Arts&Personalities News

ആദരിച്ചു

ഗുരുവായൂര്‍ : സി.സി.സി.യുടെ ആഭിമുഖ്യത്തില്‍ തുള്ളല്‍ ആശാന്‍ മണലൂര്‍ ഗോപിനാഥ് , ജ്യോത്സ്യന്‍ പെരിങ്ങോട് ശങ്കരനാരായണന്‍ എന്നിവരെ ആദരിച്ചു.  എ സി പി .ആര്‍ ജയചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. അഡ്വ. എ വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ കെ ബി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഭാര്‍ഗ്ഗവന്‍ പള്ളിക്കര, ഫിറോസ് തൈപ്പറമ്പില്‍ , എം പി ബഷീര്‍, ചന്ദ്രന്‍ ചങ്കത്ത്, ലാസര്‍ പേരകം, കെ പി ശിവപ്രസാദ്, സജീവന്‍ നമ്പിയത്ത് എന്നിവര്‍ പ്രസംഗിച്ചു.


കേളപ്പജി സ്മാരക പുരസ്‌കാരം തവന്നൂര്‍ സുകുമാരന്‌

ഗുരുവായൂര്‍: കേരള മഹാത്മജി സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ കേളപ്പജി സ്മാരക പുരസ്‌കാരത്തിന് സര്‍വ്വോദയ നേതാവും ഹരിജന്‍ സേവാ ദേശീയ പ്രവര്‍ത്തകനുമായ തവന്നൂര്‍ സുകുമാരനെ തിരഞ്ഞെടുത്തു. 10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. സുകുമാരന്‍ മലപ്പുറം ജില്ലാ സര്‍വ്വോദയസംഘം പ്രസിഡന്റ്, ഹരിജന്‍ സേവാസംഘ് ട്രസ്റ്റി, തിരുനാവായ സര്‍വ്വോദയമേള ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍

Read more...

ശതാഭിഷേകം ആഘോഷിച്ചു

ഗുരുവായൂര്‍ . ക്ഷേത്രത്തില്‍ അരനൂറ്റാണ്ടിലേറെക്കാലമായി സ്ഥിരമായി നിര്‍മാല്യദര്‍ശനം നടത്തുന്ന ഭക്തനും

Read more...

ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം ഗുരുവായൂര്‍ സേതുവിന് സമ്മാനിച്ചു

ഗുരുവായൂര്‍ : തിരുവെങ്കിടം പാനയോഗത്തിന്റെ ഗോപി വെളിച്ചപ്പാട് സ്മാരകപുരസ്‌കാരം പ്രശസ്ത കുറുങ്കുഴല്‍ കലാകാരന്‍ ഗുരുവായൂര്‍ സേതുവിന് സമ്മാനിച്ചു. വാദ്യകലാകാരന്മാരുടെ നിറഞ്ഞ സദസ്സില്‍ മേളപ്രമാണിമാരായ പെരുവനം കുട്ടന്‍മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും ചേര്‍ന്നായിരുന്നു

Read more...

ശ്രീഗുരുവായൂരപ്പന്‍ മേളപുരസ്‌കാരം കല്ലൂര്‍ രാമന്‍കുട്ടിക്ക്

ഗുരുവായൂര്‍ : ഗുരുവായൂര്‍ ചിങ്ങമഹോത്സവ കമ്മിറ്റി ഏര്‍പ്പെടുത്തിയ ശ്രീഗുരുവായൂരപ്പന്‍ മേളപുരസ്‌കാരത്തിന് തായമ്പകാചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടിയെ തിരഞ്ഞടുത്തു. 5001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.  ചിങ്ങമഹോത്സവത്തോടനുബന്ധിച്ച് 17ന് ഉച്ചതിരിഞ്ഞ് നടക്കുന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പുരസ്‌കാരം സമ്മാനിക്കും.

