Education News

രാഷ്ട്രീയ സംസ്‌കൃത സംസ്ഥാനില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂര്‍: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലെ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ ഗുരുവായൂര്‍ കാമ്പസില്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ര്യ (മാസ്റ്റര്‍ ബിരുദം), ശാസ്ത്രി (ബാച്ചിലര്‍ ബിരുദം), പ്രാക്ശാസ്ത്രി, ബ്രിഡ്ജ് കോഴ്‌സുകള്‍ തുടങ്ങിയവയ്ക്കാണ്അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആചാര്യ എന്‍ട്രന്‍സ് ടെസ്റ്റിനും അപേക്ഷിക്കാവുന്നതാണ്. ഫോണ്‍: 0487-2644644.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ പദ്ധതി

ഗുരുവായൂര്‍:കൂനംമൂച്ചിയില്‍ നിര്‍മ്മലഭവന്‍ ആരാധനാമഠം പെണ്‍കുട്ടികള്‍ക്കായി വിദ്യാഭ്യാസ പദ്ധതി തുടങ്ങി. ഫാ.പോള്‍ പിണ്ടിയാന്‍ ഉദ്ഘാടനം ചെയ്തു. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് സഫിയ ഇബ്രാഹിം അധ്യക്ഷയായി. ജെയ്‌സണ്‍ ചാക്കോ, മദര്‍ ലിറ്റില്‍ മരിയ തെക്കേക്കര, സിസ്റ്റര്‍ സില്‍വി ഇടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഹരിയാന സംഘം

ഗുരുവായൂര്‍: പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കി വിജയിപ്പിച്ച സ്റ്റുഡന്റ് പോലീസ് പദ്ധതി ഇനി ഹരിയാനയിലേക്കും. ഇതിന്റെ ഭാഗമായി കേരളത്തിലെ കുട്ടിപ്പോലീസിനെപ്പറ്റി പഠിക്കാനും പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്താനുമായി ഹരിയാനയില്‍ നിന്നുള്ള ഉന്നത പോലീസ് സംഘം ഗുരുവായൂരിലെത്തി. ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ കുട്ടിപ്പോലീസ് പദ്ധതി നടക്കുന്നത് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായതിനാലാണ്

Read more...

പച്ചക്കറി വിത്തുകള്‍ നല്‍കി

ഗുരുവായൂര്‍: തൈക്കാട് മേഖലയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിഭവന്റെ നേതൃത്വത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. പാലുവായ് സെന്റ് ആന്റണീസ് സ്‌കൂളിന് വിത്തുകള്‍ നല്‍കിയായിരുന്നു തുടക്കം. കൗണ്‍സിലര്‍ ബിജി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ദാമോദരന്‍, പ്രധാനാധ്യാപിക സുനിത എന്നിവര്‍ പ്രസംഗിച്ചു.

Last Updated on Saturday, 19 October 2013 12:22

നിര്‍മ്മലമാതാ അക്കാദമി ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍:കൂനംമൂച്ചി നിര്‍മ്മല ഭവന്‍ ആരാധന മഠത്തോടനുബന്ധിച്ച് നിര്‍മ്മലമാതാ അക്കാദമി എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കായി പ്ലസ്‌വണ്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. അക്കാദമിയടെ ഉദ്ഘാടനം കൂനംമൂച്ചി പള്ളിവികാരി ഫാ.പോള്‍ പിയാന്‍ നിര്‍വ്വഹിച്ചു. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് സഫിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മദര്‍ സിറില്ല, കണ്ടാണശ്ശേരി പഞ്ചായത്തംഗം ജെയ്‌സണ്‍ ചാക്കോ, ലികില്‍ മരിയ തെക്കേക്കര, സി. സില്‍വി ഇടത്തില്‍ എന്നിവര്‍ സംസാരിച്ചു.

എന്‍.എസ്.എസ്. മത്സരം

ഗുരുവായൂര്‍:ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്. ലോക ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി പ്രസംഗം, ചിത്രരചന, കൊളാഷ് എന്നിവയില്‍ മത്സരം നടത്തി. പ്രിന്‍സിപ്പല്‍ വി.എസ്. ബീന, മായാദേവി എന്നിവര്‍ പ്രസംഗിച്ചു.

കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂര്‍:കേന്ദ്രമാനവവിഭവശേഷി മന്ത്രായലത്തിന്റെ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ ഗുരുവായൂര്‍ കാമ്പസില്‍ വിദൂരവിദ്യാഭ്യാസ പ്രകാരമുള്ള വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആചാര്യ (മാസ്റ്റര്‍ ബിരുദം), ശാസ്ത്രി (ബാച്ചിലര്‍ ബിരുദം),പ്രാക്ശാസ്ത്രി, ബ്രിഡ്ജ് കോഴ്‌സുകള്‍ തുടങ്ങിയവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ആചാര്യ എന്‍ട്രന്‍സ് ടെസ്റ്റിനും അപേക്ഷിക്കാവുന്നതാണ്. ഫോണ്‍: 0487 2644644.

