Education News

ഇന്റര്‍വ്യൂ

വടക്കാഞ്ചേരി: കേരള കലാമണ്ഡലത്തില്‍ ഡി.ടി.പി. ഓപ്പറേറ്റര്‍, ഫീമെയില്‍ വാര്‍ഡന്‍, ടൂറിസം ഗൈഡ് എന്നീ തസ്തികകളിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് കലാമണ്ഡലത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബിരുദമാണ് അടിസ്ഥാനയോഗ്യത. ഡി.ടി.പി. ഓപ്പറേറ്റര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഫീമെയില്‍ വാര്‍ഡന് (സ്ത്രീകള്‍ മാത്രം) 35നും 45നും ഇടയ്ക്ക് പ്രായവും ഹോസ്റ്റലില്‍ താമസിക്കുന്നതിനുള്ള സന്നദ്ധതയും ടൂറിസം ഗൈഡിന് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഗവ.അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യമാണ്. താത്പര്യമുള്ളവര്‍ 10.30ന് കലാമണ്ഡലത്തില്‍ എത്തണം.

ശ്രീകൃഷ്ണ കോളേജില്‍ എം.എ. സംസ്‌കൃതം

ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളേജില്‍ പുതുതായി അനുവദിച്ച എം.എ. സംസ്‌കൃതം കോഴ്‌സിനുള്ള അപേക്ഷകള്‍ 17ന് വിതരണം തുടങ്ങും. പൂരിപ്പിച്ചുനല്‍കേണ്ട അവസാന തീയതി 23.

പി.ജി. സംവരണ സീറ്റ്

ഗുരുവായൂര്‍:എല്‍.എഫ്. കോളേജില്‍ എം.എ. ഇംഗ്ലീഷ് സംവരണ വിഭാഗത്തിന് സീറ്റൊഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച ഹാജരാകണം.

Last Updated on Saturday, 19 October 2013 12:16

ഹാജരാകണം

തൃശ്ശൂര്‍: സെന്റ് തോമസ് കോളേജില്‍ പി.ജി. ഇംഗ്ലീഷ് പ്രവേശനത്തിന് മെറിറ്റിലും വെയിറ്റിങ് ലിസ്റ്റിലുമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 10ന് രാവിലെ 9.30ന് കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

നവോദയ പ്രവേശനം : അപേക്ഷ 31 വരെ

തൃശ്ശൂര്‍: നവോദയ വിദ്യാലയത്തില്‍ ആറാംക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ഒക്‌ടോബര്‍ 31 വരെ ബന്ധപ്പെട്ട എ.ഇ.ഒ ഓഫീസുകളില്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അപേക്ഷാഫോറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും എ.ഇ.ഒ ഓഫീസുകളിലും ലഭിക്കും. പ്രവേശന പരീക്ഷ ഫിബ്രുവരി 8 ന് നടക്കും.

ലോ കോളേജില്‍ ബി.ബി.എ. എല്‍.എല്‍.ബി. പ്രവേശനം

തൃശ്ശൂര്‍: ഗവണ്മെന്റ് ലോ കോളേജില്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്) ബിരുദ കോഴ്‌സിന് പ്രവേശനയോഗ്യത നേടിയ വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 11, 15, 17, 18 തീയതികളില്‍ കോളേജ് ഓഫീസില്‍ ഹാജരാകണം. പ്രവേശനപരീക്ഷാ കണ്‍ട്രോളര്‍ അനുവദിച്ച അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക്‌ലിസ്റ്റുകള്‍, സാക്ഷ്യപത്രങ്ങള്‍ തുടങ്ങിയ രേഖകളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം.

Read more...

ആരോഗ്യ സര്‍വ്വകലാശാല പരീക്ഷാവിജ്ഞാപനം

നവംബറില്‍ നടത്തുന്ന മെഡിക്കല്‍ പി.ജി, ഡിഗ്രി ഡിപ്ലോമ, സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനമായി. ജൂണില്‍ നടത്തിയ രണ്ടാംവര്‍ഷ ബി.പി.ടി. സപ്ലിമെന്ററി, രണ്ടാംവര്‍ഷ ബി.എസ്‌സി. എം.എല്‍.ടി. സപ്ലിമെന്ററി പരീക്ഷകളുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

ഗുരുവായൂര്‍: പന്നിശ്ശേരി ഫ്രണ്ട്‌സ് സാംസ്‌കാരികസമിതി കണ്ടാണശ്ശേരി, എളവള്ളി പഞ്ചായത്ത് പരിധിയിലെ വനിതകള്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നടത്തും. ഫോണ്‍: 9847965790.

