എഫ് സി ഐ 4318 ഒഴിവ്

fciപൊതുമേഖലാ സ്ഥാപനമായഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലെഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. വിവിധ സോണുകളിലായി 4318 ഒഴിവുകളാണുള്ളത്.കേരളമുള്‍പ്പെടുന്ന സൌത്ത്സോണില്‍ 1194 ഒഴിവുകളുണ്ട്. ജൂനിയര്‍ എന്‍ജിനീയര്‍(സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ് ണ്ടണ്ടണ്ട(ജനറല്‍/അക്കൌണ്ട്സ്/ടെക്നിക്കല്‍/ഡിപ്പോ), അസിസ്റ്റന്റ്ഗ്രേഡ് ണ്ടണ്ട, ടൈപ്പിസ്റ്റ്(ഹിന്ദി) എന്നീ തസ്തികകളിലാണ്അവസരം.

ഒാണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 17. ജൂനിയര്‍ എന്‍ജിനീയര്‍(സിവില്‍എന്‍ജിനീയറിങ്): സിവില്‍എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ളോമ, ഒരു വര്‍ഷം പ്രവൃത്തിപരിചയം.ജൂനിയര്‍ എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്):ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ളോമ, ഡിപ്ലോമക്കാര്‍ക്ക് ഒരു വര്‍ഷം പ്രവൃത്തിപരിചയം.

ജൂനിയര്‍ എന്‍ജിനീയര്‍(മെക്കാനിക്കല്‍ എന്‍ജിനീയറിങ്):മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ളോമ, ഡിപ്ലോമക്കാര്‍ക്ക് ഒരു വര്‍ഷം പ്രവൃത്തിപരിചയം.എജി ണ്ടണ്ട(ഹിന്ദി): ഹിന്ദി മെയിന്‍വിഷയമായി പഠിച്ചു ബിരുദം, ഇംഗിഷ് പ്രാവീണ്യം.ഇംഗിഷില്‍ നിന്നു ഹിന്ദിയിലേക്കു(തിരിച്ചും) ഒരു വര്‍ഷം ട്രാന്‍സ്ലേഷന്‍ പരിചയം എന്നിവവേണം. ഹിന്ദിയില്‍ പിജി ബിരുദം അഭികാമ്യം. ടൈപ്പിസ്റ്റ്(ഹിന്ദി): ബിരുദം/തത്തുല്യം. ഹിന്ദി ടൈപ്പിങ്ങില്‍മിനിറ്റില്‍ 30 വാക്കു വേഗം. ഇംഗിഷ്, ഹിന്ദി ടൈപ്പിങ്, കംപ്യൂട്ടര്‍പരിജ്ഞാനം എന്നിവ ഉള്ളവര്‍ക്കുമുന്‍ഗണന.

എജി ണ്ടണ്ടണ്ട (ജനറല്‍): ബിരുദവുംകംപ്യൂട്ടര്‍ പരിജ്ഞാനവും.എജി ണ്ടണ്ടണ്ട (അക്കൌണ്ട്സ്):കൊമേഴ്സ് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.എജി ണ്ടണ്ടണ്ട (ടെക്നിക്കല്‍): ബിഎസ്സി അഗ്രികള്‍ചര്‍അല്ലെങ്കില്‍ബോട്ടണി/സുവോളജി/ബയോടെക്നോളജി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ഫുഡ് സയന്‍സില്‍ ബിഎസ്സിഅല്ലെങ്കില്‍ഫുഡ് സയന്‍സ്/ഫുഡ്സയന്‍സ് ആന്‍ഡ് ടെക്നോളജി/അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ്/ബയോടെക്നോളജിയില്‍എഐസിടിഇ അംഗീകൃത ബിടെക്/ബിഇയും കംപ്യൂട്ടര്‍ പരിജ്ഞാനവും.

എജി ണ്ടണ്ടണ്ട (ഡിപ്പോ): ബിരുദവുംകംപ്യൂട്ടര്‍ പരിജ്ഞാനവും.എല്ലാ തസ്തികകളിലേക്കും2015 ജനുവരി ഒന്ന് അടിസ്ഥാനമാക്കി യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.അപേക്ഷാഫീസ്: 350 രൂപ.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെചെലാന്‍ മുഖേന നേരിട്ടു ഫീസടയ്ക്കാം.എസ്ബിഐ/മുന്‍നിരയിലുള്ള മറ്റു ബാങ്കുകള്‍ (ഇന്റര്‍നെറ്റ് ബാങ്കിങ്)/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേനയും ഫീസടയ്ക്കാം.

സ്ത്രീകള്‍ക്കും പട്ടികവിഭാഗത്തിനും വിമുക്തഭടന്മാര്‍ക്കുംവികലാംഗര്‍ക്കും ഫീസില്ല.തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.അപേക്ഷിക്കേണ്ട വിധം:www.fcijobsportal.com എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷിക്കുന്നതിനു മുമ്പ്വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.

Last Updated on Thursday, 19 February 2015 10:32

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News എഫ് സി ഐ 4318 ഒഴിവ്