ശംഖുപുഷ്പത്തിന്റെ മനോഹാരിതയില്‍ മരപ്രഭു

ഗുരുവായൂര്‍: ശില്പിയുെട ആഗ്രഹം പോലെ ശംഖുപുഷ്പവള്ളികള്‍ മരപ്രഭുവിനെ മരതകപ്പട്ടുടുപ്പിച്ചു.ഗുരുവായൂരില്‍ ഭക്തരെ ആകര്‍ഷിക്കുന്ന കുറ്റന്‍ മരപ്രഭു ശില്പത്തിലാണ് ശംഖുപുഷ്പവള്ളികള്‍ പടര്‍ന്നുകയറി മനോഹരിത പകരുന്നത്. 19 വര്‍ഷങ്ങള്‍ക്കു മുമ്പ് മരപ്രഭുവിന്റെ ശില്പം സ്ഥാപിക്കുമ്പോള്‍ മുഖ്യശില്പി ആലുവ, മംഗലപ്പുഴ രാമചന്ദ്രന്റെ ആഗ്രഹവും ഇതായിരുന്നു. ശംഖുപുഷ്പവള്ളികള്‍ ശില്പത്തില്‍ പടര്‍ന്നു കയറണം. പക്ഷികള്‍ ശില്പത്തില്‍ കൂടുകൂട്ടണം. വേരിനുള്ളില്‍ പാമ്പുകള്‍ക്ക് ഇടംവേണം. ശില്പം സ്ഥാപിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പക്ഷികള്‍ മരത്തിലെ പൊത്തുകളില്‍ ചേക്കേറിയിരുന്നു.

Read more...

ഭഗവാന്റെ തിരുമുറ്റത്തെ മണ്ണെടുത്ത്‌ രചിച്ച ചരിത്ര ചിത്രം (ശ്രീ ഗുരുവായൂരപ്പന്‍) നിങ്ങള്‍ക്കും സ്വന്തമാക്കാം

aanayottam

ലോകപ്രശക്ത മണല്‍ ചിത്രകാരന്‍ ശ്രീ ബാബു എടക്കുന്നി ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണ്ണെടുത്ത്‌ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച് ദിവസങ്ങളോളം നീണ്ട മണല്‍ ചിത്രരചനയില്‍ ഭഗവാന്റെ അതിമനോഹരമായ ശ്രീ ഗുരുവായൂരപ്പന്‍ ചിത്രം പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇതിനോടകം തന്നെ വാര്‍ത്താ മാദ്ധ്യമങ്ങളും, ജനങ്ങളും ഒന്നടങ്കം പ്രശംസിച്ച ഈ ചിത്രം ഭഗവാന്റെ അഭീഷ്ടം പോലെ ദിവ്യകാരുണ്യ പ്രവര്‍ത്തനത്തിന് തീരുമാനമെടുത്തു. ഈ ചിത്രം നിര്‍ദ്ധനരും, നിരാലംബരുമായ നിരവധി യുവധികളുടെ മംഗല്യ ആവശ്യത്തിന് വേണ്ടി നിധി ശേഖരണാര്‍ത്ഥം ചിത്രം ലേലം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്നു.

Last Updated on Monday, 14 July 2014 16:58

Read more...

ഗുരുവായൂരപ്പന്റെ മണല്‍ച്ചിത്രം സമര്‍പ്പിച്ചു

ഗുരുവായൂര്‍: ഗുരുവായൂരില്‍നിന്ന് ശേഖരിച്ച മണലുകൊണ്ട് ബാബു എടക്കുന്നി വരച്ച ഗുരുവായൂരപ്പന്റെ ചിത്രം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ക്ഷേത്രം കിഴക്കേ നടപ്പുരയില്‍ നടന്ന ചടങ്ങില്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ആശീര്‍വ്വാദ കര്‍മ്മം നിര്‍വ്വഹിച്ചു. ശോഭാ സുരേന്ദ്രന്‍ മുഖ്യാതിഥിയായി. ശ്രീകുമാര്‍ ഈഴുവപ്പടി, ശ്രീനിവാസന്‍ കോവാത്ത്, കെ.ബി. പ്രമോദ്, അഡ്വ. പി.ജി. ജയന്‍, സതീശന്‍ ചാവക്കാട്, കെ.ജി. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതിഭകളെ ആദരിച്ചു

