Arts&Personalities News

കവിയരങ്ങും പുസ്തകചര്‍ച്ചയും

ഗുരുവായൂര്‍:യുവകലാസാഹിതി ഗുരുവായൂര്‍ മേഖലാ കമ്മിറ്റി കവിയരങ്ങും കയ്യുമ്മു കോട്ടപ്പടിയുടെ കവിതകളെപ്പറ്റിയുള്ള ചര്‍ച്ചയും നടത്തി. ലൈബ്രറി ഹാളില്‍ നടന്ന സാഹിത്യ സംവാദം വനിതാകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദാ മോഹന്‍ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മേഖലാ പ്രസിഡന്റ് ഹനീഫ കൊച്ചന്നൂര്‍ അധ്യക്ഷനായി. 'കയ്യുമ്മു കവിതയുടെ പ്രണയതല്പം' എന്ന പുസ്തകത്തിന്റെ പ്രകാശനം കവി എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.

Read more...

നാകേരി ക്ഷേത്രസമിതി പുരസ്‌കാരങ്ങള്‍

ഗുരുവായൂര്‍:അദ്ധ്യാത്മിക  കലാസാഹിത്യ സാംസ്‌കാരിക രംഗങ്ങളിലുള്ളവര്‍ക്ക് നാകേരി ക്ഷേത്രക്ഷേമ സമിതി പുരസ്‌കാരങ്ങള്‍ നല്‍കും. നാറാസ്സ്മന അഗ്‌നിശര്‍മ്മന്‍ നമ്പൂതിരി (ഋഗ്വേദം), നടുവത്ത് നാരായണന്‍ അക്കിത്തിരിപ്പാട് (യജുര്‍വേദം), ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി (സാമവേദം), ഡോ. മുല്ലനേഴി സുബ്രഹ്മണ്യന്‍ നമ്പൂതിരി (ആയുര്‍വ്വേദം), വടക്കന്‍ പുലിയന്നൂര്‍ അനുജന്‍ നമ്പൂതിരിപ്പാട് (താന്ത്രികം), മഠത്തില്‍ നാരായണന്‍ കുട്ടിമാരാര്‍ (ചെണ്ട),

Read more...

വൈലോപ്പിള്ളി സ്മാരക പുരസ്‌കാരം കന്നിക്ക്

ഗുരുവായൂര്‍: യുവ എഴുത്തുകാരുടെ കവിതാ ഗ്രന്ഥത്തിനുള്ള വൈലോപ്പിള്ളി സ്മാരക അവാര്‍ഡ് എം. കന്നിയുടെ 'വെയില്‍ പറയാത്തത്' എന്ന കൃതിക്ക് ലഭിച്ചു. കന്നിയുടെ പ്രഥമ കവിതാസമാഹാരമാണിത്. കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്‌സിന് പഠിക്കുകയാണ് കന്നി. 22ന് തൃശ്ശൂരില്‍ പുരസ്‌കാരസമര്‍പ്പണം നടക്കും.

കുട്ടികള്‍ക്കായി ചിത്രരചനാമത്സരം

ഗുരുവായൂര്‍:മേട്രോ ലിങ്ക്‌സ് ഫാമിലി ക്ലബ്ബും നാഷണല്‍ പെയിന്റ്‌സും ചേര്‍ന്ന് കുട്ടികള്‍ക്കായി മെട്രോ കളര്‍ ഫെസ്റ്റ് നടത്തി. ഗുരുവായൂര്‍ ചുമര്‍ച്ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ കെ.യു. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ബാബു വര്‍ഗ്ഗീസ് അധ്യക്ഷനായി. കെ.പി. വിനോദ്, ജോസ് ചൊവ്വല്ലൂര്‍, വിജയ്കുമാര്‍, പി. മുരളീധരന്‍, ജ്യോതിഷ് ജാക്ക്, ആന്‍േറാ തോമസ് എന്നിവര്‍ പ്രസംഗിച്ചു. നാല് വിഭാഗങ്ങളിലായി 1800 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച മരത്തംകോട് ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂള്‍ ട്രോഫി നേടി.

