ശ്രീചിത്രയില്‍ ഒഴിവ്

തിരുവനന്തപുരം ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളുണ്ട്. ഒാണ്‍ലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി അഞ്ച്. പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലാണ് ഒഴിവുകള്‍. പ്രഫസര്‍ തസ്തികയില്‍ ന്യൂറോസര്‍ജറി വിഭാഗത്തിലും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ന്യൂറോസര്‍ജറി, അനസ്തിസിയോളജി, ഇമാജിന്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി, കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി, പതോളജി എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവുകള്‍.

അപേക്ഷാഫീസ്: 750 രൂപ. എസ്സി/എസ്ടിക്കാര്‍ക്ക് 150 രൂപ മതി. വികലാംഗര്‍ക്കു ഫീസ് വേണ്ട. അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും  http://www.sctimst.ac.in/  എന്ന വെബ്സൈറ്റ് കാണുക.

 

Last Updated on Thursday, 22 January 2015 11:02

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Education News ശ്രീചിത്രയില്‍ ഒഴിവ്