Education News

പ്രവേശനപരീക്ഷ: 10 മാര്‍ക്ക് എങ്കിലും വേണം

തിരുവനന്തപുരം:എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കുകാര്‍ പോലും റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാന്‍ ഇടയാക്കുന്ന, മിനിമം മാര്‍ക്ക് വ്യവസ്ഥ നീക്കല്‍ തിരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രോസ്പെക്ടസിലെ ഈ വ്യവസ്ഥയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയും അക്കാദമിക് നിലവാരത്തെ ബാധിക്കുമെന്നു ബോധ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇൌ തീരുമാനം. പ്രവേശന പരീക്ഷയില്‍ 10 മാര്‍ക്ക് എങ്കിലും നേടാത്തവര്‍ അയോഗ്യരാകുന്ന വ്യവസ്ഥ ഇതോടെ പുന:സ്ഥാപിക്കപ്പെടും.

Read more...

നാഷനല്‍ ഇന്‍ഷുറന്‍സില്‍ 1000 അസിസ്റ്റന്റ്; കേരളത്തിലും ഒഴിവ്

നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് തസ്തികയില്‍1000 ഒഴിവുകള്‍. ഓണ്‍ലൈന്‍ വഴി  അപേക്ഷിക്കണം. ജനുവരി 12മുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിജനുവരി 31.സംസ്ഥാനാടിസ്ഥാനത്തിലാണ് ഒഴിവുകള്‍. കേരളത്തില്‍ 50 ഒഴിവുകളുണ്ട്. ശമ്പളം: 7640- 21050 രൂപയോഗ്യത (2014 നവംബര്‍ 30 ന്): ബിരുദം അല്ലെങ്കില്‍ കുറഞ്ഞത് 60 % മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ പരീ”ക്ഷാജയം(പട്ടികവിഭാഗം, വികലാംഗര്‍, വിമുക്തഭടന്‍മാര്‍ക്ക് 50 % മാര്‍ക്ക്മതി).അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനവും നിര്‍ബന്ധമാണ്.പ്രായം: 2014 നവംബര്‍ 30 ന് 18- 28. പട്ടികജാതി/വര്‍ഗക്കാര്‍ക്ക്അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്കും വികലാംഗര്‍ക്കും ഇളവ് ചട്ടപ്രകാരം.

Read more...

കേരളത്തിലെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഗ്രാന്റ്

കേരളത്തിലെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് വിവിധ  സ്കീമുകളില്‍ സ്കോളര്‍ഷിപ്പിനും ഗ്രാന്റിനും ഇപ്പോള്‍അപേക്ഷിക്കാം.Directorate of Backward Communities Development Department, IV th floor, Ayyankali  Bavan, kanakanagar, Thiruvanthapuram.695003; Web: www.bcdd.kerala.gov.in; Ph:0471 2727378, e- mail: This e-mail address is being protected from spambots. You need JavaScript enabled to view it . സൂചനകള്‍ താഴെ :
അപേക്ഷാഫോംവെബ് സൈറ്റിലെ ബന്ധപ്പെട്ട ലിങ്കുകളില്‍നിന്നു ഡൌണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട പുതുക്കിയ തീയതികളും കാണിച്ചിട്ടുണ്ട്.

Read more...

എല്‍എഫ് കോളജില്‍ കംപ്യൂട്ടര്‍ സാക്ഷരത വാരാഘോഷം

ഗുരുവായൂര്‍ . ലിറ്റില്‍ ഫ്ലവര്‍ കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ്, ആപ്ളിക്കേഷന്‍ വിഭാഗങ്ങള്‍ കംപ്യൂട്ടര്‍ സാക്ഷരത വാരാഘോഷം നടത്തി. കുട്ടികള്‍ക്കു കാര്‍ട്ടൂണ്‍, ഡിബേറ്റ് മല്‍സരങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു കംപ്യൂട്ടര്‍ സാക്ഷരത ക്ളാസ്, പേപ്പര്‍ പ്രസന്റേഷന്‍ മല്‍സരം, ക്വിസ്, ഇന്‍ഡസ്ട്രി ഇന്ററാക്ഷന്‍ എന്നിവ നടത്തി. വിജയികള്‍ക്കു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ട്രീസ ഡൊമിനിക് സമ്മാനങ്ങള്‍ നല്‍കി.