അധ്യാപക ഒഴിവ്

കൊടുങ്ങല്ലൂര്‍:എം.ഇ.എസ്. അസ്മാബി കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. എം.എ. ഇഗ്ലീഷ് പാസായ നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 7ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

Last Updated on Saturday, 19 October 2013 12:17

പ്രബന്ധരചനാ മത്സരം

തൃശ്ശൂര്‍ :ദേവമാത എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഗവണ്‍മെന്റ് എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധരചനാമത്സരം നടത്തും. 'കേരള നവോത്ഥാനത്തില്‍ വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ പങ്ക്' വിഷയത്തിലാണ് മത്സരം. നവംബര്‍ രണ്ടിന് തൃശ്ശൂര്‍ ദേവമാതാ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ ഒരു വിദ്യാലയത്തില്‍ നിന്നും

Read more...

പരിശീലനം നല്‍കുന്നു

മണ്ണുത്തി:വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തിയിലെ ഡയറി പ്ലാന്റില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്റ്റൈപ്പന്‍േറാടുകൂടിയ താഴെപ്പറയുന്ന പരിശീലന പരിപാടികള്‍ക്ക് യോഗ്യതയുള്ളവരില്‍ നിന്നു അപേക്ഷ ക്ഷണിച്ചു.1. ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ഓഫ് ഡയറി പ്ലാന്റ്, യോഗ്യത: റഫ്രിജറേഷന്‍/ ഇലക്ട്രിക്കല്‍ ട്രേഡുകളില്‍ ഐ.ടി.എ./ഐ.ടി.ഐ./ വി.എച്ച്.എസ്.സി. എന്നിവയില്‍ ഏതിലെങ്കിലും ജയം.

Read more...

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട :ഗവ. മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ് വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബര്‍ 4ന് രാവിലെ 11ന്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.ഇരിങ്ങാലക്കുട:നടവരമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

Last Updated on Saturday, 19 October 2013 12:17

Read more...

സീറ്റ് ഒഴിവ്

തൃശ്ശൂര്‍ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ എം.ടി.എ. കോഴ്‌സിന് സീറ്റുകള്‍ ഒഴിവുണ്ട്. അംഗീകൃത സര്‍വ്വകലാശാലാ ബിരുദവും നാടകാഭിരുചിയുമാണ് യോഗ്യത. താല്പര്യമുള്ളവര്‍ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍

Read more...

ലക്ചറര്‍ നിയമനം

തൃശ്ശൂര്‍ : ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളില്‍ കരാറടിസ്ഥാനത്തില്‍ ലക്ചറര്‍മാരെ നിയമിക്കും. പ്രതിമാസം 35000 രൂപ വേതനത്തില്‍ ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. പ്രായപരിധി 35 നും 40 നും മധ്യേ. കുറഞ്ഞ യോഗ്യത എം.ബി.ബി.എസ്. ബിരുദം. പി.ജി.(മെഡിക്കല്‍) ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. പി.ജി.യുള്ളവര്‍ നിയമാനുസൃതമായ നിര്‍ബ്ബന്ധിത സേവനം പൂര്‍ത്തിയാക്കിയിരിക്കണം.

Read more...

എം.എ. മലയാളം സീറ്റൊഴിവ്

ഗുരുവായൂര്‍ : ശ്രീകൃഷ്ണ കോളേജില്‍ എം.എ. മലയാളത്തിന് മെറിറ്റിലും എസ്.സി.-എസ്.ടി. ക്വാട്ടയിലും സീറ്റൊഴിവുണ്ട്. ഒക്ടോബര്‍ നാലിന് ഹാജരാകണം.

സൗജന്യ എല്‍ .ഡി.സി. പരിശീലനം

തൃശ്ശൂര്‍ : കേരള ഗവ. ന്യൂനപക്ഷവകുപ്പിന്റെ കീഴില്‍ ശക്തന്‍നഗറിലുള്ള എം.ഐ.സി. കോംപ്ലക്‌സിലെ മത്സരകേന്ദ്രത്തില്‍ എല്‍.ഡി.സി. ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ പരിശീലന ക്ലാസ്സുകള്‍ നടത്തും. ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ : 9947395801.

Last Updated on Saturday, 28 September 2013 11:09

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News