Arts&Personalities News

ബലിതര്‍പ്പണ ആചാര്യന് ആദരം

ഗുരുവായൂര്‍: ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലും അരനൂറ്റാണ്ടിലേറെയായി ബലിതര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം നല്‍കുന്ന രാമകൃഷ്ണന്‍ ഇളയതിനെ കര്‍ക്കടകവാവുനാളില്‍ ആദരിച്ചു. തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവെങ്കിടത്തുനടന്ന പിതൃസ്മൃതിയിലായിരുന്നു ആദരം. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാരായണീയ പാരായണസമിതി പ്രസിഡന്റ് കിടുവത്ത് ശ്രീധരന്‍ നായര്‍, എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി പി.എ. സജീവന്‍, മമ്മിയൂര്‍

Read more...

കലാമണ്ഡലം ഗോപിക്കും ചെമ്മന്തട്ടയ്ക്കും പുരസ്‌കാര സമര്‍പ്പണം ഇന്ന്

ഗുരുവായൂര്‍:തിരുവെങ്കിടം പാനയോഗത്തിന്റെ ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം കലാമണ്ഡലം ഗോപിക്കും വാദ്യകലാകാരനായിരുന്ന കല്ലൂര്‍ ശങ്കരന്‍ സ്മാരക പുരസ്‌കാരം മേളവിദ്വാന്‍ ചെമ്മന്തട്ട ശങ്കരന്‍ നായര്‍ക്കും ബുധനാഴ്ച സമ്മാനിക്കും.തിരുവെങ്കിടാചലപതി ക്ഷേത്രസന്നിധിയില്‍ വൈകീട്ട് നാലരയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ കെ.വി. അബ്ദുള്‍ഖാദര്‍, പി.എ. മാധവന്‍, ഗീതാ ഗോപി എന്നിവര്‍ ചേര്‍ന്ന്

Read more...

പിറന്നാള്‍ ദിനത്തില്‍ കണ്ണന് മുന്നില്‍ പുതൂര്‍

ഗുരുവായൂര്‍: സാഹിത്യലോകത്തേയ്ക്ക് വെല്ലുവിളികളോടെ പടര്‍ന്നു കയറിയ ഉണ്ണികൃഷ്ണന്‍ പുതൂര്‍, പിറന്നാള്‍ ദിനത്തില്‍ കണ്ണനുമുന്നില്‍ വിതുമ്പി. 80-ാം പിറന്നാളിന് ഗുരുവായൂരപ്പനെ തൊഴാനെത്തിയതായിരുന്നു പുതൂര്‍. മക്കളായ ഷാജു, ബിജു എന്നിവരുടെ കൈ പിടിച്ച് കണ്ണനു മുന്നിലെത്തിയപ്പോള്‍ പുതൂരിന് കണ്ഠമിടറി, കണ്ണുകള്‍ നിറഞ്ഞു. സോപാനപ്പടിയില്‍ വിതുമ്പി, ശിരസ്സുനമിച്ചു. എനിക്ക് പുനര്‍ജന്മം തന്നതാണ് ഗുരുവായൂരപ്പന്‍. മൂന്നുവര്‍ഷമായി അനാരോഗ്യം മൂലം ഗുരുവായൂരപ്പനെ

Read more...

ഗുരുവായൂരിന്റെ സ്‌നേഹാദരങ്ങളോടെ പുതൂരിന് 80-ാം പിറന്നാള്‍

ഗുരുവായൂര്‍:സാഹിത്യാസ്വാദകരുടെയും സുഹൃത്തുക്കളുടെയും പൗരപ്രമുഖരുടെയും ആരാധകരുടെയുമൊക്കെ സ്‌നേഹാദരങ്ങളോടെ പുതൂര്‍ ഉണ്ണികൃഷ്ണന് പിറന്നാള്‍ ആഘോഷം. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞെത്തിയ പുതൂരിനെ നേരിട്ട് ആശംസയര്‍പ്പിക്കാന്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പ്രവാഹമായിരുന്നു ജാനകീസദനത്തിലേക്ക്. നിലയ്ക്കാതെ ഫോണിലൂടെ ആശംസകളും വന്നുകൊണ്ടിരുന്നു. സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍

Read more...