ഇഗ്നോ കോഴ്സുകളിലേക്ക് അപേക്ഷിക്കാം


ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ 2015 ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് 300 രൂപ പിഴയോടുകൂടി ഡിസംബര്‍ 15-ാം തീയതി വരെ അപേക്ഷിക്കാം.ഇഗ്നോയുടെ ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി, ഡിപ്ളോമ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ ബാച്ച്ലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാം എന്നീ കോഴ്സുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്.  അപേക്ഷ ഫോറവും പ്രോസ്പെക്ടസും

Read more...

ശിശുദിനം: സ്കൂളുകളില്‍ 14 ന് ചിത്രരചനാ മല്‍സരം

തൃശൂര്‍ : ചാച്ചാ നെഹ്റുവിന് ശിശുദിനത്തില്‍ കേരളത്തിലെ 12 ലക്ഷത്തിലേറെ സ്കൂള്‍ കുട്ടികളുടെ ചിത്രാഞ്ജലി. സംസ് ഥാനത്തെ 12,000 വിദ്യാലയങ്ങളില്‍ നാളെ 10 മുതല്‍ ചിത്രരചനാ മല്‍സരം നടത്തും. മൂന്നു വിഭാഗങ്ങളായി തിരിച്ചച്ചാണു മല്‍സരം. ശിശുദിനമാണു വിഷയം. കടലാസ് സ്കൂളില്‍ നിന്നു ലഭിക്കും. ചായം കുട്ടികള്‍ കൊണ്ടുവരണം.
മൂന്നു വിഭാഗങ്ങളിലെയും നല്ല മൂന്നു ചിത്രങ്ങള്‍ വീതം ഹെഡ്മാസ്റ്റര്‍മാര്‍ ഡിഡിമാര്‍ക്ക് എത്തിച്ചുകൊടുക്കും.

Read more...

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് ആദ്യ ബാച്ച് ജനുവരിയില്‍: മന്ത്രി അബ്ദുറബ്ബ്

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്റെ നൃേത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന്റെ ആദ്യ ബാച്ച് ജനുവരിയില്‍ ആരംഭിക്കുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ്.
പത്താംതരം തുല്യതാ കോഴ്സിന്റെ സമ്പര്‍ക്ക പഠന ക്ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിനും ലക്ഷദ്വീപിനും പുറമെ യുഎഇ, ദോഹ എ ന്നിവിടങ്ങളിലും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് ആരംഭിക്കും. സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇൌ കോഴ്സ് ആരംഭിക്കുന്നതിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍ അധ്യക്ഷത വഹിച്ചു.

ലിറ്റില്‍ ഫ്ളവര്‍ കോളജില്‍ പി.ജി.സീറ്റൊഴിവ്

ഗുരുവായൂര്‍: ലിറ്റില്‍ഫ്ളവര്‍ കോളേജില്‍ എം.എ മള്‍ട്ടിമീഡിയ, എംഎ മലയാളം എന്നീ എയ്ഡഡ്  കോഴ്സുകളിലേക്കും എം.കോം, എം.എ ഇംഗ്ളീഷ്, എം.എ ഇക്കണോമിക്സ് എന്നീ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകളിലേക്കും സീറ്റുകള്‍ ഒഴുവുണ്ട്. താല്‍പ്പര്യമുള്ളവര്‍   നാളെ രാവിലെ പത്തിന്  ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