ഒ.കെ.ആര്‍. മേനോന്‍ എന്‍േറാവ്‌മെന്റ് സമ്മാനിച്ചു

ഗുരുവായൂര്‍:ഗുരുവായൂരിലെ പഴയകാല വ്യാപാരിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഒ.കെ.ആര്‍, മേനോന്റെ സ്മരണയ്ക്കായുള്ള എന്‍േറാവ്‌മെന്റ് തായമ്പക കലാകാരന്‍ ഗുരുവായൂര്‍ ജയപ്രകാശിന് സമ്മാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാപാരികളുടെ ഏകാദശി വിളക്കിന്റെ ഭാഗമായി വാദ്യകലാകാരന് നല്‍കുന്ന എന്‍േറാവ്‌മെന്റാണിത്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നടന്‍ ശിവജി ഗുരുവായൂര്‍ എന്‍േറാവ്‌മെന്റ് നല്‍കി. ആഘോഷക്കമ്മിറ്റി പ്രസിഡന്റ് പി.കെ. സത്യനാഥന്‍ അധ്യക്ഷനായി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എന്‍. മുരളി, ജനു ഗുരുവായൂര്‍, ഒ.കെ.ആര്‍. മണികണ്ഠന്‍, കെ. മാധവന്‍കുട്ടി, മനോജ് വി. മേനോന്‍, മധു കേനാടത്ത്, ബാലന്‍ വാറണാട്ട് എന്നിവര്‍ പ്രസംഗിച്ചു.

വെങ്കിടരാജശര്‍മ്മയ്ക്ക് വാചസ്‌പതി പുരസ്‌കാരം

പെരുമ്പിലാവ്:കടവല്ലൂര്‍ അന്യോന്യപരിഷത്തിന്റെ വാചസ്​പതി പുരസ്‌കാരം പ്രൊഫ. വെങ്കിടരാജശര്‍മ്മയ്ക്ക്. സംസ്‌കൃതപണ്ഡിതനായ അദ്ദേഹം തിരുവനന്തപുരം, തൃപ്പൂണിത്തുറ, പട്ടാമ്പി കോളേജുകളില്‍ അധ്യാപകനായും പ്രിന്‍സിപ്പല്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചശേഷം പോണ്ടിച്ചേരി ഇന്‍ഡോഫ്രണ്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷക പ്രൊഫസറായും സേവനമനുഷ്ഠിച്ചു. പാണിനീയ ഉദാഹരണകോശം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

പൂര്‍ണത്രയീ ജയപ്രകാശിനും തിരുവട്ടാര്‍ ജഗദീശനും ഫെലോഷിപ്പ്

തിരുവനന്തപുരം: കര്‍ണാടക സംഗീത സാഹിത്യകാരനും കവിയുമായ തൃപ്പൂണിത്തുറ പൂര്‍ണത്രയീ ജയപ്രകാശ്, കഥകളി രംഗത്തെ ആചാര്യന്മാരായ ഏവൂര്‍ രാജേന്ദ്രന്‍ പിള്ള, കല്ലുവഴി വാസു, തിരുവട്ടാര്‍ ജഗദീശന്‍ എന്നിവര്‍ക്ക് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് നല്‍കും.സംസ്‌കൃത സാഹിത്യം, കഥകളി എന്നീ വിഭാഗങ്ങളിലെ ഗവേഷണത്തിനും പഠനത്തിനും ഗ്രന്ഥരചനയ്ക്കുമാണ് ഓരോരുത്തര്‍ക്കും 4,80,000 രൂപയുടെ ഫെലോഷിപ്പ്. രണ്ടുവര്‍ഷമാണ് കാലാവധി.

ഭാഗവത വിശ്വകീര്‍ത്തി സംസ്ഥാന കണ്‍വെന്‍ഷന്‍ നാളെ

തൃശ്ശൂര്‍: അന്തര്‍ദേശീയ ഭാഗവത വിശ്വകീര്‍ത്തി മഹാസമ്മേളനത്തിന്റെ മുന്നോടിയായുള്ള സംസ്ഥാന കണ്‍വെന്‍ഷന്‍ ഞായറാഴ്ച നടക്കും.കൂര്‍ക്കഞ്ചേരി മാഹേശ്വരക്ഷേത്ര ഓഡിറ്റോറിയത്തില്‍ 3.30ന് കേരള ഹൈക്കോടതി ജഡ്ജി എ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷതവഹിക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എം.എന്‍. ഗുണവര്‍ദ്ധനന്‍ ഉദ്ഘാടനം ചെയ്യും. ദാര്‍ശനിക സാഹിത്യകാരന്‍ ജി. അരവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തും.
ഭാഗവത മാഹാത്മ്യവും സന്ദേശങ്ങളും ലോകമൊട്ടാകെ

Read more...

