Arts&Personalities News

സ്‌പന്ദനം നാടകോത്സവം 8ന് തുടങ്ങും

വടക്കാഞ്ചേരി: രണ്ടാമത് സ്​പന്ദനം സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം എട്ടിന് തുടങ്ങും. ഓട്ടുപാറ കെ.ടി. മുഹമ്മദ് നഗറില്‍ വെള്ളിയാഴ്ച 6.30ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ഗോപി, നിലമ്പൂര്‍ ആയിഷ, പി.കെ. ബിജു എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും. നവംബര്‍ എട്ടുമുതല്‍ 17 വരെയാണ് നാടകോത്സവം. സ്​പന്ദനം പുരസ്‌കാരത്തിനായുള്ള നാടകോത്സവത്തില്‍ സംസ്ഥാനത്തെ പത്ത് പ്രശസ്ത കലാസമിതികളുടെ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. കെ.ടി. മുഹമ്മദ് നഗറില്‍ ആയിരത്തോളംപേര്‍ക്ക് ഇരിപ്പിടസൗകര്യമുള്ള തിയ്യറ്ററിലാണ് നാടകം അരങ്ങേറുക. ദിവസവും രാത്രി ഏഴിനാണ് നാടകാരംഭം.

ഡോ. വി. മോഹന് ലീഡര്‍ഷിപ്പ് പുരസ്‌കാരം

ചെന്നൈ: സാന്‍ഫ്രാന്‍സിസ്‌കോ ഡയബറ്റിസ് ടെക്‌നോളജി സൊസൈറ്റിയുടെ ലീഡര്‍ഷിപ്പ് പുരസ്‌കാരം മലയാളിയായ ഡോ. വി. മോഹന്. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ്. ഡോ. മോഹന്‍സ് ഡയബറ്റിക്കസ് സ്‌പെഷാലിറ്റി സെന്റര്‍ ചെയര്‍മാനാണ് ഡോ. മോഹന്‍. പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

'നിള' നൃത്ത സംഗീതോത്സവം: കൂത്തമ്പലത്തില്‍ ഇശലുകളുടെ ഇമ്പം

ചെറുതുരുത്തി: കലാമണ്ഡലത്തില്‍ നടക്കുന്ന 'നിള' ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ അഞ്ചാം ദിനത്തില്‍ കൂത്തമ്പലത്തില്‍ ഇശലുകളുടെ ഇമ്പം നിറഞ്ഞു. മോയിന്‍കുട്ടി വൈദ്യരുടെ പിന്‍തലമുറക്കാരായ മാപ്പിളകലാ അക്കാദമിയിലെ ഗായകരാണ് കൂത്തമ്പലത്തില്‍ ഇശല്‍മഴ ചൊരിഞ്ഞത്. തുടര്‍ന്ന് കൂത്തമ്പലത്തില്‍ കലാമണ്ഡലം അവതരിപ്പിച്ച വാദ്യവൃന്ദം നടന്നു. പുണെയിലെ ഐശ്വര്യ വാര്യരുടെയും സംഘത്തിന്റെയും മോഹിനിയാട്ടത്തിനുശേഷം ഡല്‍ഹിയിലെ മോണിസ നായിക് കഥക്‌നൃത്തം അവതരിപ്പിച്ചു.

Read more...

പെരുമ്പിലാവില്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും നടന്നു

perumbilaavil gopalakrishanan anusmaranamഗുരുവയൂര്‍ : ഗുരുവായൂരിലെ സാമൂഹ്യ രാഷ്ട്രീയ കലാകായിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യവും സാധാരണക്കാരുടെ ഉറ്റതോഴനുമായിരുന്ന പെരുമ്പിലാവില്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും നടന്നു. പെരുമ്പിലാവില്‍ ഗോപാലകൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ വെച്ച് ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ശ്രീ. ടി.വി. ചന്ദ്രമോഹന്‍ അവറുകളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സി.പി.എം.

Last Updated on Tuesday, 05 November 2013 10:57

Read more...

കൗതുകമായി നാലാം ക്ലാസുകാരന്റെ തായമ്പക

ഗുരുവായൂര്‍:ക്ഷേത്രത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ തായമ്പക അരങ്ങേറ്റം ശ്രദ്ധേയമായി. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥി വിഷ്ണുപ്രസാദാണ് തായമ്പക അവതരിപ്പിച്ചത്. ഗുരുവായൂര്‍ക്ഷേത്രം വാദ്യം അടിയന്തിര പ്രവൃത്തിക്കാരനും തായമ്പക കലാകാരനുമായ ഗുരുവായൂര്‍ ശശിമാരാരുടെ മകനാണ്.

