പാഴാക്കാതിരിക്കാം ഈ ഒഴിവു കാലം

എല്ലാവര്‍ക്കും എല്ലാ വിഷയവും ഒരുപോലെ എളുപ്പമാവണമെന്നില്ല. ചിലര്‍ക്ക് കണക്കായിരിക്കും ഏറ്റവുമിഷ്ടം.എന്നാല്‍ ചില കൂട്ടുകാര്‍ക്ക് കണക്ക് എന്നാല്‍ ബാലികേറാമല യുമായിരിക്കും. ഇഷ്ടമുള്ള വിഷയത്തില്‍ മാത്രം ഉപരിപഠനം നടത്താല്‍ ഇന്നു നമുക്കു സൌകര്യമുണ്ട്. എന്നാല്‍ അതിനു പത്താംക്ളാസും പ്ലസ്ടുവും ജയിക്കണം കേട്ടോ. മുതിര്‍ന്ന കൂട്ടുകാര്‍ക്ക് ഭാവിപ്ലാനിങ്ങിന് ആവശ്യത്തിനു സമയമുണ്ടല്ലോ. പത്താംക്ളാസിലേക്കു ജയിച്ചവര്‍ക്കു പലപ്പോഴുംവെക്കേഷനില്‍ത്തന്നെ ക്ളാസുകളുണ്ടാകും. ട്യൂഷനും മറ്റുമായി.മാര്‍ക്കു കുറഞ്ഞ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന്ഇപ്പോള്‍ പ്രതിജ്ഞയെടുക്കാം.അതു പ്രാവര്‍ത്തികമാക്കുകയുംവേണം.

കൊച്ചു കൂട്ടുകാര്‍ക്കു വേണ്ടി ചില കാര്യങ്ങള്‍.
ഇൌ അവധിക്കാലത്തു സ്ഥിരംടിവി കാണലും ഉറക്കവും മാത്രംപോര. ദിവസം പുതിയ ഒരു വാക്കെങ്കിലും പഠിക്കാം. പുസ്തകങ്ങള്‍ വായിക്കാം. പ്രധാന വാര്‍ത്തകള്‍ എഴുതിയെടുത്തും വെട്ടിയൊട്ടിച്ചുമൊക്കെ ഒരു വാര്‍ത്താപുസ്തകം ഉണ്ടാക്കിയാലോ?ക്വിസ്മല്‍സരങ്ങള്‍ക്കും മറ്റുമൊക്കെഉപകാരപ്പെടും. പുതിയ ഭാഷകള്‍ പഠിക്കാനും ഇൌ ദിവസങ്ങള്‍ ഉപയോഗിക്കാം കേട്ടോ.അതിനുള്ള പുസ്തകങ്ങളും സൈറ്റുകളുമൊക്കെ ധാരാളമുണ്ടാകും.

പ്രശസ്ത കവികളുടെകവിതകള്‍ പഠിച്ചെടുക്കാം. ഇവയുപയോഗിച്ച് കൂട്ടുകാര്‍ക്കൊപ്പം അന്താക്ഷരി കളിക്കാം. സ്ഥിരംസിനിമാപ്പാട്ടുകള്‍ക്കു പകരംകവിതകളാകട്ടെ.ഇൌ വര്‍ഷത്തെ പുസ്തകങ്ങളൊക്കെ കൂട്ടുകാര്‍ എന്താ ചെയ്തത്? തൂക്കി വില്‍ക്കല്ലേ...ഏതെങ്കിലും സന്നദ്ധ സ്ഥാപനങ്ങള്‍ക്കോ ആവശ്യമുള്ള കുട്ടികള്‍ക്കോ ഒക്കെ കൈമാറാം.വീട്ടില്‍ പൂന്തോട്ടമുള്ളവര്‍ക്ക്അപുതിയ ഹോബികള്‍ തുടങ്ങാം, ഉള്ളവ കൂടുതല്‍ നന്നായിതുടരാം. പക്ഷേ, എന്തു ചെയ്താലുംഒരു കാര്യം ഓര്‍മവേണം.സമയം വിലപ്പെട്ടതാണ്. അവധിക്കാലത്തായാലും അല്ലെങ്കിലും.ഒടുവില്‍ സ്കൂള്‍ തുറക്കാറാകുമ്പോള്‍ അയ്യോ ഇത്രയുംനള്‍ കളിച്ചു കളഞ്ഞല്ലോ എന്നപശ്ചാത്താപം തോന്നാതിരിക്കട്ടെ.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

A NEWS PORTAL FROM

 


 

Chat Room

You are here: News Malayalam News Education News പാഴാക്കാതിരിക്കാം ഈ ഒഴിവു കാലം