വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തൃശ്ശൂര്‍: അത്താണി സി മെറ്റില്‍ താത്കാലികാടിസ്ഥാനത്തില്‍ പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രോജക്ട് സ്റ്റാഫ് എ.യിലേക്ക് 2, പ്രോജക്ട് സ്റ്റാഫ് ബി.യിലേക്ക് 1, പ്രോജക്ട് സ്റ്റാഫ് സി.യിലേക്ക് 4 എന്നിങ്ങനെയാണ് ഒഴിവുകള്‍.പ്രോജക്ട് സ്റ്റാഫ് എ.ക്കു വേണ്ട കുറഞ്ഞ യോഗ്യത: ഇന്‍സ്ട്രുമെന്റേഷനിലോ, ഇലക്ട്രിക്കലിലോ ഇലക്ട്രോണിക്‌സിലോ 60 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ബിരുദം. ശന്പളം: 16,000 രൂപ. പ്രായപരിധി: 2014 ഡിസംബര്‍ 31ന് 28 വയസ്സ് കവിയരുത്.
പ്രോജക്ട് സ്റ്റാഫ് ബി.ക്ക് വേണ്ട കുറഞ്ഞ യോഗ്യത: കെമിസ്ട്രിയിലോ, മെറ്റീരിയല്‍ സയന്‍സിലോ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. ശമ്പളം:16,000 രൂപ. പ്രായപരിധി: 2014 ഡിസംബര്‍ 31ന് 28 വയസ്സ് കവിയരുത്.പ്രോജക്ട് സ്റ്റാഫ് സി.ക്ക് വേണ്ട കുറഞ്ഞ യോഗ്യത: മെക്കാനിക്കലിലോ കെമിക്കലിലോ പ്രൊഡക്ഷനിലോ ഇലക്ട്രിക്കലിലോ ഇലക്ട്രോണിക്‌സിലോ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ. അല്ലെങ്കില്‍ കെമിസ്ട്രിയിലോ മെറ്റീരിയല്‍ സയന്‍സിലോ 60 ശതമാനം മാര്‍ക്കോടെ ബിരുദം. ശമ്പളം.10,000 രൂപ. പ്രായപരിധി 2014 ഡിസംബര്‍ 31ന് 25 വയസ്സ് കവിയരുത്.
പ്രോജക്ട് സ്റ്റാഫ് എയുടെ അപേക്ഷകര്‍ ജനവരി 17നും പ്രോജക്ട് സ്റ്റാഫ് ബിയുടെ ഉദ്യോഗാര്‍ത്ഥികള്‍ ജനവരി 18നും പ്രോജകട് സ്റ്റാഫ് സി.ക്കുള്ള അപേക്ഷകര്‍ ജനവരി 19നും രാവിലെ 8.30ന് വയസ്സ്,യോഗ്യത,എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളും അവയുടെ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം സി മെറ്റില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.cmet.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News വാക്ക് ഇന്‍ ഇന്റര്‍വ്യൂ