Arts&Personalities News

രാഘവരാഗം അനശ്വരമായി

തലശ്ശേരി: ലളിതസംഗീതത്തിന്റെ സൗന്ദര്യവും ശാസ്ത്രീയസംഗീതത്തിന്റെ ഗാംഭീര്യവും ഇഴചേര്‍ത്ത ഈണങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംഗീതസംവിധായകന്‍ കെ.രാഘവന്‍ (രാഘവന്‍ മാസ്റ്റര്‍99) അന്തരിച്ചു. അസുഖം കാരണം ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ തലശ്ശേരി സഹകരണാസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക്മാറ്റി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ശവസംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തലശ്ശേരി ജില്ലാ കോടതി പരിസരത്തെ സെന്റിനറി പാര്‍ക്കിനു തൊട്ടടുത്തുള്ള നഗരസഭാസ്ഥലത്ത് ഔദ്യോഗിക ബഹുമതികളോടെ നടക്കും

Read more...

തെക്കേപ്പാട്ട് ഉണ്ണികൃഷ്ണനെ ഇന്ന് ആദരിക്കും

ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഇന്നു വൈകീട്ട് ആറിന് രുഗ്മിണി റീജന്‍സിയില്‍ നടക്കുന്ന വൈജഞാനിക സദസില്‍ ഗണിത ശാസ്ത്രജ്ഞന്‍ തെക്കേപ്പാട്ട് ഉണ്ണികൃഷ്ണനെ ആദരിക്കും. രാധാകൃഷ്ണന്‍ കാക്കശ്ശേരി  ഉദ്ഘാടനം ചെയ്യും. പൈതൃകം ചെയര്‍മാന്‍ കെ.ബി. സുരേഷ് അധ്യക്ഷനാകും.

ആയുര്‍വേദത്തെ ജനകീയമാക്കിയ രാജവൈദ്യന്‍

vaidyamadhom02.19.1013കൊച്ചി: ആയുര്‍വേദത്തെ ജനകീയമാക്കിയ രാജവൈദ്യനായിരുന്നു വൈദ്യമഠം ചെറിയ നാരായണന്‍ നന്പൂതിരി. ഭരദ്വാജീയ വിഭാഗത്തില്‍പെട്ട ഒരേയൊരു കുടുംബമാണ് അഷ്ടവൈദ്യകുടുംബങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന വൈദ്യമഠം. രണ്ടായിരത്തോളം വര്‍ഷത്തെ പാരന്പര്യമുള്ള ഈ ശാലവൈദ്യന്മാരെ മേഴത്തോള്‍ അഗ്നിഹോത്രി കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വൈദ്യമഠത്തിലെ ആചാര്യന്മാരുടെ അത്ഭുതകഥകള്‍ നിരവധിയാണ്. ചെറിയ നാരായണന്‍ നന്പൂതിരിയെ ചുറ്റിപ്പറ്റിയും അത്തരം കഥകളുണ്ട്.

Last Updated on Saturday, 19 October 2013 09:35

Read more...

ഗുരുവായൂരില്‍ ഗജഭിഷഗ്വരനായി വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി

ഗുരുവായൂര്‍:ഗുരുവായൂരപ്പന്റെ ആനകളെ പരിപാലിച്ച ഗജഭിഷഗ്വരനായിരുന്നു വെള്ളിയാഴ്ച അന്തരിച്ച വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി. വൈദ്യ ആചാര്യനായ പുമുള്ളി ആറാംതമ്പുരാനോടൊപ്പം പുന്നത്തൂര്‍ ആനക്കോട്ടയിലെത്തി അദ്ദേഹം ആനകളെ പരിചരിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഗജസമ്പത്തിന് സൗഖ്യം നല്‍കിയ അദ്ദേഹത്തെ ഗുരുവായൂര്‍ ദേവസ്വം ആദരിച്ചിരുന്നു. 25 വര്‍ഷംമുമ്പ് നാരായണീയത്തിന്റെ 400ാം വാര്‍ഷികാഘോഷ വേളയിലായിരുന്നു ആദരം. ഗുരുവായൂരപ്പന്റെ പരമഭക്തനായ അദ്ദേഹം എല്ലാ മാസത്തെയും മുപ്പെട്ട് വ്യാഴാഴ്ചകളില്‍ ഭഗവാനെ തൊഴുതുവണങ്ങാന്‍ എത്തിയിരുന്നു

