മണ്ടന്‍ ചോദ്യങ്ങളുമായി ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഇംഗ്ലിഷ് മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ പലതും മണ്ടത്തരമെന്ന് ആക്ഷേപം. പ്രമുഖ അധ്യാപക സംഘടന തയാറാക്കിയ ചോദ്യക്കടലാസിലാണ് യുക്തിരഹിതമായ ചോദ്യങ്ങളുള്ളത്.ഭാവിയില്‍ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കു ചേരുന്ന ജീവിത പങ്കാളിയെ അന്വേഷിക്കേണ്ടിവരുമെന്നും ഈ സാഹചര്യത്തില്‍ ഭാവി ജീവിത പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എന്തെല്ലാമാണെന്നും 80 വാക്കില്‍ കുറയാതെ എഴുതാനാണ് ഒരു ചോദ്യം. ആന്റണ്‍ ചെഖോവിന്റെ ദ ലോട്ടറി ടിക്കറ്റ് എന്ന കഥയുടെ ചുവടു പിടിച്ചാണ് ഈ ചോദ്യം. 17 വയസു തികയാത്ത വിദ്യാര്‍ഥികളോട് ആണ് ഇതു ചോദിച്ചത്. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നോ ഇല്ലയോ, ഇല്ലെങ്കില്‍ കാരണമെന്ത്, എത്ര കുട്ടികളും അധ്യാപകരും റിപ്പബ്ലിക് ദിനത്തില്‍ നിന്നു വിട്ടുനിന്നു, റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് സ്കൂളില്‍ എത്താത്ത അധ്യാപകര്‍ക്കു ഡയസ്നോണ്‍ ഏര്‍പ്പെടുത്തണമോ തുടങ്ങിയ ചോദ്യങ്ങളും ഉണ്ട്. ഇംഗ്ലിഷ് ചോദ്യക്കടലാസില്‍ 25%വരെ വ്യാകരണ സംബന്ധമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നുണ്ടെങ്കിലും ഇതില്‍ വ്യാകരണത്തെക്കുറിച്ച് ഒന്നുമില്ല. ഇതാണ് മോഡല്‍ എന്നു കരുതി പൊതു പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ഥികളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.

ദ് ഓപ്പണ്‍ വിന്‍ഡോ എന്ന കഥയെ അടിസ്ഥാനമാക്കി ഒരാള്‍ ടിവി പരമ്പര നിര്‍മിക്കുകയാണെന്നും അതിനായി കഥ പരമാവധി വലിച്ചുനീട്ടി 150 വാക്കില്‍ എഴുതാനുമാണ് മറ്റൊരു ചോദ്യം. പല ചോദ്യങ്ങളുടെയും മാര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത് അശാസ്ത്രീയമായിട്ടാണെന്നും ആക്ഷേപമുണ്ട്. മൂന്നു വര്‍ഷം മുമ്പ് ഇതേ സംഘടന ഇറക്കിയ ചോദ്യക്കടലാസില്‍ കോണ്‍ഗ്രസിന്റെ പരേതയായ വനിതാ നേതാവിനെക്കുറിച്ചു നടത്തിയ പരാമര്‍ശം വിവാദത്തിനിടയാക്കിയിരുന്നു. അന്നു ചോദ്യം തയാറാക്കിയവര്‍ തന്നെയാണ് ഇപ്പോഴും ചോദ്യപേപ്പറിനു പിന്നിലുള്ളതെന്നറിയുന്നു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News മണ്ടന്‍ ചോദ്യങ്ങളുമായി ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