ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ബിഎസ് പ്രവേശനം

കഴിഞ്ഞ 105 വര്‍ഷമായി ശാസ്ത്രസാങ്കേതിക മേഖലകളിലെ ഉപരിപഠന-ഗവേഷണ രംഗങ്ങളില്‍ ഗുണമേന്മയുടെ പര്യായമായി നിലകൊള്ളുന്ന ശ്രേഷ്ഠസ്ഥാപനമാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്സയന്‍സ്. ബാച്ലര്‍ ബിരുദമെങ്കിലും ഇല്ലാത്തവര്‍ക്ക് 2011 വരെ അവിടെ പ്രവേശനമില്ലായിരുന്നു. ലക്ഷക്കണക്കിനു സയന്‍സ് വിദ്യാര്‍ഥികളുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ചുകൊണ്ടു പ്ളസ്ടുക്കാര്‍ക്ക് അവിടെ പ്രവേശിക്കാന്‍ സൌകര്യമൊരുക്കി.ശാസ്ത്രഗവേഷണം മുഖമുദ്രയായ ഇന്‍സ്റ്റിറ്റ്യൂട്ട് ആറു വിഷയങ്ങളില്‍ നാലുവര്‍ഷം വീതം ദൈര്‍ഘ്യമുള്ള 'ബാച്ലര്‍ ഓഫ് സയന്‍സ്(റിസര്‍ച്) പ്രോഗ്രാമുകള്‍ നടത്തുന്നു. ബയോളജി, കെമിസ്ട്രി,എര്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്റല്‍സയന്‍സ്, മെറ്റീരിയല്‍സ്,മാത്തമാറ്റിക്സ്, ഫിസിക്സ് സാധാരണ സര്‍വകലാശാലകളിലെ ബിരുദകോഴ്സുകളിലെപ്പോലെ ഇതരവിഷയങ്ങള്‍ കടക്കാത്ത അറകളില്‍ പാഠ്യക്രമംഒതുക്കുന്ന രീതിയല്ല. ഏതു ശാഖയില്‍ പഠിക്കുന്ന വരും എന്‍ജിനീയറിങ്, മാനവിക വിഷയങ്ങള്‍, ബഹുവിഷയസമ്പര്‍ക്ക മേഖലകള്‍ എന്നിവയിലെ പാഠങ്ങളുമായി പരിചയപ്പെട്ട് സമഗ്ര പഠനാനുഭവത്തിനു വിധേയരാകും. ഏതെങ്കിലും ഒരു വിഷയത്തില്‍ സ്പെഷലൈസേഷനുള്ള ബിഎസ് (റിസര്‍ച്) ബിരുദമാണു ലഭിക്കുക. ആദ്യത്തെ ഒന്നര വര്‍ഷക്കാലം (മൂന്നു സെമസ്റ്റര്‍) എല്ലാവരും മാത്ത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എന്‍ജിനീയറിങ്, മാനവിക വിഷയങ്ങള്‍ എന്നിവയിലെ അടിസ്ഥാനപാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്.

അടുത്ത ഒന്നര വര്‍ഷം സ്വന്തം സ്പെഷലൈസേഷനില്‍ ആഴത്തിലുള്ള പഠനം. തുടര്‍ന്നു നാലാം വര്‍ഷം ഗവേഷണാധിഷ്ഠിത പ്രോജക്റ്റും ഇതര സ് പെഷലൈസേഷനുകളില്‍നിന്ന് വിദ്യാര്‍ഥിക്ക് ഇഷ്ടമുള്ള ഭാഗങ്ങളില്‍ പഠനപരിശീലനങ്ങളും. ഇ താണു പ്രോഗ്രാമിന്റെ പൊതുഘടന. സയന്‍സിലും എന്‍ജിനീയറിങ്ങിലും ഉറച്ച അടിത്തറ, ഗവേഷണോന്മുഖമായ സമീപനം എന്നിവ ഈ പ്രോഗ്രാമുകളടെ അനന്യത വെളിവാക്കുന്നു. സാധാരണ ബാച്ലര്‍ ബിരുദങ്ങള്‍ പകര്‍ന്നു തരുന്നതില്‍നിന്നു വ്യത്യസ്തമായ ശേഷികളും സാമര്‍ഥ്യങ്ങളും ഇവ നല്കും. ഗവേഷണ സംസ് കാരം ഏറ്റവുംപ്രധാനം. വാര്‍ഷിക ട്യൂഷന്‍ ഫീ10,000 രൂപ. മറ്റു ഫീസ് പുറമേ. സമര്‍ഥര്‍ക്കു സ്കോളര്‍ഷിപ്പുകള്‍ക്കു സൌകര്യമുണ്ട്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Education News ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ബിഎസ് പ്രവേശനം