സമാദരണസദസ്സും പുരസ്‌കാര സമര്‍പ്പണവും

ഗുരുവായൂര്‍: കവികളായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, രാധാകൃഷ്ണന്‍ കാക്കശ്ശേരി, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എ. വേണുഗോപാല്‍, ജനു ഗുരുവായൂര്‍ എന്നിവരെ പുരാതന തറവാട്ടുകൂട്ടായ്മ ആദരിച്ചു. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ സമാദരണസദസ്സ് ഉദ്ഘാടനം ചെയ്തു. 50 വിദ്യാര്‍ത്ഥികള്‍ക്ക് മലയാളഭാഷാ പുരസ്‌കാരങ്ങള്‍ നല്‍കി. കിടുവത്ത് ശ്രീധരന്‍നായര്‍ പൊന്നാട നല്‍കി. ഐ.എ.എസ്. പരീക്ഷയില്‍ 134-ാം റാങ്ക് ലഭിച്ച മാടത്താക്കില്‍ ശ്രീജിത്ത് രവിയെ അനുമോദിച്ചു. കെ.ടി. ശിവരാമന്‍നായര്‍

Read more...

സമാദരണ സദസ്സ് നടത്തി

ഗുരുവായൂര്‍:ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാര ജേതാവായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയെ ഹരിഓം നാരായണീയ സമിതി ആദരിച്ചു. എന്‍.എസ്. ഉണ്ണികൃഷ്ണന്‍ പൊന്നാടയും ഉപഹാരവും നല്‍കി. ഡോ. ലക്ഷ്മി ശങ്കര്‍ അധ്യക്ഷയായി. ജ്യോതി ആര്‍. നാഥ്, രാധാ അരവിന്ദന്‍, ഇന്ദിര കരുണാകരന്‍, സി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.സി.സി. നാടക അരങ്ങും പ്രതിഭകള്‍ക്ക് ആദരവും

ഗുരുവായൂര്‍: സി.സി.സി.യുടെ പ്രതിമാസ നാടക അരങ്ങ് നടത്തി. പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എ. വേലായുധന്‍ അധ്യക്ഷനായി. ഭാര്‍ഗ്ഗവന്‍ പള്ളിക്കര മുഖ്യപ്രഭാഷണം നടത്തി. ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയായി. സിനിമ-നാടക പ്രവര്‍ത്തകരായ സി. രമാദേവി, ജോയ് ചെറുവത്തൂര്‍, പി. രാമദാസ്,

Read more...

അവാര്‍ഡ്ദാനം

ഗുരുവായൂര്‍: എസ്.എന്‍.ഡി.പി. യോഗം ഇരിങ്ങപ്പുറം ശാഖ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരദാനം നടത്തി. മധ്യമേഖലാ കണ്‍വീനര്‍ ചന്ദ്രശേഖരന്‍ അയിനിപ്പുള്ളി ഉദ്ഘാടനം ചെയ്തു. നാരായണന്‍ അധ്യക്ഷനായി. കെ.കെ. രാജന്‍, എം.ബി. ശിവദാസന്‍, കെ.വി. ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിഷ്‌കാമ കര്‍മയോഗി പുരസ്‌കാരം വി.പി. രാമചന്ദ്രന്

ഗുരുവായൂര്‍: പരമേശ്വരന്‍ എമ്പ്രാന്തിരി അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നിഷ്‌കാമ കര്‍മയോഗി പുരസ്‌കാരത്തിന് മാതൃഭൂമി പത്രാധിപരും കേരള പ്രസ് അക്കാദമി ചെയര്‍മാനുമായിരുന്ന വി.പി. രാമചന്ദ്രനെ തിരഞ്ഞെടുത്തു. ജൂലായ് രണ്ടിന് ഉച്ചതിരിഞ്ഞ് മൂന്നിന് ഗുരുവായൂര്‍ നാരായണാലയത്തില്‍ നടക്കുന്ന പരമേശ്വരന്‍ എമ്പ്രാന്തിരി അനുസ്മരണസമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. മഹാകവി അക്കിത്തം സമ്മേളനം ഉദ്ഘാടനം ചെയ്യും.

Read more...

