നാഷനല്‍ ഇന്‍ഷുറന്‍സില്‍ 1000 അസിസ്റ്റന്റ്; കേരളത്തിലും ഒഴിവ്

നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് തസ്തികയില്‍1000 ഒഴിവുകള്‍. ഓണ്‍ലൈന്‍ വഴി  അപേക്ഷിക്കണം. ജനുവരി 12മുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിജനുവരി 31.സംസ്ഥാനാടിസ്ഥാനത്തിലാണ് ഒഴിവുകള്‍. കേരളത്തില്‍ 50 ഒഴിവുകളുണ്ട്. ശമ്പളം: 7640- 21050 രൂപയോഗ്യത (2014 നവംബര്‍ 30 ന്): ബിരുദം അല്ലെങ്കില്‍ കുറഞ്ഞത് 60 % മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ പരീ”ക്ഷാജയം(പട്ടികവിഭാഗം, വികലാംഗര്‍, വിമുക്തഭടന്‍മാര്‍ക്ക് 50 % മാര്‍ക്ക്മതി).അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനവും നിര്‍ബന്ധമാണ്.പ്രായം: 2014 നവംബര്‍ 30 ന് 18- 28. പട്ടികജാതി/വര്‍ഗക്കാര്‍ക്ക്അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്കും വികലാംഗര്‍ക്കും ഇളവ് ചട്ടപ്രകാരം. തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ, കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഏപ്രിലിലാകും എഴുത്തുപരീക്ഷ. ഒബ്ജെക്ടീവ് മാതൃകയിലാണ് പരീക്ഷ. നെഗറ്റീവ് മാര്‍ക്കുമുണ്ട്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീ ക്ഷയ്ക്ക് കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും കേന്ദ്രങ്ങളാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്ആറു മാസം പ്രൊബേഷനുണ്ടാകും.

അപേക്ഷാ ഫീസ്: 500 രൂപ. പട്ടികവിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും 50 രൂപ മതി. ഡെബിറ്റ്/ ക്രെഡിറ്റ്കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാര്‍ഡ്,മൊബീല്‍ വാലറ്റ് എന്നിവയുപയോഗിച്ച് ഓണ്‍ലൈനിലൂടെ ഫീസ്അടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്വേയുമായി ചേര്‍ത്തിരിക്കും. ഫീസ് അടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളുംസ്ക്രീനില്‍ ലഭിക്കും.

ഫീസ് അടയ്ക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളതു കാണുക.അപേക്ഷിക്കേണ്ട വിധം: www.nationalinsuranceindia.com എന്നവെബ്സൈറ്റിലൂടെ ഒാണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷകര്‍ക്ക് ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം.അപേക്ഷിക്കുന്നതിനു മുന്‍പു വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളും വ്യവസ്ഥകളും വായിച്ചു മനസിലാക്കണം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News നാഷനല്‍ ഇന്‍ഷുറന്‍സില്‍ 1000 അസിസ്റ്റന്റ്; കേരളത്തിലും ഒഴിവ്