Arts&Personalities News

പ്രൊഫഷണല്‍ നാടകമത്സരത്തിന് ഗുരുവായൂരില്‍ ഇന്ന് അരങ്ങുണരും

ഗുരുവായൂര്‍ :സര്‍ഗ്ഗം ഗുരുവായൂരിന്റെ സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം ഞായറാഴ്ച തുടങ്ങും. ടൗണ്‍ ഹാളില്‍ വൈകീട്ട് ആറിന് കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ അധ്യക്ഷത വഹിക്കും. എട്ടുദിവസത്തെ നാടകോത്സവം ദിവസവും രാത്രി ഏഴിന് ആരംഭിക്കും. കായംകുളം അമ്മു കമ്മ്യൂണിക്കേഷന്‍സിന്റെ 'കായംകുളം കൊച്ചുണ്ണി' യാണ് ആദ്യനാടകം.

Read more...

പ്രകാശനം ചെയ്തു

ഗുരുവായുര്‍: എന്‍.എസ്.എസ്. ചാവക്കാട് താലൂക്ക് യൂണിയന്‍ 'സഫലമീ ഗോവിന്ദ സ്‌മൃതി' എന്ന ഭക്തികവിതാ സമാഹാരം പുറത്തിറക്കി.  കവി.രാധാകൃഷ്ണന്‍ കാക്കശ്ശേരി, ആദ്ധ്യാത്മിക പ്രഭാഷക സുധ അന്തര്‍ജനത്തിന് ആദ്യ പ്രതി നല്കി. കവിതാ സമാഹാരം രചിച്ച ഉണ്ണിചാഴിയാട്ടിരിയെ പൊന്നാട അണിയിച്ചാദരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റെ പ്രൊഫ.എന്‍.രാജശേഖരന്‍ നായര്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി കെ.മുരളീധരന്‍, മാധ്യമപ്രവര്‍ത്തകരായ ജനു ഗുരുവായുര്‍, ജോസ് ചിറ്റിലപ്പിള്ളി, ഗുരുവായുര്‍ പ്രതികരണവേദി

Read more...

കവി രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക് ആദരം

ഗുരുവായൂര്‍: അധ്യാപകനായി അറുപത് വര്‍ഷം പിന്നിടുന്ന, കവിയും പ്രഭാഷകനും ഗ്രന്ഥകാരനുമായ രാധാകൃഷ്ണന്‍ കാക്കശ്ശേരിയെ 80-ാം പിറന്നാള്‍ദിനത്തില്‍ ഗുരുവായൂര്‍ പൗരാവലി ആദരിക്കും. 25ന് നാലിന് ദേവരാഗം ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഡോ. എം. ലീലാവതി ഉദ്ഘാടനം ചെയ്യും. കെ.പി. ശങ്കരന്‍, സി. രാധാകൃഷ്ണന്‍, വി.കെ. ശ്രീരാമന്‍, എം.എല്‍.എ.മാരായ കെ.വി. അബ്ദുള്‍ഖാദര്‍, പി.എ. മാധവന്‍, ഗീതാഗോപി, വി.ടി. ബല്‍റാം, ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം അധ്യക്ഷനും നഗരസഭാ ചെയര്‍മാനുമായ ടി.ടി. ശിവദാസന്‍ അറിയിച്ചു. രാധാകൃഷ്ണന്‍ കാക്കശ്ശേരി രചിച്ച 'മുഴക്കോലും വരവടിയും' ഗ്രന്ഥത്തിന്റെ പ്രകാശനവും ചടങ്ങില്‍ ഉണ്ടാകും.

നൊച്ചൂര്‍ രാമചന്ദ്രശാസ്ത്രികള്‍ക്ക് ധര്മ്മശ്രേഷ്ഠ അവാര്ഡ്

ഗുരുവായുര്‍ : കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതിയുടെ 'ധര്മ്മശ്രേഷ്ഠ' അവാര്ഡ് സംസ്കൃത പണ്ഡിതനും വൈദിക ശ്രേഷ്ഠനുമായ നൊച്ചൂര്‍  രാമചന്ദ്രശാസ്ത്രികള്‍ക്ക്  (101 വയസ്സ്) ആഗസ്റ്റ് 22ന് നല്കും. ഗുരുവായുര്‍ രുഗ്മിണി റീജിയന്‍സി ഹാളില്‍ വൈകീട്ട് 5:30ന് സംഘടിപ്പിക്കുന്നചടങ്ങ് ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ രാമചന്ദ്രന്‍ തെക്കേടത്ത് അവാര്ഡ്ദാനം

Read more...