ഒ. കെ. ആര്‍. മേനോന്‍ അനുസ്മരണവും പുരസ്ക്കാര സമര്‍പ്പണവും നടന്നു

okr anusmaranam18.10.13ഗുരുവായൂര്‍ : ആധുനിക ഗുരുവായൂരിന്റെ ഇന്ന് കാണുന്ന വികസന മുന്നേറ്റത്തിന് നേതൃത്വം നല്‍കി ഈ നാടിന്റെ പൊതുപ്രവര്‍ത്തന രംഗത്ത്‌ മാന്യതയുടെ മഹനീയ മുഖമായി എന്നും തെളിഞ്ഞ് നിന്നിരുന്ന ഏവരുടെയും പ്രിയങ്കരനായ ഒ. കെ. ആര്‍. മേനോന്‍ അനുസ്മരണവും പുരസ്ക്കാര സമര്‍പ്പണവും നടന്നു.  ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ വെച്ച്  ശ്രീ. ജി. കാര്‍ത്തികേയന്‍ (ബഹു. കേരള നിയമസഭ സ്പീക്കര്‍) ചടങ്ങ് ഭദ്ര ദീപം കൊളുത്തി  ഉദ്ഘാടനംചെയ്തു. ശ്രീ. മോഹന്‍ദാസ്‌ ചേലനാട്ട് സ്വഗത പ്രസംഗം നടത്തുകയും,

Last Updated on Friday, 18 October 2013 17:35

Read more...

എളവള്ളി നന്ദന് ദേശീയ അംഗീകാരം

elavally nandan fellowship18.10.13പാവറട്ടി: കലാസാംസ്‌കാരിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് കേന്ദ്ര സാംസ്‌കാരിക വകുപ്പ് നല്‍കുന്ന സീനിയര്‍ ഫെല്ലോഷിപ്പിന് ദാരുശില്പി എളവള്ളി നന്ദന്‍ അര്‍ഹനായി. കേരളീയ ദാരുശില്പകലാ അനുഷ്ഠാനങ്ങളും നിര്‍മ്മാണപ്രക്രിയാ സിദ്ധാന്തങ്ങളും എന്ന വിഷയത്തിലാണ് ഫെല്ലോഷിപ്പ്. അഞ്ചു ലക്ഷം രൂപയാണ് ഫെല്ലോഷിപ്പ്. കേരള ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ച നന്ദന്‍ ഇപ്പോള്‍ കൊല്‍ക്കത്ത ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്ക് കിരാതാര്‍ജ്ജുനീയം കഥാഭാഗങ്ങള്‍ തേക്കുമരത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.

ഗുരുവായൂരില്‍ ഒ.കെ.ആര്‍. അനുസ്മരണം ഇന്ന്

ഗുരുവായൂര്‍: ഗുരുവായൂരിന്റെ വികസന ശില്പികളില്‍ ഒരാളായ ഒ.കെ.ആര്‍. മേനോന്‍ അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച നടക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന് ഒ.കെ.ആര്‍. സ്മാരകപുരസ്‌കാരം സമ്മാനിക്കും. ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ മൂന്നരയ്ക്ക് സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും.

ഒ. കെ. ആര്‍. മേനോന്‍ അനുസ്മരണവും പുരസ്ക്കാര സമര്‍പ്പണവും

ഗുരുവായൂര്‍ : ആധുനിക ഗുരുവായൂരിന്റെ ഇന്ന് കാണുന്ന വികസന മുന്നേറ്റത്തിന് നേതൃത്വം നല്‍കി ഈ നാടിന്റെ പൊതുപ്രവര്‍ത്തന രംഗത്ത്‌ മാന്യതയുടെ മഹനീയ മുഖമായി എന്നും തെളിഞ്ഞ് നിന്നിരുന്ന ഏവരുടെയും പ്രിയങ്കരനായ ഒ. കെ. ആര്‍. മേനോന്‍ അനുസ്മരണവും പുരസ്ക്കാര സമര്‍പ്പണവും നാളെ വൈകീട്ട് മൂന്ന് മണിക്ക് ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ വെച്ച് നടക്കും. ശ്രീ. ജി. കാര്‍ത്തികേയന്‍ (ബഹു. കേരള നിയമസഭ സ്പീക്കര്‍) ചടങ്ങ് ഉദ്ഘാടനം ചെയ്യും. ശ്രീ. മോഹന്‍ദാസ്‌ ചേലനാട്ട് സ്വഗത പ്രസംഗം നടത്തുകയും, കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുയും ചെയ്യും.

ഗുരുവായൂര്‍ ശശിമാരാര്‍ക്ക് പുരസ്‌കാരം

ഗുരുവായൂര്‍: തായമ്പകയില്‍ വ്യത്യസ്തശൈലിയുടെ ഉപജ്ഞാതാവായിരുന്ന ആലിപ്പറമ്പ് ശിവരാമപ്പൊതുവാളിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഗുരുവായൂര്‍ ശശിമാരാര്‍ അര്‍ഹനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യ അടിയന്തര പ്രവൃത്തിയുടെ ചുമതലകാരനാണ് ശശിമാരാര്‍. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. അഖില ഭാരത ശ്രീഗുരുവായൂരപ്പഭക്തസമിതിയും ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ സ്മൃതി ഫൗണ്ടേഷനും ചേര്‍ന്നാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഗുരുവായൂരില്‍ അടുത്തമാസം സമ്മാനിക്കും.