കവിതാപ്രകാശനത്തിന് മുമ്പ് നിരുപമ ഗുരുവായൂരില്‍

ഗുരുവായൂര്‍: തന്റെ കവിതാസമാഹാര പുസ്തകപ്രകാശനത്തിന് മുമ്പ് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവു ഗുരുവായൂരപ്പനേയും മമ്മിയൂര്‍ മഹാദേവനേയും കണ്ട് വണങ്ങി. ഞായറാഴ്ച രാവിലെ പന്തീരടി പൂജ കഴിഞ്ഞ നേരത്തായിരുന്നു നിരുപമ റാവു ഭര്‍ത്താവ് സുധാകര്‍ റാവുവിനോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്.

Read more...

സാഹിത്യത്തിലെ കൃഷ്ണസങ്കല്‌പത്തെപ്പറ്റി സെമിനാര്‍

ഗുരുവായൂര്‍: സമസ്ത കേരള സാഹിത്യ പരിഷത്ത് 'കൃഷ്ണസങ്കല്പം-മലയാളകവിതയില്‍' എന്ന വിഷയത്തില്‍ ഗുരുവായൂരില്‍ സെമിനാര്‍ നടത്തുമെന്ന് സംഘാടകരായ ബാലചന്ദ്രന്‍ വടക്കേടത്തും എം.വി. ബെന്നിയും പത്രസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തിന് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ മലയാള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ നിരൂപക ഡോ.എം. ലീലാവതി അധ്യക്ഷത വഹിക്കും.

Read more...

കലാകാരന്മാര്‍ക്ക് ആദരവുമായി കലാകാരുണ്യസംഗമം

ഗുരുവായൂര്‍: കലാകാരന്മാര്‍ക്ക് ആദരവും അമ്മമാര്‍ക്ക് പെന്‍ഷനും നല്‍കി കരുണ ഫൗണ്ടേഷന്റെ കലാകാരുണ്യസംഗമം ശ്രദ്ധേയമായി. പ്രമുഖ വ്യവസായി ഹൈദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥ് എന്നിവരാണ് ആദരിക്കപ്പെട്ടത്. ചന്ദ്രശേഖരനും ഗോപിനാഥും നാടന്‍പാട്ടുകള്‍ പാടി സദസ്സിന് ആവേശമായി. നടന്‍ ശിവജി ഗുരുവായൂര്‍ പൊന്നാട അണിയിച്ചു.

Read more...

നൃത്തപരിശീലനം നാളെ തുടങ്ങും

ഗുരുവായൂര്‍: ഗുരുവായൂര്‍ കലാക്ഷേത്രയില്‍ നൃത്തം, സംഗീതം, ചിത്രരചന പരിശീലനം ഞായറാഴ്ച തുടങ്ങും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9447208343.

Read more...

കലാകാരന്മാരെ ആദരിച്ചു

ഗുരുവായൂര്‍: എന്‍.എസ്.എസ്. പുത്തമ്പല്ലി കരയോഗത്തിന്റെ കുടുംബസംഗമത്തില്‍ കലാകാരന്മാരേയും 70 വയസ്സ് പിന്നിട്ട അംഗങ്ങളേയും ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.എന്‍. ദാമോദരന്‍നായര്‍ അധ്യക്ഷനായി. സെക്രട്ടറി സി.പി. നായര്‍ ആമുഖ പ്രഭാഷണം നടത്തി. കെ. രമേശന്‍ (കൃഷ്ണനാട്ടം), കുട്ടികൃഷ്ണന്‍നായര്‍ (നാദസ്വരം) എന്നിവരെ ആദരിച്ചു.

Read more...

കളിയോഗം ആശാനെ നിയമിച്ചതില്‍ തെറ്റില്ല -കൃഷ്ണനാട്ടം കലാകാരന്മാര്‍

ഗുരുവായൂര്‍:കൃഷ്ണനാട്ടത്തിന്റെ കളിയോഗം ആശാനായി ചുട്ടി വിഭാഗത്തിലെ മുതിര്‍ന്ന കലാകാരനെ നിയമിച്ചതില്‍ തെറ്റില്ലെന്നും ഇത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കൃഷ്ണനാട്ടം കലാകാരന്മാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ചുട്ടി, പാട്ട്, വാദ്യം വിഭാഗങ്ങളിലെ കലാകാരന്മാര്‍ ചേര്‍ന്ന് ഒപ്പിട്ട കത്ത് ദേവസ്വം ചെയര്‍മാന് നല്‍കി.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News