മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജില്‍ മധുരം മലയാളം പദ്ധതി

ഗുരുവായൂര്‍: മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജില്‍ മധുരം മലയാളം പദ്ധതി തുടങ്ങി. ദയാനന്ദ സാഗര്‍ ബിസിനസ് അക്കാദമി കോര്‍പ്പറേറ്റ് റിലേഷന്‍ഷിപ്പ് മാനേജര്‍ മിഥുന്‍പോള്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. സിസ്റ്റര്‍ ഡ്രീസ ഡൊമിനിക് ആധ്യക്ഷ്യം വഹിച്ചു.കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഗായത്രി കൃഷ്ണ പത്രം ഏറ്റുവാങ്ങി. സംസ്‌കൃതം വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ജസ്റ്റിന്‍ പി.ബി., വിദ്യാര്‍ത്ഥിനി പ്രതിനിധി ഗ്രീഷ്മ, ദയാനന്ദസാഗര്‍ കേരള അഡ്മിഷന്‍ കോഓര്‍ഡിനേറ്റര്‍ റജീഷ് കിഷോര്‍, മാതൃഭൂമി പ്രതിനിധി പി.കെ. ഭുവനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബംഗളുരൂ ആസ്ഥാനമാക്കി ബിസിനസ് മാനേജ്‌മെന്റില്‍ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകള്‍ നടത്തുന്നു. ദയാനന്ദസാഗര്‍ ബിസിനസ് അക്കാദമിയും പാറമേക്കാവില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിഷന്‍ സെന്ററുമാണ് പദ്ധതിയുമായി സഹകരിക്കുന്നത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Education News മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജില്‍ മധുരം മലയാളം പദ്ധതി