Education News

പി.ജി. കോഴ്‌സ് റാങ്ക് ലിസ്റ്റ്

തൃശ്ശൂര്‍ :കേരളവര്‍മ്മ കോളേജിലെ ഫിസിക്‌സ് വിഷയത്തിന് ഒഴിവുള്ള സീറ്റിലേക്ക് മാനേജ്‌മെന്റ് ക്വാട്ടയുടെ രണ്ടാം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റ് പ്രകാരമുള്ള അഡ്മിഷന്‍ ശനിയാഴ്ച 11ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ നടക്കും.

സൗജന്യ പരിശീലനം

തൃശ്ശൂര്‍ : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്ക് കാറ്ററിങ് ആന്‍ഡ് ടൂറിസം മാനേജ്‌മെന്റില്‍ രണ്ടുമാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. 18നും 25നും മദ്ധ്യേ പ്രായമുള്ള എട്ടാം ക്ലാസ് പാസായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. കോവളത്തുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാറ്ററിങ് ആന്റ് മാനേജ്‌മെന്റിലാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ക്ക് പഠനോപകരണങ്ങള്‍, യൂണിഫോം,

Read more...

അധ്യാപക ഒഴിവ്

പഴഞ്ഞി: മാര്‍ ഡയനീഷ്യസ് കോളേജില്‍ ഫിസിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച 10ന് കോളേജ് ഓഫീസില്‍ ഹാജരാകണം. തൃപ്രയാര്‍ : വലപ്പാടുള്ള ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഹിന്ദി അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്.

Last Updated on Friday, 27 September 2013 09:10

Read more...

സീറ്റൊഴിവ്

തൃശ്ശൂര്‍

Read more...

അപേക്ഷ ക്ഷണിച്ചു

ചെറുതുരുത്തി: ഐഡിയല്‍ ചാരിറ്റബിള്‍ സര്‍വീസ് ദേശമംഗലം മലബാര്‍ എന്‍ജിനിയറിങ് കോളേജിന്റെ സഹകരണത്തോടെ പഠനത്തില്‍ സമര്‍ഥരായ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബി.ടെക്. പഠനത്തിന് അവസരം ഒരുക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് 55 ശതമാനവും മാത്തമാറ്റിക്‌സിന് 40 ശതമാനവും മാര്‍ക്കുള്ള എന്‍ജിനിയറിങ് എന്‍ട്രന്‍സ്

Read more...

വിദ്യാര്‍ത്ഥികളുടെ പ്രവേശനം: അവസാന തിയ്യതി 30

സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ മെഡിക്കല്‍ (ബിരുദ സൂപ്പര്‍ സ്‌പെഷാലിറ്റി), ഡന്റല്‍, നഴ്‌സിങ് (ബിരുദ, ബിരുദാനന്തര) കോഴ്‌സുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്റെ അവസാന തീയതി 30 വരെയാണ്. പ്രവേശനം നേടിയവരുടെ അടിസ്ഥാനവിവരങ്ങള്‍

Read more...

പരീക്ഷാവിജ്ഞാപനം

ഒക്‌ടോബര്‍ , നവംബര്‍ മാസങ്ങളില്‍ നടത്തുന്ന രണ്ടാംവര്‍ഷ ബി.എസ്. എം.എസ്. റഗുലര്‍, 1, 2 വര്‍ഷ ബി.ഫാം ആയുര്‍വേദ റഗുലര്‍, മൂന്നാംവര്‍ഷ ബി.എസ്‌സി. ഒപ്‌ടോമെട്രി റഗുലര്‍, രണ്ടാംവര്‍ഷ എം.പി.ടി. റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനമായി. വിവരങ്ങള്‍ വെബ്‌സൈറ്റിൽ

Last Updated on Friday, 27 September 2013 09:00

ആധ്യാത്മിക പഠനം

അമൃതപുരി (കൊല്ലം) : ഇന്ത്യയുടെ സമ്പന്നമായ ആത്മീയസംസ്കാരത്തിനു പുതിയ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്ന് അമൃത സര്‍വകലാശാലയുടെ

Read more...

