Education News

ലഹരി ഉപയോഗം : മൂന്നു വിദ്യാര്‍ത്ഥികള്‍ ആസ്​പത്രിയില്‍

ഗുരുവായൂര്‍: നിര്‍ബ്ബന്ധത്തിനു വഴങ്ങി ലഹരി ഉപയോഗിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വിദ്യാര്‍ത്ഥികളെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു .ചെമ്മണൂരിലുള്ള സ്‌കൂളിലെ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന രണ്ടുപേരും എട്ടാം ക്ലാസ്സിലുള്ള ഒരാളുമാണ് ആസ്​പത്രിയിലുള്ളത്. വാടാനപ്പള്ളി സ്വദേശിയായ യുവാവാണത്രേ കുട്ടികളെ ലഹരി ഉപയോഗിക്കാന്‍ നിര്‍ബ്ബന്ധിച്ചത്. സൈക്കിളിന്റെ ടയര്‍ പഞ്ചറൊട്ടിക്കാന്‍ ഉപയോഗിക്കുന്ന പശ മൂക്കിലേക്ക് വലിപ്പിച്ച്് ലഹരിയുണ്ടാക്കാനും നിര്‍ബ്ബന്ധിച്ചത്രേ. കണ്ണുകള്‍ നന്നായി ചുവക്കുകയും മൂക്കില്‍നിന്ന് വെള്ളം വരികയും ചെയ്തു. ചാവക്കാട് താലൂക്ക് ആസ്​പത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുള്ളത്.

Read more...

ആടുകള്‍ കയ്യടക്കുന്ന റെയില്‍പ്പാളം

ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാളം മുഴുവന്‍ ആടുകള്‍ കയ്യടക്കിയിരിക്കുകയാണ്. തീവണ്ടികള്‍ കൂകിപ്പാഞ്ഞുവന്നാലും ഇവയ്ക്ക് കുലുക്കമില്ല.

Read more...

മേല്പാലം ഉപേക്ഷിച്ചതില്‍ പ്രതിഷേധം

ഗുരുവായൂര്‍: റെയില്‍വേ മേല്പാലം പദ്ധതി ഉപേക്ഷിച്ചതില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ജി.കെ. പ്രകാശന്‍,

Read more...

വിദ്യാഭ്യാസ അവാര്‍ഡുദാനം

ഗുരുവായൂര്‍: വ്യാപാരി വ്യവസായി സമിതിയുടെ മുനിസിപ്പല്‍ കണ്‍വെന്‍ഷനും വിദ്യാഭ്യാസ അവാര്‍ഡുദാനവും നടന്നു . നഗര സഭാ പരിധിയിലെ എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ പുരസ്‌കാരം നല്‍കി ആദരിച്ചു. ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ മഹിമ രാജേഷ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി.എ. അരവിന്ദന്‍ അദ്ധ്യക്ഷനായി. മില്‍ട്ടന്‍ ജെ. തലക്കോട്ടൂര്‍, പി.കെ. അബ്ദുള്‍ കലാം, ജോഫി കുര്യന്‍, സി.ഡി. ജോണ്‍സണ്‍ , ടി.എസ്. ഷെനില്‍, മണി ചാവക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി.എ. അരവിന്ദന്‍ (പ്രസി) ,കെ.പി. സുന്ദരന്‍ ,ടി.ആര്‍. ബൈജു ,(വൈസ് പ്രസി.),സി.ഡി. ജോണ്‍സണ്‍ (സെക്ര), ടി.കെ. പരമേശ്വരന്‍, കെ.ആര്‍. സൂരജ് (ജോ സെക്ര), എം. ജയപ്രകാശ് (ഖജ).

സ്വര്‍ണ്ണ മെഡല്‍ നല്‍കും

ഗുരുവായൂര്‍: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത മാര്‍ക്ക് ലഭിച്ച പേരകം വാഴപ്പുള്ളി ഭാഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൗരസമിതി സ്വര്‍ണ്ണ മെഡല്‍ നല്‍കും. 12 നകം അപേക്ഷ നല്‍കണം.

