കേരളത്തിലെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഗ്രാന്റ്

കേരളത്തിലെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് വിവിധ  സ്കീമുകളില്‍ സ്കോളര്‍ഷിപ്പിനും ഗ്രാന്റിനും ഇപ്പോള്‍അപേക്ഷിക്കാം.Directorate of Backward Communities Development Department, IV th floor, Ayyankali  Bavan, kanakanagar, Thiruvanthapuram.695003; Web: www.bcdd.kerala.gov.in; Ph:0471 2727378, e- mail: This e-mail address is being protected from spambots. You need JavaScript enabled to view it . സൂചനകള്‍ താഴെ :
അപേക്ഷാഫോംവെബ് സൈറ്റിലെ ബന്ധപ്പെട്ട ലിങ്കുകളില്‍നിന്നു ഡൌണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട പുതുക്കിയ തീയതികളും കാണിച്ചിട്ടുണ്ട്.

1. എംപ്ളോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം: വാര്‍ഷികകുടുംബ വരുമാനം നാലര ലക്ഷംരൂപയില്‍ കവിയരുത്. പരമാവധിഗ്രാന്റ് തുകകള്‍: മെഡിക്കല്‍,എന്‍ജി. എന്‍ട്രന്‍സ് - 30,000 രൂപ;ബാങ്കിങ് സര്‍വീസ് - 20,000 രൂപ;സിവില്‍ സര്‍വീസസ് പരീക്ഷ -50,000 രൂപ; പിഎസ്സി, റയില്‍വേമുതലായവ - 5,000 രൂപ. അഞ്ചു വര്‍ഷത്തെയെങ്കിലും സേവനപാരമ്പര്യമുള്ള നല്ല സ്ഥാപനത്തിലാവണം പരിശീലനം. അപേക്ഷ ജനുവരി 14 വരെ.

2. ഓവര്‍സീസ് സ്കോളര്‍ഷിപ്:വാര്‍ഷിക കുടുംബ വരുമാനം ആറു ലക്ഷം രൂപയില്‍ കവിയരുത്.നിര്‍ദിഷ്ട വിദേശ സര്‍വകലാശാലകളിലെ പഠനത്തിന് സ്കോളര്‍ഷിപ് അറിയിപ്പു കിട്ടി ഒരു വര്‍ഷത്തിനകം അഡ്മിഷന്‍ നേടണം. പരമാവധി സഹായം-പത്തു ലക്ഷംരൂപ. അപേക്ഷ 14 വരെ.

3. ഐഐടി, ഐഐഎം, എഐഎംഎസ് മുതലായ ദേശീയപ്രാധാന്യമുള്ള അന്യസംസ്ഥാനസ്ഥാപനങ്ങളിലെ പഠനത്തിനുള്ള സ്കോളര്‍ഷിപ്: വാര്‍ഷിക കുടുംബ വരുമാനം ഒരുലക്ഷം രൂപയില്‍കവിയരുത്. കോഴ്സനുസരിച്ചു ഗ്രാന്റ്. അപേക്ഷ 31 വരെ.

4. സിഎ, സിഎസ്, കോസ്റ്റ് അക്കൌണ്ടന്‍സി പഠനം: വാര്‍ഷികകുടുംബവരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. കോഴ്സനുസരിച്ചു ഗ്രാന്റ്. അപേക്ഷ 31 വരെ.കൂടുതല്‍ വിവരങ്ങള്‍ക്കും സംശയപരിഹാരത്തിനും വെബ്സൈറ്റ് നോക്കുകയോ ഡയറക്റ്ററേറ്റ് ഓഫിസുമായി നേരിട്ടു ബന്ധപ്പെടുകയോ ചെയ്യാം.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Education News കേരളത്തിലെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഗ്രാന്റ്