എല്‍.എഫ്.കോളേജ് വാര്‍ഷികാഘോഷവും ജൂബിലി കെട്ടിടത്തിന്റെ സമര്‍പ്പണവും

lfcollege-pressmeetഗുരുവായൂര്‍:എല്‍.എഫ്.കോളേജ് 63 ാം വാര്‍ഷികാഘോഷവും ജൂബിലി കെട്ടിടത്തിന്റെ സമര്‍പ്പണവും 27 ന് നടക്കുമെന്ന് കോളേജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.എട്ടു നിലകളിലുള്ള കെട്ടിടമാണ് പണിതിട്ടുള്ളത്.അത്യാധുനിക രീതിയിലുള്ള ക്ലാസ്സുമുറികള്‍,ലാബ്,കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

ഉച്ചയ്ക്ക് രണ്ടരക്ക് വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.ബിഷപ്പ് മാര്‍.ടോണി നീലങ്കാവില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.സി.എന്‍.ജയദേവന്‍ എം.പി.മുഖ്യാതിഥിയാകും.വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ ഡോ.ട്രീസ ഡൊമിനിക്കിന് യാത്രയയപ്പ് നല്‍കും.പത്രസമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ സി.മോളി ക്ലെയര്‍,പി.ആര്‍.ഒ.ഹിത പോള്‍സണ്‍, ജൂലി ഡൊമനിക് , കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഫാത്തിമ മുസ്തഫ,ഷാജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു."

Last Updated on Wednesday, 24 January 2018 09:18

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Education News എല്‍.എഫ്.കോളേജ് വാര്‍ഷികാഘോഷവും ജൂബിലി കെട്ടിടത്തിന്റെ സമര്‍പ്പണവും