Education News

ഹയര്‍സെക്കന്‍ഡറിയ്ക്കൊപ്പം കംപ്യൂട്ടര്‍ ഡിപ്ലോമ

ഹയര്‍സെക്കന്‍ഡറി പഠനത്തോടൊപ്പം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ (ഡിസിഎ) നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുങ്ങുന്നു. കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്കൂളിന്റെ നേതൃത്വത്തില്‍ അടുത്ത

Read more...

എസ്എസ്എല്‍സി ഐടി പരീക്ഷ തുടങ്ങി

പ്രതിഫല വര്‍ധന ആവശ്യപ്പെട്ടുള്ള അധ്യാപകരുടെ പ്രതിഷേധത്തിനിടെ    എസ്എസ്എല്‍സി ഐടി പരീക്ഷ തുടങ്ങി. ഒരു ദിവസം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പരീക്ഷ നടത്തുന്ന അധ്യാപകര്‍ക്ക് 70 രൂപ മാത്രമേ പ്രതിഫലമുള്ളൂ എന്നതാണു പ്രതിഷേധത്തിനു കാരണം.

Last Updated on Thursday, 20 February 2014 14:56

Read more...

എസ്എസ്എല്‍സി പരീക്ഷയ്ക്ക് 4.64 ലക്ഷം വിദ്യാര്‍ഥികള്‍

sslcഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതു 4,64,292 വിദ്യാര്‍ഥികള്‍. രാജ്യത്തിനകത്തും പുറത്തുമായി 2815 കേന്ദ്രങ്ങളിലാണു മാര്‍ച്ച് 10 മുതല്‍ 22 വരെ പരീക്ഷ നടക്കുക. സ്കൂള്‍ ഗോയിങ് വിദ്യാര്‍ഥികളുടെ പരീക്ഷ 20ന് അവസാനിക്കും. പ്രൈവറ്റുകാര്‍ക്ക് 22 വരെ. ഗള്‍ഫിലും ലക്ഷദ്വീപിലും ഒന്‍പതു വീതം കേന്ദ്രങ്ങള്‍ ഉണ്ട്.

Read more...

സീഡ് പദ്ധതി മികച്ച കുട്ടിക്കര്‍ഷകനെ തിരഞ്ഞെടുത്തു

ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കിടയിലെ മികച്ച കര്‍ഷകനെ തിരഞ്ഞെടുത്തു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അഫ്‌നാസിനെയാണ് സീഡ് പ്രവര്‍ത്തകരും ഇക്കോ ക്ലബ്ബുകാരും ചേര്‍ന്ന് തിരഞ്ഞെടുത്തത്. സ്‌കൂള്‍ അങ്കണത്തിലെ പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, വീട്ടുമുറ്റത്ത് ഒറ്റയ്ക്ക് പച്ചക്കറിത്തോട്ടം നിര്‍മിച്ചാണ് അഫ്‌നാസ് നേട്ടംവിളയിച്ചെടുത്തത്.

Read more...

ശ്രീകൃഷ്ണ കോളേജിന് തിങ്കളാഴ്ചയും അവധി

ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളേജില്‍ തിങ്കളാഴ്ചയും റഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടാകില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

എസ്എസ്എല്‍സി മോഡല്‍ ഫെബ്രുവരി 10ന്

sslcഎസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 10 മുതല്‍ 14 വരെ നടക്കും. പട്ടിക വിഭാഗക്കാര്‍, അനാഥര്‍, ഒഇസി വിഭാഗക്കാര്‍ എന്നിവരില്‍നിന്നു 10 രൂപ പരീക്ഷാഫീസ്

Last Updated on Monday, 30 December 2013 15:50

Read more...

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശിപ്പിച്ചു

ഗുരുവായൂര്‍: ഗുരുവായൂരില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. ശ്രീകൃഷ്ണ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ സി.എച്ച്. റഷീദിന് നല്‍കിയായിരുന്നു പ്രകാശനം. പി.കെ. അബ്ദുള്‍ ജലീല്‍, മഹിമാ രാജേഷ്, കെ.പി.എ. റഷീദ്, ജോളി ബേബി, ജി.കെ. പ്രകാശന്‍, പി.എന്‍. വത്സല, ഷാജു പുതൂര്‍, എന്‍. രാജഗോപാല്‍, പി. രാധാകൃഷ്ണന്‍, സൂര്യ സി. ഭാസ്‌കര്‍, കെ.സി. ലോഫ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Read more...