എല്‍.എഫില്‍ പി.ജി. കൂടിക്കാഴ്ച നാളെ

ഗുരുവായൂര്‍: ലിറ്റില്‍ ഫ്ലവര്‍ കോളേജില്‍ എം.എസ്സി. മാത്തമാറ്റിക്‌സ്, എം.കോം. എന്നീ വിഷയങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30നും എം.എ. മള്‍ട്ടിമീഡിയ, എം.എ. ഇംഗ്ലൂഷ്, എം.എ. മലയാളം, എം.എ. ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഉച്ചയ്ക്ക് 12ന് ശേഷവും ഇന്റര്‍വ്യു നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

എല്‍.എഫില്‍ പി.ജി. കൂടിക്കാഴ്ച നാളെ

ഗുരുവായൂര്‍: ലിറ്റില്‍ ഫ്ലവര്‍ കോളേജില്‍ എം.എസ്സി. മാത്തമാറ്റിക്‌സ്, എം.കോം. എന്നീ വിഷയങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30നും എം.എ. മള്‍ട്ടിമീഡിയ, എം.എ. ഇംഗ്ലൂഷ്, എം.എ. മലയാളം, എം.എ. ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഉച്ചയ്ക്ക് 12ന് ശേഷവും ഇന്റര്‍വ്യു നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അധ്യാപക ഒഴിവ്‌

ചാവക്കാട്: മണത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്

Read more...

ശ്രീകൃഷ്ണ കോളേജില്‍ സ്മൃതിസംഗമം

ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളേജില്‍ 8689 ബികോം ബാച്ചിന്റെ സ്മൃതിസംഗമം പരിപാടി 10ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്തിന് പ്രശസ്ത സിത്താര്‍ വാദകന്‍ ഇബ്രാഹിംകുട്ടിയുടെ സിത്താര്‍ കച്ചേരിയോടെയാണ് തുടക്കം. തുടര്‍ന്ന് ഗുരുവന്ദനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Last Updated on Friday, 08 August 2014 10:54

Read more...

എല്‍.എഫ്. കോളേജില്‍ സെമിനാര്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ എല്‍.എഫ്. കോളേജില്‍ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ യു.ജി.സി.യുടെ സഹകരണത്തോടെ ദേശീയ സെമിനാര്‍ നടത്തി. 'ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വികസനവഴികളിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ബാബുപോള്‍ കളത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സി. ട്രീസ ഡൊമിനിക് ആധ്യക്ഷ്യം വഹിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് വിഭാഗം അസോ. പ്രൊഫ. ഡോ. ആര്‍. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി.

Read more...

വിദ്യാര്‍ത്ഥികളെ അനുമോദിക്കും

ഗുരുവായൂര്‍: എസ്.എന്‍.ഡി.പി. ഗുരുവായൂര്‍ യൂണിയന്‍ ഗുരുദേവജയന്തിയുടെ ഭാഗമായി എസ്.എസ്.എല്‍.സി.  പ്ലസ് ടു മികച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കും. ഇതിന്റെ യോഗം ശനിയാഴ്ച നാലിന് യൂണിയന്‍ ഓഫീസില്‍ ചേരും.

സി.എം.പി. പഠനക്യാമ്പ്‌

ഗുരുവായൂര്‍: സി.എം.പി.യുടെ നേതൃത്വത്തിലുള്ള കേരള മഹിളാ ഫെഡറേഷന്‍ പഠനക്യാമ്പ് എം.കെ. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.വി. ഷീല അധ്യക്ഷയായി. കെ.എസ്. ശാന്തകുമാരി, വി.വി. ഡൊമിനി, വികാസ് ചക്രപാണി, ആര്‍.വി. അബ്ദുള്‍മജീദ്, എ.എം. രമേശന്‍, പി.വി. ജ്യോതിപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

പ്ലസ് വണ്‍ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം

ഗുരുവായൂര്‍: മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിനുള്ള കൂടിക്കാഴ്ച 16ന് രാവിലെ 10ന് നടക്കും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News