നോവല്‍ സംവാദ സദസ്സ് നടത്തി

ഗുരുവായൂര്‍: യുവകലാസാഹിതി ഗുരുവായൂര്‍ മേഖലാ കമ്മിറ്റി നോവല്‍ സംവാദ സദസ്സ് നടത്തി. ഹനീഫ കൊച്ചന്നൂരിന്റെ 'മച്ചകങ്ങള്‍' എന്ന നോവലിന്റെ പ്രകാശനവും നടന്നു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം. സതീശന്‍ അധ്യക്ഷനായി. രാധാകൃഷ്ണന്‍ കാക്കശ്ശേരി, കെ.എ. മോഹന്‍ദാസ്, ഡോ.ഒ.കെ. ഗോപിനാഥ്, സി.വി. പൗലോസ്, ഹനീഫ കൊച്ചന്നൂര്‍, കെ.കെ. ജ്യോതിരാജ്, അഭിലാഷ് വി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

'സഫലമീ ഗോവിന്ദ സ്മൃതി' പ്രകാശനം ചെയ്തു

ഗുരുവായൂര്‍:ചാവക്കാട് താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ 'സഫലമീ ഗോവിന്ദസ്മൃതി' എന്ന ഭക്തി കവിതാ സമാഹാരം പുറത്തിറക്കി. യൂണിയന്റെ ആസ്ഥാന മന്ദിരഹാളില്‍ കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി, അധ്യാത്മിക പ്രഭാഷക സുധ അന്തര്‍ജനത്തിന് പുസ്തകം നല്‍കിയായിരുന്നു പ്രകാശന ചടങ്ങ്. കവിതാ സമാഹാരം രചിച്ച ഉണ്ണി ചാഴിയാട്ടിരിയെ പൊന്നാട അണിയിച്ചാദരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. എന്‍. രാജശേഖരന്‍ നായര്‍ അധ്യക്ഷനായി.

Read more...

പൂക്കോട് കോണ്‍ഗ്രസ് ഭവന്‍ തുറന്നു

ഗുരുവായൂര്‍: പൂക്കോട് മണ്ഡലം കോണ്‍ഗ്രസ് ഭവന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എഫ്. ജോയ് അധ്യക്ഷനായി.  ഹാളുകളുടെ നാമകരണം പി.സി. ചാക്കോ എം.പി. നിര്‍വ്വഹിച്ചു. ഒ. അബ്ദുറഹ്മാന്‍കുട്ടി മുഖ്യാതിഥിയായി. വി. ബാലറാം അരി വിതരണം ചെയ്തു. പ്രശസ്ത സാഹിത്യ നിരൂപകയും പൂക്കോട് സ്വദേശിനിയുമായ ഡോ. എം. ലീലാവതിയെ ചടങ്ങില്‍ ആദരിച്ചു.  പി.കെ. അബൂബക്കര്‍ ഹാജി ഉപഹാരം നല്‍കി. ടി.കെ. പൊറിഞ്ചു,

Read more...

70 പിന്നിട്ട അധ്യാപകര്‍ക്ക് ആദരം

ഗുരുവായൂര്‍:കണ്ടാണശ്ശേരി പഞ്ചായത്ത് 70 പിന്നിട്ട അധ്യാപകരെ ആദരിച്ചു. പ്രസിഡന്റ് ലളിതാ വേണു ഉദ്ഘാടനം ചെയ്തു. ജെയ്‌സണ്‍ ചാക്കോ അധ്യക്ഷനായി. അഡ്വ.പി.വി. നിവാസ്, ഷെല്‍ജ ബല്‍റാം, റൂബി ഫ്രാന്‍സിസ്, സാജന്‍ പി.ജി. എന്നിവര്‍ പ്രസംഗിച്ചു.

ഗുരുവായുരപ്പൻ മേള പുരസ്കാരം മട്ടന്നൂർ ശങ്കരൻകുട്ടിക്ക്

mattanurഗുരുവായൂരിൽ ചിങ്ങ മഹോത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന  മഞ്ഞുളാൽതറ മേളത്തിന്റെ ഭാഗമായി  നല്കിവരുന്ന ഗുരുവയുരപ്പൻ മേള പുരസ്കാരം പ്രശസ്ത മേള വിദഗ്ദ്ധൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിക്ക് നൽകി ആദരിച്ചു. തുടർന്ന് സമുദായ  സമന്വയ ദീപസമർപ്പണം,ഭജനഘോഷയാത്ര, ഐശ്വര്യവിളക്ക്  സമർപ്പണം  എന്നിവ നടന്നു .

Last Updated on Saturday, 17 August 2013 21:24

സ്വാതന്ത്ര്യദിനത്തില്‍ പുതൂരിന് ആദരം

ഗുരുവായൂര്‍:80-ാം പിറന്നാള്‍ ആഘോഷിച്ച പ്രശസ്ത സാഹിത്യകാരന്‍ പുതൂര്‍ ഉണ്ണികൃഷ്ണനെ ഗുരുവായൂര്‍ ടൗണ്‍ക്ലബ്ബ് ആദരിച്ചു. പ്രസിഡന്റ് ഹരി എം. വാര്യര്‍ പൊന്നാടയും ഉപഹാരവും നല്‍കി.

