്മാണ പരിശീലനത്തിന് അപേക്ഷിക്കാം

തൃശ്ശൂര്‍: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറാട്ടുപുഴ സമൃദ്ധി കേന്ദ്രത്തില്‍ ആരംഭിക്കുന്ന ആറുമാസത്തെ വസ്ത്ര നിര്‍മ്മാണ പരിശീലന കോഴ്‌സിലേക്ക് പട്ടികജാതി വിഭാഗക്കാരായ വനിതകളില്‍ നിന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. 15 നും 40 നും മധ്യേയാണ് പ്രായപരിധി. ഏഴാംക്ലാസ് പാസായിരിക്കണം. 500 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും. 13ന് വൈകീട്ട് 5ന് മുമ്പ് ലഭിക്കണം. വിലാസം: പ്രോജക്ട് മാനേജര്‍, സമൃദ്ധി കേന്ദ്രം, ആറാട്ടുപുഴ . പി.ഒ. 680562. ഫോണ്‍: 0480 2792300, 04872360381.

റിസേര്‍ച്ച് ഫെല്ലോയുടെ ഒഴിവ്

തൃശ്ശൂര്‍: കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഗവേഷണ പദ്ധതിയിലേക്ക് ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോയെ നിയമിക്കുന്നു. എം.എസ്‌സി. ബോട്ടണി അല്ലെങ്കില്‍ പ്ലാന്റ് സയന്‍സില്‍ ഒന്നാംക്ലാസ് വിജയമാണ് യോഗ്യത. ഫീല്‍ഡ് വര്‍ക്കിലും പ്ലാന്റ് സിസ്റ്റമാറ്റിക്‌സിലും ഉള്ള പരിചയം അഭികാമ്യം. പ്രായപരിധി 35 ന് താഴെ. താല്‍പര്യമുള്ളവര്‍ 11ന് രാവിലെ 10ന് കെ.എഫ്.ആര്‍.ഐ. യുടെ പീച്ചിയിലുള്ള ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് : www.kfri.res.in

Last Updated on Wednesday, 06 November 2013 09:53

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ്

തൃശ്ശൂര്‍: സെന്റ് തോമസ് കോളേജിലുള്ള നോളഡ്ജ് സെന്ററില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ.), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഗ്രാഫിക്‌സ് ആന്‍ഡ് ആനിമേഷന്‍ (ഡി.ഡി.ജി.എ.) , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജി (ഡി.സി.എച്ച്.എന്‍.എം.) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Read more...

ലോ കോളേജില്‍ സീറ്റൊഴിവ്

തൃശ്ശൂര്‍:ഗവ. ലോ കോളേജില്‍ പഞ്ചവത്സര എല്‍എല്‍.ബി.ക്ക് എസ്.സി.ഒന്ന്, എസ്.ടി.ഒന്ന്, ജനറല്‍ഒന്ന് സീറ്റുകളിലേക്ക് വ്യാഴാഴ്ച സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്കുള്ളില്‍ രക്ഷിതാക്കളോടൊപ്പം ഹാജരാകണം. അര്‍ഹരായവര്‍ അന്നുതന്നെ ഫീസടച്ച് പ്രവേശനം നേടണം. ഫീസിളവിന് അര്‍ഹതയുള്ളവര്‍ കമ്മ്യൂണിറ്റി, നേറ്റിവിറ്റി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.

Last Updated on Thursday, 31 October 2013 16:27

സ്വയംതൊഴില്‍ വായ്‌പ അപേക്ഷ ഒന്നുമുതല്‍

തൃശ്ശൂര്‍: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പിന്നാക്ക വിഭാഗക്കാര്‍ക്കും മത ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും ആറ് ശതമാനം പലിശ നിരക്കില്‍ നല്‍കുന്ന സ്വയംതൊഴില്‍ വായ്പയുടെ അപേക്ഷാഫോറം നവംബര്‍ ഒന്ന് മുതല്‍ 5 വരെ വിതരണം ചെയ്യും. 18നും 55നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04872321776.

സീറ്റൊഴിവ്

വടക്കാഞ്ചേരി: ശ്രീവ്യാസ എന്‍.എസ്.എസ്. കോളേജില്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി കോഴ്‌സിന് എസ്.സി./ എസ്.ടി. വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അധ്യാപക ഒഴിവ്

വടക്കാഞ്ചേരി: ശ്രീവ്യാസ എന്‍.എസ്.എസ്. കോളേജില്‍ മലയാളം വിഭാഗത്തില്‍ അധ്യാപകരെ ആവശ്യമുണ്ട്. നവംബര്‍ നാലിന് രാവിലെ 11 മണിക്ക് കോളേജില്‍ ഹാജരാകണം.