ഗൃഹലക്ഷ്മിവേദി പഠനോപകരണം നല്‍കി

ഗുരുവായൂര്‍: മാതൃഭൂമി ഗൃഹലക്ഷ്മിവേദി ഗുരുവായൂര്‍ എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. ഗൃഹലക്ഷ്മിവേദി സെക്രട്ടറി ടി.എം. ലതയില്‍നിന്ന് പ്രധാനാധ്യാപിക എം. രതി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ഗൃഹലക്ഷ്മിവേദി ഭാരവാഹികളായ മിനി പ്രഗിലേഷ്, മീരാ ഗോപാലകൃഷ്ണന്‍, അധ്യാപികമാരായ രെജി, ലിസി, രാജശ്രീ എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാഭ്യാസ സാമ്പത്തിക സഹായവിതരണം നാളെ

ഗുരുവായൂര്‍: വിദ്യാഭ്യാസത്തിന് സാമ്പത്തികക്ലേശം അനുഭവിക്കുന്നവര്‍ക്ക് ഗുരുവായൂര്‍ നായര്‍സമാജം ഏര്‍പ്പെടുത്തിയിട്ടുള്ള എം.സി. രാഘവന്‍നായര്‍ സ്മാരക എന്‍ഡോവ്‌മെന്റ് ഞായറാഴ്ച വിതരണം ചെയ്യും. സമാജം മന്ദിരത്തില്‍ വൈകീട്ട് 4ന് ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി അനുസ്മരണപ്രഭാഷണം നടത്തും. പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് കാഷ് അവാര്‍ഡുകളും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും പോലീസ് കമ്മീഷണര്‍ ജയചന്ദ്രന്‍പിള്ള വിതരണം ചെയ്യും.

ലഹരിവിരുദ്ധ റാലി നടത്തി

ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസും വാടാനപ്പള്ളി എക്‌സൈസ് യൂണിറ്റും ചേര്‍ന്ന് ലഹരിവിരുദ്ധ റാലി നടത്തി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സജി ഫ്ലഗ് ഓഫ് ചെയ്തു. സമാപനം ഗുരുവായൂര്‍ സി ഐ കെ. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധദിനം ആചരിച്ചു. പ്രധാനാധ്യാപകന്‍ ആന്റോ സി. കാക്കശ്ശേരി സന്ദേശം നല്‍കി. വി. കൃഷ്ണദേവ് പ്രതിജ്ഞ ചൊല്ലി. പൂക്കോട് മണ്ഡലം കോഗ്രസ് ലഹരിവിരുദ്ധ ജനകീയവേദി സംഘടിപ്പിച്ചു. ഡോ. കെ.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു.

Read more...

എല്‍. എഫ്. സ്‌കൂളില്‍ എല്ലാ ക്ലാസ്സുമുറികളിലും ലൈബ്രറി

ഗുരുവായൂര്‍: മമ്മിയൂര്‍ എല്‍.എഫ്. ഗേള്‍സ് കോണ്‍വെന്റ് ഹൈസ്‌കൂളില്‍ വായന വാരാചരണസമാപന ഭാഗമായി എല്ലാ ക്ലാസ്സുമുറികളിലും കൊച്ചു ലൈബ്രറികള്‍ തയ്യാറാക്കി.ഓരോ ക്ലാസ്സിലെയും വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ ശേഖരിച്ചാണ് ലൈബ്രറികള്‍ തയ്യാറാക്കിയത്. കഥകള്‍. നോവലുകള്‍, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ ഇനം തിരിച്ചിരിക്കുന്നു. മത്സരാടിസ്ഥാനത്തിലായിരുന്നു ഇത് സംഘടിപ്പിച്ചത്. ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു.

അമ്മമാര്‍ക്കൊപ്പം വായനവാരം

ഗുരുവായൂര്‍: എല്‍.എഫ്. കോളേജിലെ ഹിസ്റ്ററി, കോമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ വായനവാരം ഗുരുവായൂരിലെ സാന്ദീപനി വൃദ്ധസദനത്തിലെ അമ്മമാര്‍ക്കൊപ്പം ആചരിച്ചു. പുസ്തകങ്ങള്‍ വായിച്ചുകൊടുത്ത് അമ്മമാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പുതു അനുഭവം പകര്‍ന്നു. വായനയുടെ പ്രാധാന്യത്തെപ്പറ്റി സിസ്റ്റര്‍ ജെസ്മി മുഖ്യ പ്രഭാഷണം നടത്തി. ഡോ. ആന്റോ ഫ്‌ളോറന്‍സ്, സിസ്റ്റര്‍ ഫിലോ ഗ്രേയ്‌സ്, താണിയില്‍ ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു ഗുരുവായൂര്‍: തമ്പുരാന്‍പടി യുവജനസമാജം വായനശാലയില്‍ വായനവാരാചരണത്തിന്റെ ഭാഗമായി പുസ്തക ചര്‍ച്ച നടത്തി. പി.എസ്. ഷാനു അവലോകനപ്രഭാഷണം നടത്തി.