സീറ്റൊഴിവ്

തൃശ്ശൂര്‍ : മണ്ണുത്തി ഡോണ്‍ബോസ്‌കോ കോളേജില്‍ എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് ഒന്നാം സെമസ്റ്ററിലേക്ക് പട്ടികജാതി/വര്‍ഗ സംവരണ വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ 27ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ ഹാജരാകണം. തൃശ്ശൂര്‍ : വിമല കോളേജില്‍ എം.എ. സോഷ്യോളജി ജനറല്‍ വിഭാഗത്തിലും എം.എ. ഇക്കണോമിക്‌സ്, എം.എസ്‌സി. ഫിസിക്‌സ്, കെമിസ്ട്രി,

Read more...

എല്‍ .എഫില്‍ സീറ്റൊഴിവ്

ഗുരുവായൂര്‍ : എല്‍.എഫ്. കോളേജില്‍ ബി.എസ്‌സി. ബോട്ടണിക്ക് എസ്.സി. വിഭാഗത്തിലും എം.എ. മലയാളത്തിന് എസ്.സി.- ജനറല്‍ വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തിന് ഹാജരാകണം.

Last Updated on Saturday, 28 September 2013 11:10

പി.ജി. കൂടിക്കാഴ്ച ഇന്ന്

ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളേജില്‍ പി.ജി. പ്രവേശനത്തിന് ഷുവര്‍ ലിസ്റ്റില്‍ പെട്ടവരും ചാന്‍സ് ലിസ്റ്റില്‍ പെട്ടവരും ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചവരുമായ വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച രാവിലെ പത്തിന് ഹാജരാകണം.

എല്‍.എഫില്‍ എസ്.സി. സീറ്റൊഴിവ്

ഗുരുവായൂര്‍: എല്‍.എഫ്. കോളേജില്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സിന് എസ്.സി. ക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. 14ന് പത്തിന് ഹാജരാകണം.

കുട്ടിപ്പോലീസ് സ്ഥാപകദിനം

ഗുരുവായൂര്‍:ശ്രീകൃഷ്ണ സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സ്ഥാപകദിനാഘോഷം നടത്തി. പി.ബി. സ്മിത അധ്യക്ഷയായി. അധ്യാപകരായ ബാസ്റ്റ്യന്‍, ജയന്തന്‍, സ്റ്റുഡന്റ് കേഡറ്റ് അശ്വിന്‍ പി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബോധവത്കരണ ക്ലാസ്

ഗുരുവായൂര്‍: ചാവക്കാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി കൗമാരപ്രായബോധവത്കരണ ക്ലാസ് നടത്തി. തിരുവത്ര വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുഭദ്ര ക്ലാസെടുത്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ മായാദേവി, ഷേര്‍ളി, വി.എസ്. ബീന, വി.യു. ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

ഗുരുവന്ദനവും പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും

ഗുരുവായൂര്‍: ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 88-89 എസ്.എസ്.എല്‍.സി. എ ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. അധ്യാപകനായിരുന്ന രാധാകൃഷ്ണന്‍ കാക്കശ്ശേരിക്കും മറ്റ് അധ്യാപകര്‍ക്കും ഗുരുവന്ദനവും പുരസ്‌കാര സമര്‍പ്പണവും ഉണ്ടായി. സംഗീതജ്ഞന്‍ ഡോ. ഗുരുവായൂര്‍ കെ. മണികണ്ഠനെ അനുമോദിച്ചു. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.

Last Updated on Saturday, 19 October 2013 12:21

Read more...

പച്ചക്കറി കൃഷി പദ്ധതി തുടങ്ങി

ഗുരുവായൂര്‍: കൃഷിഭവന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പച്ചക്കറി കൃഷി പദ്ധതി തുടങ്ങി. ശ്രീകൃഷ്ണ സ്‌കൂളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനാധ്യാപിക സൂര്യ സി.ഭാസ്‌കര്‍, ലീന ബാലാജി, ജി. സത്യന്‍, ശരത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News