ഗംഗാധരന്‍ മുതല്‍ സുലക്ഷണ വരെ; ആനവൈദ്യന്‍ ദാമോദരന്‍നായര്‍ ശതാഭിഷേക നിറവില്‍

aana.ganga nairകോട്ടയം: സുലക്ഷണയുടെ അടുത്തേക്ക് ദാമോദരന്‍ നായര്‍ നടന്നു. കാഴ്ച തിരിച്ചുകിട്ടിയ വലംകണ്ണിലൂടെ അവള്‍ കണ്ടു; തന്നെ ചികിത്സിക്കാനെത്തുന്ന 'ഡോക്ടറെ'. തുമ്പിക്കൈ മെല്ലെയുയര്‍ത്തി ഇരുട്ടുവീണുതുടങ്ങിയ തന്റെ ഇടംകണ്ണ് അവള്‍ തൊട്ടുകാണിച്ചു. അതിനുകൂടി ചികിത്സവേണമെന്ന്. ആനയ്ക്കടുത്തേക്കുനടന്ന കുളത്തൂര്‍മൂഴി ദാമോദരന്‍നായര്‍, തമിഴ്‌നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ കാട്ടിക്കൊടുത്തത് രോഗമുള്ള ആനകള്‍ വൈദ്യനെത്തുമ്പോള്‍ രോഗമെവിടെയെന്ന് ലക്ഷണത്തിലൂടെ കാട്ടിത്തരുമെന്ന 'മാതംഗശാസ്ത്രം'. മൂത്രവും പിണ്ടവും പരിശോധിക്കാതെ രോഗം കണ്ടെത്തി ആനയെ ചികിത്സിക്കുന്ന ഈ കുളത്തൂര്‍മൂഴിക്കാരന് അടുത്തയാഴ്ച ശതാഭിഷേകനിറവ്.

Last Updated on Sunday, 03 November 2013 08:37

Read more...

എഴുത്തച്ഛന്‍ പുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന്

കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകനും വാഗ്മിയുമായ പ്രൊഫ. എം.കെ. സാനുവിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ വിശിഷ്ടസംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഒന്നര ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം അടുത്ത മാസം സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫ. എം. തോമസ് മാത്യു, സി. പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്‌കാരിക വകുപ്പ്‌സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Read more...

ദയാബായിക്കും ഡോ. വി.പി. ഗംഗാധരനും ബ്ലെസ്സിക്കും മേരിവിജയം പുരസ്‌കാരം

തൃശ്ശൂര്‍:മേരിവിജയം സാഹിത്യസമിതിയുടെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനത്തിനുള്ള ദര്‍ശന അവാര്‍ഡ് ദയാബായിക്കും മാധ്യമ പ്രവര്‍ത്തനത്തിന് സംവിധായകന്‍ ബ്ലെസ്സിക്കും ആതുരസേവനത്തിന് ഡോ. വി.പി. ഗംഗാധരനും മികച്ച ലേഖനപരമ്പരയ്ക്ക് ആന്‍േറാ അക്കരയ്ക്കും സമര്‍പ്പിക്കും. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 16 ന് രണ്ടുമണിക്ക് കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേരിവിജയം സാഹിത്യോത്സവത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മാനേജിങ് എഡിറ്റര്‍ ബ്രദര്‍ ജെയിംസ്‌കാരിക്കാട്ടില്‍, പത്രാധിപസമിതിയംഗം പ്രൊഫ. ജോണ്‍ സിറിയക്, അലക്‌സാണ്ടര്‍ സാം, സെബി ഇരിമ്പന്‍ എന്നിവര്‍ അറിയിച്ചു.

കല്യാണ്‍ ജ്വല്ലേഴ്‌സ് പുരസ്‌കാരം

kalyan awardതൃശ്ശൂര്‍: ഭരതം കല്യാണ്‍ ജുവല്ലേഴ്‌സ് പുരസ്‌കാരത്തിന് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം സുഗന്ധിയെ തിരഞ്ഞെടുത്തു. ഭരതവും സണ്‍ഗ്രൂപ്പും ഏര്‍പ്പെടുത്തിയ പ്രഥമ യുവകലാകാര്‍ പുരസ്‌കാരം യുവനര്‍ത്തകരില്‍ ശ്രദ്ധേയയായ അക്ഷര മോഹന്‍ദാസിനാണ്. 2013 നവംബര്‍ 18, 19, 20 തിയ്യതികളില്‍ പൂങ്കുന്നം പുഷ്പഗിരി സീതാരാമ കല്യാണമണ്ഡപം ഹാളില്‍ ഭരതം യങ് ഡാന്‍സേഴ്‌സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനദിവസം സ്വര്‍ണ്ണമെഡലും കീര്‍ത്തിപത്രവും പൊന്നാടയുമടങ്ങുന്ന അവാര്‍ഡുകള്‍ സമര്‍പ്പിക്കും.

Last Updated on Wednesday, 30 October 2013 11:03

ദേവീകൃഷ്ണ അനുസ്മരണസദസ്സ് നടത്തി

ഗുരുവായൂര്‍:സിനിമനാടക സംഗീതസംവിധായകനായിരുന്ന ദേവീകൃഷ്ണയെ സി.സി.സി.യുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.

Read more...