Read more...

പുതൂരിന്റെ അനുഭവം സിലബസ്സില്‍

ഗുരുവായൂര്‍: കഥാകാരന്‍ പുതൂര്‍ ഉണ്ണികൃഷ്ണന്റെ അനുഭവം ഏഴാംക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ പാഠമായി ചേര്‍ത്തു. പുതൂരിന്റെ പിതൃയാനം എന്ന സമാഹാരത്തിലെ കഥാഭാഗമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പിടിയില്‍

ഗുരുവായൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന യുവാവ് പോലീസ് പിടിയില്‍. കടപ്പുറം തൊട്ടാപ്പ് പുതുവീട്ടില്‍ മുഹമ്മദാലിയെ ആണ് ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍ അറസ്റ്റു ചെയ്തത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് വിവരം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഗുരുവായൂര്‍, ചാവക്കാട് മേഖലയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ, 100 രൂപ നിരക്കുകളില്‍ ചെറുപൊതികളായാണ് കഞ്ചാവ് വിറ്റിരുന്നത്.

ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജില്‍ അന്തര്‍ദേശീയ സെമിനാര്‍

ഗുരുവായൂര്‍: ലിറ്റില്‍ ഫ്ലവര്‍ കോളേജ് ജൂബിലിയോടനുബന്ധിച്ച് ഏകദിന അന്തര്‍ദേശീയ സെമിനാര്‍ നടത്തി. ഇംഗ്ലീഷ്, സുവോളജി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ അമല മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുറിശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍. ട്രീസ ഡൊമിനിക് അധ്യക്ഷയായി. അമേരിക്കയിലെ മാരികോപ്പ കമ്മ്യൂണിറ്റി കോളേജിലെ േഗ്രയ്‌സി പോള്‍ കൗമാരക്കാരുടെ ആരോഗ്യവിഷയങ്ങളെക്കുറിച്ച് മുഖ്യ പ്രബന്ധം അവതരിപ്പിച്ചു.

Read more...

ഇരിങ്ങപ്പുറം എസ്.എം.യു.പി. സ്‌കൂളില്‍ മധുരം മലയാളം

ഗുരുവായൂര്‍: ഇരിങ്ങപ്പുറം എസ്.എം.യു.പി. സ്‌കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥിയും കവിയുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു .സ്‌കൂളിലേക്ക് പത്രം സംഭാവന ചെയ്ത പൊതുപ്രവര്‍ത്തകനും കണ്ടാണശ്ശേരി പാടശേഖരസമിതി പ്രസിഡന്റുമായ ടി.എ. ഉണ്ണികൃഷ്ണന്‍, പ്രധാനാധ്യാപിക എന്‍. നിര്‍മലയ്ക്ക് മാതൃഭൂമി പത്രം കൈമാറി. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ കെ.എം. രാജന്‍ അധ്യക്ഷനായി. കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു.

Read more...

പഠനോപകരണ വിതരണം

ഗുരുവായൂര്‍: തിരുവെങ്കിടം നായര്‍സമാജത്തിന്റെ കുടുംബസംഗമവും പഠനോപകരണ വിതരണവും ഞായറാഴ്ച നടക്കും.

മെറിറ്റ് ഡെ ആഘോഷിച്ചു

ഗുരുവായൂര്‍: വിജയ് വിദ്യാകേന്ദ്രത്തില്‍ മെറിറ്റ് ഡേയും വിദ്യാര്‍ത്ഥികള്‍ക്ക്്് അനുമോദന സദസ്സും നടത്തി . ഗീതാ ഗോപി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു . ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ദീപം തെളിയിച്ചു. പ്രിന്‍സിപ്പല്‍ വിജയലക്ഷ്മി അദ്ധ്യക്ഷയായി. എം. രാമന്‍കുട്ടിമേനോന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി . കെ.പി. ഉദയന്‍, ജനു ഗുരുവായൂര്‍, മോഹന്‍ദാസ് ചെലനാട്ട്,

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News