സ്വാതന്ത്ര്യസമരസേനാനി രാഘവന്‍ നായരെ ആദരിച്ചു

ഗുരുവായൂര്‍:ഗാന്ധിജിയില്‍ നിന്ന് നേരിട്ട് സ്വാതന്ത്ര്യസമരത്തിന്റെ ആവേശങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള സമരഭടനും ഗാന്ധിയനുമായ എം. രാഘവന്‍ നായരെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹസമരസമിതി ആദരിച്ചു. ഗുരുവായൂര്‍ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതിസ്ഥിരാംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഖദര്‍പുടവ അണിയിച്ചു. കൗണ്‍സിലര്‍ തേലമ്പറ്റ വാസുദേവന്‍ നമ്പൂതിരി നിലവിളക്ക് സമ്മാനിച്ചു. രാഘവന്‍

Read more...

ഭക്തികാവ്യ പ്രകാശനം

ഗുരുവായൂര്‍: എന്‍.എസ്.എസ്. ചാവക്കാട് താലൂക്ക് യൂണിയന്‍ 'സഫലമീ ഗോവിന്ദസ്മൃതി' എന്ന ഭക്തികാവ്യം പുറത്തിറക്കും. യൂണിയന്‍ ഹാളില്‍ ഞായറാഴ്ച രാവിലെ 10ന് കവി രാധാകൃഷ്ണന്‍ കാക്കശ്ശേരിയാണ് ചടങ്ങ് നിര്‍വഹിക്കുക. കാവ്യസമാഹാരം രചിച്ച ഉണ്ണി ചാഴിയാട്ടിരിയെ ആദരിക്കും. ആധ്യാത്മികപ്രഭാഷക സുധ അന്തര്‍ജനം പ്രഭാഷണം നടത്തും. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. എന്‍. രാജശേഖരന്‍ നായര്‍, സെക്രട്ടറി കെ. മുരളീധരന്‍ എന്നിവര്‍ അറിയിച്ചു.

നോവൽ സംവാദം

യുവകലാസാഹിതി ഗുരുവായൂർ മേഖലാ കമ്മിറ്റി പ്രസിഡണ്ടും, പ്രശസ്ത കഥാകൃത്തും സാംസ്ക്കാരിക പ്രവർത്തകനുമായ ശ്രീ.ഹനീഫ കൊച്ചനൂരിന്റെ  "മച്ചകങ്ങൾ " എന്ന നോവലിനെക്കുറിച്ച് യുവകലാസാഹിതി ഗുരുവായൂർ മേഖലാ കമ്മിറ്റി 2013 ആഗസ്റ്റ് 17ന് ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ഗുരുവായൂർ നഗരസഭ മൃഗാശുപത്രി ഹാളിൽ വെച്ച് സംവാദം സംഘടിപ്പിക്കുന്നു. ശ്രീ.കെ.വി.അബ്ദുൾഖാദർ

Read more...

ദക്ഷിണാമൂര്‍ത്തിയെ അനുസ്മരിച്ചു

ഗുരുവായൂര്‍: സംഗീത സംവിധായകന്‍ അന്തരിച്ച വി. ദക്ഷിണാമൂര്‍ത്തിസ്വാമിയെ ഗുരുവായൂര്‍ ഗീതാസത്‌സംഗസമിതി അനുസ്മരിച്ചു. ഗാനരചയിതാവ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ദേവസ്വം മുന്‍ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. നാരായണന്‍, കണ്ണന്‍സ്വാമി, പട്ടത്താക്കില്‍ വേണു എന്നിവര്‍ സംസാരിച്ചു.

മലയാളി യുവ ജ്യോതിഷികള്‍ക്ക് ചെന്നൈയില്‍ ആദരം

ഗുരുവായൂര്‍: മലയാളി യുവ ജ്യോതിഷികളായ ഡോ. കെ.ജെ. നായരേയും ജിനേഷ് കെ. നായരേയും ചെന്നൈയില്‍ 'ജ്യോതിഷതിലകം' പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു. തമിഴ്‌നാട് പത്രികാസംഘമാണ് പുരസ്‌കാരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. പ്രശസ്ത ജ്യോതിഷിയും മാന്ത്രികനുമായ തൃശ്ശൂര്‍ പെരുവല്ലൂര്‍ കല്ലെട്ടുക്കഴിയില്‍ ഡോ. കെ.കെ. നായരുടെ മകനാണ് കെ.ജെ. നായര്‍ (ജിതേഷ് നായര്‍). ജിനേഷ് മരുമകനും. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് വി.ടി. ത്യാഗരാജ എരഗം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സുദര്‍ശന നാശിയപ്പന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News