മേളം ആശാന്‍ ഗുരുവായൂര്‍ ശിവരാമന് കലാഗ്രാമത്തിന്റെ ആദരം

ഗുരുവായൂര്‍:മേളം ആശാന്‍ ഗുരുവായൂര്‍ ശിവരാമന് തിരുവെങ്കിടം കലാഗ്രാമത്തിന്റെ ആദരം. ഷഷ്ഠിപൂര്‍ത്തിയിലെത്തിയ ശിവരാമന് തിരുവെങ്കിടം പാന യോഗത്തിന്റെ നേതൃത്വത്തിലായിരുന്നു സമാദരണസദസ്സ് സംഘടിപ്പിച്ചത്. പാനയോഗം പ്രസിഡന്റ് ശശി വാറണാട്ട് അദ്ധ്യക്ഷനായി. ജനു ഗുരുവായൂര്‍ ഉപഹാരം നല്‍കി. ബാലന്‍ വാറണാട്ട് ആമുഖ പ്രഭാഷണം നടത്തി.

Read more...

മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ സ്മാരക പുരസ്‌കാരം കുഞ്ഞുണ്ണി മൂശാരിക്ക്

ഗുരുവായൂര്‍: നവരാത്രിയുടെ ഭാഗമായി മമ്മിയൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ചുമര്‍ചിത്രകലാചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ സ്മാരക പുരസ്‌കാരത്തിന് വെങ്കലശില്പി കുടക്കുഴി കുഞ്ഞുണ്ണിമൂശാരിയെ തിരഞ്ഞെടുത്തു. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വെള്ളിയാഴ്ച വൈകീട്ട് പുരസ്‌കാരം സമ്മാനിക്കുമെന്ന് മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍ അറിയിച്ചു.

നാലപ്പാടന്‍: കവിതയുടെ ദാര്‍ശനിക ആഴം -കെ. ജയകുമാര്‍

naalappadan3.10.2013പുന്നയൂര്‍ക്കുളം :മലയാള കവിതയുടെ ദാര്‍ശനികമായ ആഴത്തെയാണ് നാലപ്പാടന്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് മലയാളം സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. മഹാകവി നാലപ്പാട്ട് നാരായണമേനോന്റെ 126-ാമത് ജന്മദിനാഘോഷ പരിപാടികള്‍ പുന്നയൂര്‍ക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള കവിതയുടെ പ്രത്യേക മുഹൂര്‍ത്തത്തില്‍ കവിതയ്ക്ക് ദാര്‍ശിനക ഗരിമ നല്‍കി,

Last Updated on Thursday, 03 October 2013 08:24

Read more...

നാലപ്പാടന്‍ ജന്മദിനം; വിളംബരഘോഷയാത്ര നടത്തി

പുന്നയൂര്‍ക്കുളം:നാലപ്പാട്ടു നാരായണമേനോന്റെ ജന്മദിനാഘോഷപരിപാടികളുടെ ഭാഗമായി ഗാന്ധിജയന്തി മതസൗഹാര്‍ദ്ദ റാലിയും വിളംബര ഘോഷയാത്രയും നടത്തി. മുന്‍ എം.പി. സി. ഹരിദാസ് നേതൃത്വം നല്‍കി. ഉമ്മര്‍ അറയ്ക്കല്‍ , അശോകന്‍ നാലപ്പാട്ട്, ടി.പി. ഉണ്ണി, ടി. കൃഷ്ണദാസ്, ഷാജു ചെറുവത്തൂര്‍ , പി. രാമദാസ്, മോഹന്‍ മമ്പറത്ത്, ജബ്ബാര്‍ ആറ്റുപുറം, സജീവ് കരുമലിക്കല്‍ , ഷുക്കൂര്‍ കോറോത്തയില്‍ , ബാഹുലേയന്‍ താമരശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

ഇനി താള ലയ സാന്ദ്രം സായാഹ്നം

തൃശൂര്‍ : സംഗീത, നൃത്ത രംഗത്തെ താരങ്ങള്‍ അണിനിരക്കുന്ന താളം, സൂര്യ നൃത്തസംഗീതോത്സവം നാളെ മുതല്‍ എട്ടുവരെ

Read more...

'ചരണ്‍ദാസ് ചോര്‍' ഇന്ന് അരങ്ങേറും

തൃശ്ശൂര്‍ :ഇന്ത്യന്‍ നാടകചരിത്രത്തിന്റെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹബീബ് തന്‍വീറിന്റെ 'ചരണ്‍ദാസ് ചോര്‍' എന്ന നാടകത്തെ ആസ്​പദമാക്കിയുള്ള 'സത്യം പറയുന്ന കള്ളന്‍' ചരണ്‍ദാസ് ചോര്‍ എന്ന നാടകം ഞായറാഴ്ച 6.30ന് സംഗീത നാടക അക്കാദമിയില്‍ അരങ്ങേറും. ഒരിക്കലും നുണ പറയില്ലെന്ന് ഗുരുവിനോട് സത്യംചെയ്ത ഒരു കള്ളന്റെ കഥയാണിത്. തിരുവനന്തപുരം അക്ഷരകല അവതരിപ്പിക്കുന്ന നാടകത്തില്‍ സുനില്‍ പൂമഠം കള്ളന്റെ വേഷമിടുന്നു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Arts&Personalities News