ധന്വന്തരി കലാപീഠം പുരസ്‌കാരം മച്ചാട് സുബ്രഹ്മണ്യന് സമര്‍പ്പിച്ചു

തൃശ്ശൂര്‍: പെരിങ്ങാവ് ദേവസ്വം ധന്വന്തരി കലാപീഠം കലാകാരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ധന്വന്തരി പുരസ്‌കാരം ശാസ്താംപാട്ട് വിദ്വാന്‍ മച്ചാട് സുബ്രഹ്മണ്യന് പെരിങ്ങാവ് ദേവസ്വം പ്രസിഡന്റ് കെ. രാമകൃഷ്ണന്‍ സമ്മാനിച്ചു. ചടങ്ങിന് ദേവസ്വം സെക്രട്ടറി അഡ്വ. എം.സി. മനോജ്കുമാര്‍, വിജു ആതങ്കാവില്‍, കെ.കെ. രാമചന്ദ്രന്‍, ഇ.എസ്. രാധാകൃഷ്ണന്‍, ദീപു സി., എം.കെ. വിനോദ്കുമാര്‍, അജയന്‍, ഹിതേഷ്, സുനീഷ്, കിരണ്‍ ഏവന്നൂര്‍, അരുണ്‍മോഹന്‍, എം.വി. മോഹനന്‍, രാജേഷ് കടവില്‍, ദേവസ്വം ട്രഷറര്‍ സി.ആര്‍. വേണുഗോപാല്‍, വൈസ് പ്രസിഡന്റ് പി. നാരായണന്‍കുട്ടി,

Read more...

സി.സി.സി. പ്രൊഫഷണല്‍ നാടകോത്സവം തുടങ്ങി

ഗുരുവായൂര്‍: സി.സി.സി.യുടെ അഖില കേരള പ്രൊഫഷണല്‍ നാടകോത്സവം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. എ. വേലായുധന്‍ അധ്യക്ഷനായി. ഭാര്‍ഗവന്‍ പള്ളിക്കര, സജീവന്‍ നമ്പിയത്ത്, ലാസര്‍കുട്ടി പേരകം, ശിവപ്രസാദ്, ടി.എ. ദിവാകരന്‍, ചന്ദ്രന്‍ ചങ്കത്ത്, വരുണന്‍ കൊപ്പര എന്നിവര്‍ പ്രസംഗിച്ചു. ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ രാത്രി 7നാണ് നാടകം. 13ന് കൊല്ലം അസീസിയുടെ 'എന്റെ മകള്‍ക്ക്', 14ന് കാഞ്ഞിരപ്പിള്ളി അമലയുടെ 'പറയാന്‍ ബാക്കിവെച്ചത്', 15ന് വള്ളുവനാട് ബ്രഹ്മയുടെ 'ആങ്ങളത്തെയ്യം' എന്നീ നാടകങ്ങള്‍ അരങ്ങേറും.

Last Updated on Wednesday, 13 November 2013 09:43

പി. ദാമോദരന്‍നായര്‍ക്ക് അനുമോദനം

ഗുരുവായൂര്‍: കേരള കലാമണ്ഡലം പുരസ്‌കാരം ലഭിച്ച കൃഷ്ണനാട്ടം ആശാനായിരുന്ന പി. ദാമോദരന്‍നായരെ

Read more...