കാര്‍ഷിക കര്‍മസേനയില്‍ ജോലി ഒഴിവ്

തൃപ്രയാര്‍: നാട്ടിക ഗ്രാമപ്പഞ്ചായത്തിലെ കാര്‍ഷിക കര്‍മസേനയിലെ ഫീല്‍ഡ് വിസിറ്റ്, ഓഫീസ് ജോലി, കമ്പ്യൂട്ടര്‍ അക്കൗണ്ടിങ് എന്നീ ഒഴിവുകളിലേക്ക് ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരെ ആവശ്യമുണ്ട്. ബയോഡാറ്റ സഹിതമുള്ള അപേക്ഷ നവംബര്‍ ഒന്നുവരെ നാട്ടിക കൃഷിഭവനില്‍ സ്വീകരിക്കും.

ബി.എസ്‌സി. സീറ്റൊഴിവ്

തൃപ്രയാർ: ഐ.എച്ച്.ആര്‍.ഡി.ക്ക് കീഴില്‍ വലപ്പാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10നും അഞ്ചിനുമിടയിലെത്തി പ്രവേശനം നേടാം. ഫോണ്‍ : 0487 2395177.

ഡ്രൈവര്‍ ഒഴിവ്

പാവറട്ടി: പാവറട്ടി ഗ്രാമപ്പഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക ഡ്രൈവറെ ആവശ്യമുണ്ട്. പാവറട്ടി ഗ്രാമപ്പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം നവംബര്‍ 5ന് മുന്‍പ് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

പഠനതാമസ ചെലവുകള്‍ സഹിതം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യൂറോപ്പില്‍ പഠിക്കാന്‍ അവസരം

തിരുവനന്തപുരം: യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട 10 യൂണിവേഴ്‌സിറ്റികളില്‍ പൂര്‍ണമായ ചെലവ് സഹിതം പഠിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സ്‌കോളര്‍ഷിപ്പ്. ഇന്ത്യയിലെ 10 യൂണിവേഴ്‌സിറ്റികളെയാണ് എറാസ്മസ് മുണ്ടസ്ഇന്ത്യടു യൂറോപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൊന്ന് കേരള യൂണിവേഴ്‌സിറ്റിയാണ്. കേരള യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ ബിരുദ ക്ലാസില്‍ പഠിക്കുന്നവര്‍ക്കും പി.ജി, പിഎച്ച്.ഡിഎന്നിവ ചെയ്യുന്നവര്‍ക്കും ഈ പദ്ധതി പ്രകാരം അപേക്ഷ നല്‍കാമെന്ന് പദ്ധതിയുടെ പ്രതിനിധികളായ നിക്കോളാസ് നാന്‍സ്‌കേവും സ്റ്റെഫാനി ബോലറും പത്രസമ്മേളനത്തില്‍ അറിയിച്ചു.

Read more...

ലോ കോളേജില്‍ സീറ്റൊഴിവ്

തൃശ്ശൂര്‍: ഗവ. ലോ കോളേജില്‍ ത്രിവത്സര എല്‍.എല്‍.ബി.ക്ക് ഒഴിവുള്ള മൂന്ന് സീറ്റുകളിലേയ്ക്ക് (ജനറല്‍ ഒന്ന്, മുസ്‌ലിം രണ്ട്) 30ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ അസ്സല്‍രേഖകളുമായി (പകര്‍പ്പ് പരിഗണിക്കില്ല) രാവിലെ 10നുള്ളില്‍ രക്ഷിതാക്കളോടൊപ്പം ഹാജരാകണം. അര്‍ഹരായവര്‍ അന്നുതന്നെ ഫീസടയ്ക്കണം. ഫീസിളവിന് അര്‍ഹതയുള്ളവര്‍ കമ്യൂണിറ്റി, നേറ്റിവിറ്റി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.

അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍:എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ പുതുതായി അനുവദിച്ച എം.എസ്‌സി. മാത്തമാറ്റിക്‌സ് കോഴ്‌സിന് പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോമുകള്‍ കോളേജ് ഓഫീസില്‍നിന്നു ലഭിക്കും. അപേക്ഷകള്‍ നവംബര്‍ ഒന്നുവരെ സ്വീകരിക്കും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News