ഡോ. വി.പി. ഗംഗാധരന് പുരസ്‌കാരം

തൃശ്ശൂര്‍: ജില്ലാ എന്‍.ആര്‍.ഐ. സര്‍വ്വീസ് സഹകരണ സംഘത്തിന്റെ എന്‍.ആര്‍.ഐ. സഹകരണസംഘം പുരസ്‌കാരം അര്‍ബുദചികിത്സാവിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന് നല്‍കും. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 7ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.കെ. ജയരാജന്‍, സംഘം പ്രസിഡന്റ് സോമന്‍ താമരക്കുളം, അഡ്വ. അബ്ദുള്‍ സമദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

താലപ്പൊലി പുരസ്ക്കാര സമര്‍പ്പണം നടന്നു

thalappoli samgam puraskkaramഗുരുവായൂര്‍ : ആധ്യാത്മിക കലാസാഹിത്യ മേഖലയിലെ വ്യക്തികള്‍ക്കു നല്‍കുന്ന താലപ്പൊലി സംഘം പുരസ്ക്കാരവും ക്ഷേത്രം കോമാരമായിരുന്ന ദാമോദരന്‍ നായര്‍ വെളിച്ചപ്പാട് എന്റോവ്മെന്റ് പുരസ്ക്കാര സമര്‍പ്പണവും നടന്നു. രുഗ്മിണി റീജന്‍സിയില്‍ വെച്ച്  ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. താലപ്പൊലി സംഘം പ്രസിഡന്റ് എന്‍. പ്രഭാകരന്‍ നായര്‍ അധ്യക്ഷനായി. താലപ്പൊലി സംഘം പുരസ്ക്കാരം അന്നമനട പരമേശ്വരന്‍ മാരാര്‍ (ക്ഷേത്രകലാ), സി. രാധാകൃഷ്ണന്‍ (സാഹിത്യം) എന്നിവര്‍ക്കും ദാമോദരന്‍നായര്‍ വെളിച്ചപ്പാട് എന്റോവ്മെന്റ് പുരസ്ക്കാരം

Last Updated on Thursday, 24 October 2013 19:15

Read more...

FLASH NEWS : മന്നാഡെ അന്തരിച്ചു

aanayottamബെങ്കലൂരു : പ്രശസ്ത ചലച്ചിത്ര ഗായകന്‍ മന്നാഡെ (പ്രബോദ് ചന്ദ്ര ഡെ) അന്തരിച്ചു .  ഇന്നു പുലര്‍ച്ചെ 3.48ന്  ബെങ്കലൂരുവില്‍ വെച്ചായിരുന്നു അന്ത്യം.

ഭാര്യ മലയാളിയായ സുലോചന

Last Updated on Thursday, 24 October 2013 10:20

Read more...

തെക്കേപ്പാട്ട് ഉണ്ണികൃഷ്ണനെ ആദരിച്ചു

paithrukam guruvayur 19.10.13ഗുരുവയൂര്‍ : ഗണിത ശാസ്ത്രജ്ഞന്‍ഉണ്ണികൃഷ്ണനെ പൈതൃകം ഗുരുവായ്യൂരിന്റെ വൈജ്ഞാനിക സദസില്‍ ആദരിച്ചു. രുഗ്മിണി റീജന്‍സിയില്‍ സമാദരണ സദസ് രാധാകൃഷ്ണന്‍ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. പൈതൃകം പ്രസിഡന്റ് സി. രാജഗോപാലന്‍ അധ്യക്ഷനായി. മുരളി പുറനാട്ടുകര, കെ.ബി. സുരേഷ്, രവി ചങ്കത്ത്, മധു കെ. നായര്‍, കെ. സുഗതന്‍, നന്ദന്‍ ആനേടത്ത്, മണി കിടുവത്ത്, പുരുഷോത്തമന്‍ നായര്‍, രാധാകൃഷ്ണന്‍ ആലക്കല്‍  എന്നിവര്‍ പ്രസംഗിച്ചു.

Last Updated on Wednesday, 23 October 2013 15:00

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ 99ാം പിറന്നാളാഘോഷം നവംബര്‍ 16ന്

jst.vr.krishna iyyer23.10.13കൊച്ചി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ 99ാം പിറന്നാളാഘോഷം നവംബര്‍ 16ന് നടക്കും. ഹോട്ടല്‍ താജ് ഗേറ്റ്‌വേയില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷം കേന്ദ്ര മന്ത്രി കപില്‍ സിബല്‍ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായിരിക്കും. ബോംബെ ഹൈക്കോര്‍ട്ട് ജഡ്ജി ഡോ. ജസ്റ്റിസ് ധനഞ്ജയ വൈ. ചന്ദ്രചൂഡ് 'സോഷ്യല്‍ ജസ്റ്റിസ് ഇന്‍ ആന്‍ ഇറ ഓഫ് ഗ്ലോബലൈസേഷന്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് എല്‍.എല്‍.ബി., എല്‍.എല്‍.എം. കോഴ്‌സുകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും.

Last Updated on Wednesday, 23 October 2013 12:04

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News