ആലിപറമ്പ് സ്മാരക പുരസ്ക്കാര സമര്‍പ്പണം ഗുരുവായൂര്‍ ശശി മാരാര്‍ക്ക് സമര്‍പ്പിച്ചു.

aaliprambu puraskkra samarppanamഗുരുവായൂര്‍ : ഇടയ്ക്ക, സോപാനസംഗീതം, തായമ്പക, മുതലായ ക്ഷേത്രകലകളില്‍ പ്രശസ്തനായ ആലിപറമ്പ് ശിവരാമപൊതുവാളിന്റെ സ്മരണയ്ക്കായി ഏര്‍പെടുത്തിയ പുരസ്ക്കാരം ഗുരുവായൂര്‍ ശശി മാരാര്‍ക്ക് സമര്‍പ്പിച്ചു. അഖില ഭാരത ശ്രീഗുരുവായൂരപ്പഭക്തസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് അഞ്ചിന്  രോഹിണി ടൂറിസ്റ്റ് ഹോമില്‍ വെച്ച് നടന്ന സമാദരണ സദസില്‍ ദേവസ്വം അഡ്മിസ്ട്രേറ്റര്‍ ശ്രീ. കെ. മുരളീധരന്റെ അധ്യക്ഷതയില്‍

Last Updated on Monday, 11 November 2013 18:46

Read more...

അഭിനന്ദിച്ചു

ഗുരുവായൂര്‍:ഫര്‍ക്ക സഹകരണ റൂറല്‍ ബാങ്കിന്റെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ്. അംഗങ്ങളെ, കേരള കോഒപ്പറേറ്റീവ് എംപ്ലോയീസ് ഫ്രന്റ് ബാങ്ക് യൂണിറ്റ് അഭിനന്ദിച്ചു. ഇ.എഫ്. ജോസഫ് അധ്യക്ഷനായി. ജെയ്‌സണ്‍ ജോര്‍ജ്, എം.ബി. സുധീര്‍, സി.വി. സുധീരന്‍, പി.കെ. ജോര്‍ജ്, ടി. വിജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആലിപറമ്പ് പൊതുവാള്‍ സ്മാരക പുരസ്ക്കാരം ഗുരുവായൂര്‍ ശശിമാരാര്‍ക്ക്

ഗുരുവായൂര്‍ : ഇടയ്ക്ക, സോപാനസംഗീതം, തായമ്പക മുതലായ ക്ഷേത്രകലകളിലെ കുലപതിയായിരുന്ന ആലിപറമ്പ് ശിവരാമന്‍ പൊതുവാളിന്റെ ഓര്‍മ്മയ്ക്കായി അഖില ഭാരത ശ്രീഗുരുവായൂരപ്പ ഭക്തസമിതി നല്‍കിവരുന്ന ആലിപറമ്പ് ശിവരാമന്‍ പൊതുവാള്‍ സ്മാരകപുരസ്ക്കാരം മൂന്നുപതിറ്റാണ്ടുകാലം തായമ്പകയില്‍ തന്റേതായ ശൈലിയില്‍ പിന്തുടര്‍ന്ന് വരുന്ന ക്ഷേത്ര അടിയന്തരപ്രവൃത്തിക്കാരനുമായ ഗുരുവായൂര്‍ ശശിമാരര്‍ക്ക് നവംബര്‍ 11ന് വൈകുന്നേരം 5 മണിക്ക്

Last Updated on Saturday, 09 November 2013 15:08

Read more...

ഫാ. പോള്‍ പൂവ്വത്തിങ്കലിന് കേന്ദ്ര ഗവണ്മെന്റ് ഫെല്ലോഷിപ്പ്

തൃശ്ശൂര്‍: ഫാ. ഡോ. പോള്‍ പൂവ്വത്തിങ്കലിന് കേന്ദ്ര ഗവണ്മെന്റിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ചു. കര്‍ണ്ണാടക സംഗീതത്തില്‍ പാശ്ചാത്യ സംഗീതത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ പഠനത്തിനാണ് അഞ്ചുലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്. കര്‍ണ്ണാടക സംഗീതത്തില്‍ മാസ്റ്റര്‍ ബിരുദവും പി.എച്ച്.ഡി.യും നേടിയ പോള്‍ പൂവ്വത്തിങ്കല്‍ നിരവധി രാജ്യങ്ങളില്‍ സംഗീത കച്ചേരി നടത്തിയിട്ടുണ്ട്. തൃശ്ശൂര്‍ ചേതന മ്യൂസിക് കോളേജ് പ്രിന്‍സിപ്പലാണ്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News