ഗുരുവായൂര്‍ എ.യു.പി. സ്‌കൂളില്‍ മധുരം മലയാളം പദ്ധതി

ഗുരുവായൂര്‍:എ.യു.പി. സ്‌കൂളില്‍ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി തുടങ്ങി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി കെ. ജയപ്രകാശ് ഗുരുവായൂരാണ് പത്രം സംഭാവന ചെയ്തത്. ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗവും അധ്യാപകനുമായ തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പത്രത്തിന്റെ ആദ്യകോപ്പി ജയപ്രകാശില്‍ നിന്ന് പ്രധാനാധ്യാപിക എം. രതിയും വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുവാങ്ങി.

Read more...

റവന്യു ജില്ലാ കലോത്സവം: സംഘാടകസമിതിയായി

ഗുരുവായൂര്‍:ജനവരി 6 മുതല്‍ 9 വരെ ഗുരുവായൂരില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസനാണ് സ്വാഗതസംഘം ചെയര്‍മാന്‍. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. വത്സല ജനറല്‍ കണ്‍വീനറാണ്. ഗുരുവായൂര്‍ടൗണ്‍ ഹാളില്‍ നടന്ന സ്വാഗതസംഘം രൂപവത്ക്കരണ യോഗം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ടി.ടി. ശിവദാസന്‍ അധ്യക്ഷനായി. സി.എച്ച്. റഷിദ്, മഹിമ രാജേഷ്, ആര്‍.പി. ബഷീര്‍, കെ.പി.എ. റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

Read more...

ദേവസ്വം ബോര്‍ഡ് ഇന്റര്‍വ്യു സമയത്തില്‍ മാറ്റം

തൃശ്ശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ അടിച്ചുതളി തസ്തികയിലേക്ക് നവംബര്‍ 21ന് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യു അന്നേ ദിവസം ഉച്ചയ്ക്ക് ഒരുമണി മുതല്‍ നടത്തുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.

ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

തൃശ്ശൂര്‍: ശ്രീകേരളവര്‍മ്മ കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഐ.സി.എ.ഐസി.എം.എ. കോഴ്‌സിന്റെ പ്രവേശനം

കോഴിക്കോട്: ഐ.സി.എ.ഐ. (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ)യുടെ സി.എം.എ. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ കോഴ്‌സായ സി.എം.എ.യുടെ (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്) ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ എന്നീ ഘടകങ്ങളിലേക്കാണ് പ്രവേശനം. ബിരുദധാരികള്‍ക്കും സി.എ, സി.എം.എ, സി.എസ്. എന്നിവയുടെ ഫൗണ്ടേഷന്‍ കോഴ്‌സ് പാസായവര്‍ക്കും ഐ.സി.എ.ഐ. കാറ്റ് കോഴ്‌സ് എന്‍ട്രിലെവല്‍ 1 പരീക്ഷ പാസായവര്‍ക്കും

Read more...

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

തൃശ്ശൂര്‍: കേരള കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡ് തൃശ്ശൂര്‍ ഓഫീസില്‍നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30ന് മുമ്പായി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പിലാക്കുന്ന സമയബന്ധിത പ്രോജക്ടുകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാഡ്/ജിസ് ടെക്‌നീഷ്യന്‍, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു.കാഡ്/ജിസ് ടെക്‌നീഷ്യന്‍ (എട്ട് ഒഴിവ്) വേതനം : 9000 രൂപ,

Last Updated on Saturday, 09 November 2013 15:06

Read more...

യു.ജി.സി.നെറ്റ് പരിശീലനം

തൃശ്ശൂര്‍: സെന്റ് തോമസ് കോളേജ് യു.ജി.സി. നെറ്റ് പരിശീലനം തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ശനിയാഴ്ച രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കമ്പ്യൂട്ടര്‍ പരിശീലനം

തൃശ്ശൂര്‍: പുഴയ്ക്കല്‍ ബ്ലോക്ക്പഞ്ചായത്ത് അംബേദ്കര്‍ സേവന കേന്ദ്രത്തില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീലന പരിപാടിയുടെ നാലാം ബാച്ച് നവംബര്‍ 11ന് ആരംഭിക്കുന്നു. താല്പര്യമുള്ളവര്‍ ബ്ലോക്ക്പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News