സ്‌കോളര്‍ഷിപ്പ് വിതരണം

ഗുരുവായൂര്‍: എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് പുത്തമ്പല്ലി സൗത്ത് എന്‍.എസ്.എസ്. കരയോഗം സ്‌കോളര്‍ഷിപ്പ് നല്‍കി. വി. മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി.പി. നായര്‍ അധ്യക്ഷനായി. സി.എന്‍. ദാമോദരന്‍ നായര്‍, ടി.എന്‍. സോമനാഥന്‍ നായര്‍, കെ. സേതുമാധവന്‍ നായര്‍, വി. മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശതാബ്ദിയുടെ നിറവില്‍ ഇരിങ്ങപ്പുറം സ്‌കൂള്‍

ഗുരുവായൂര്‍: പ്രഗത്ഭരായ ഒട്ടേറെ പേര്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ ഇരിങ്ങപ്പുറം എസ്.എം.യു.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷിക്കുന്നു. ജൂലായ് 22ന് ആഘോഷപരിപാടികള്‍ തുടങ്ങും. ഓലമേഞ്ഞ ഒറ്റമുറിയിലായിരുന്നു ഇരിങ്ങപ്പുറം സ്‌കൂള്‍ തുടങ്ങുന്നത്. കല്ലും മണ്ണും ചേര്‍ത്തുയര്‍ത്തിയ അരച്ചുമരും ചാണകമെഴുകിയ തറയും പഠിപ്പിക്കാന്‍ ദേവദത്തന്‍ എന്ന ഒരേയൊരു അധ്യാപകനും. 1913ല്‍ കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്പുരാനാണ് ഈ സ്‌കൂളിന് അനുമതിയും അംഗീകാരവും നല്‍കിയത്.

Read more...

അധ്യാപകര്‍ പ്രതിഷേധിച്ചു

ഗുരുവായൂര്‍: വര്‍ഷങ്ങളായി കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന എയ്ഡഡ് സ്‌കൂളുകളിലെ പ്രീ-പ്രൈമറി അധ്യാപകര്‍ തങ്ങള്‍ നേരിടുന്ന വിവേചനത്തില്‍ പ്രതിഷേധിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീപ്രൈമറി അധ്യാപകര്‍ക്ക് ഓണറേറിയമായി പ്രതിമാസം 5000 രൂപ അനുവദിച്ചപ്പോള്‍ തുല്യയോഗ്യതയും ജോലിയുമുള്ള എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ ഒഴിവാക്കുകയായിരുന്നുവെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

Read more...

സ്‌കൂള്‍മുറ്റത്ത് പച്ചക്കറിത്തോട്ടം

ഗുരുവായൂര്‍:വിഷമില്ലാത്ത പച്ചക്കറികള്‍ക്കായി 'സ്‌കൂള്‍ മുറ്റത്തൊരു പച്ചക്കറിത്തോട്ടം' പദ്ധതിക്ക് മറ്റം സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ തുടക്കം.

Read more...

സ്‌കോളര്‍ഷിപ്പ് വിതരണം

ഗുരുവായൂര്‍:നഗരസഭാ പൂക്കോട് പ്രദേശത്തെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്-പഠനോപകരണ വിതരണം ഞായറാഴ്ച പത്തിന് കാരയൂര്‍ സ്‌കൂളില്‍ നടക്കും.

അധ്യാപക ഒഴിവ്

ഗുരുവായൂര്‍:ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് സീനിയര്‍ അധ്യാപകരുടെ ഒഴിവുണ്ട്. 17ന് രാവിലെ 11.30ന് ഹാജരാകണം.

കോഷന്‍ ഡെപ്പോസിറ്റ്

ഗുരുവായൂര്‍:ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞവര്‍ഷത്തെ കോഷന്‍ ഡെപ്പോസിറ്റ് 30നകം കൈപ്പറ്റണം.

ഡിഗ്രി കൂടിക്കാഴ്ച ഇന്ന്

ഗുരുവായൂര്‍:എല്‍.എഫ്. കോളേജില്‍ ബി.എസ്‌സി. കെമിസ്ട്രി, സുവോളജി, ബി.എ. ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ജനറല്‍ ഇന്റര്‍വ്യു ശനിയാഴ്ച 9.30നും എസ്.എസി.-എസ്.ടി. ഇന്റര്‍വ്യു ഉച്ചയ്ക്ക് ഒന്നിനും നടക്കും.

ഡിഗ്രി പ്രവേശനം

ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളേജില്‍ ഏകജാലകം വഴിയുള്ള ഒന്നാംവര്‍ഷ ഡിഗ്രി പ്രവേശനത്തിന് ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ പത്തിന് നടക്കും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News