ഗുരുവായൂര്‍:നമ്പഴിക്കാട് വടുതല പുരോഗമന കലാവേദി വായനശാലയുടെ നേതൃത്വത്തില്‍ ഗണിതശാസ്ത്രപ്രതിഭ ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട്, എഴുത്തുകാരന്‍ രാജന്‍ തുവാരെ , ശില്പി എളവള്ളി നന്ദന്‍ എന്നിവരെ ആദരിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ പത്മം വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി.വി.സുധാകരന്‍ അധ്യക്ഷനായി. പി. സുരേന്ദ്രന്‍, മുരളി പുറനാട്ടുകര, അഡ്വ. സജീഷ് കുറുവത്ത്, സി.ജി. രഘുനാഥ്, സി.കെ. ജയന്തന്‍, ടി.കെ. രവി എന്നിവര്‍ പ്രസംഗിച്ചു.

'ഗുരുവായൂരില്‍ വാദ്യോപകരണങ്ങളുടെ കൈകാര്യത്തില്‍ വ്യക്തതവേണം'

ഗുരുവായൂര്‍:ക്ഷേത്രത്തില്‍ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആരൊക്കെ വേണമെന്ന കാര്യത്തില്‍ ദേവസ്വം ഭരണസമിതി വ്യക്തത ഉണ്ടാക്കണമെന്ന് ദേവസ്വം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ കാലങ്ങളായി നടന്നുവരുന്ന മേളത്തില്‍ ഹിന്ദുസമുദായത്തിലെ പലരും പങ്കെടുക്കാറുണ്ട്. ക്ഷേത്രത്തിലെ കീഴ്‌വഴ്ക്കമനുസരിച്ച് ചെണ്ട, തിമില, ഇടയ്ക്ക എന്നിവ അമ്പലവാസികളാണ് കൈകാര്യം ചെയ്തുപോരുന്നത്.

Read more...

സംഗീതചക്രവര്‍ത്തിമാരെ അനുസ്മരിച്ചു

ഗുരുവായൂര്‍:ഗുരുവായൂര്‍ ഹരിശ്രീ കലാക്ഷേത്രത്തിന്റെയും ഗുരുപാദം നൃത്തവിദ്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഗീതചക്രവര്‍ത്തിമാരായ വി. ദക്ഷിണാമൂര്‍ത്തിയേയും കെ.രാഘവന്‍ മാസ്റ്ററേയും അനുസ്മരിച്ചു. ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സജീവന്‍ നമ്പിയത്ത് അധ്യക്ഷത വഹിച്ചു. കലാക്ഷേത്രം പ്രിന്‍സിപ്പല്‍ ശങ്കര്‍ കുന്നംകുളം ആമുഖപ്രഭാഷണം നടത്തി.

Read more...

നാദബ്രഹ്മോത്സവം എം.ടി.യ്ക്കും മധുവിനും തിരുവിഴയ്ക്കും പുരസ്‌കാരം നല്‍കി

nada bremothsavamഗുരുവായൂര്‍: പുതുവര്‍ഷപ്പിറവി ദിനത്തില്‍ നാദസ്വര കലാകാരന്മാര്‍ ചേര്‍ന്ന് സംഘടിപ്പിച്ച നാദബ്രഹ്മോത്സവം ക്ഷേത്രനഗരിയില്‍ ഉത്സവപ്രതീതിയുണ്ടാക്കി. എം.ടി. വാസുദേവന്‍നായര്‍, നടന്‍ മധു, നാദസ്വരം വിദ്വാന്‍ തിരുവിഴ ജയശങ്കര്‍ എന്നിവര്‍ക്ക് നാദബ്രഹ്മം പുരസ്‌കാരങ്ങള്‍ നല്‍കി. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍നമ്പൂതിരിപ്പാട് പുരസ്‌കാര

Last Updated on Thursday, 02 January 2014 10:49

Read more...

എളവള്ളി സ്മാരക പുരസ്ക്കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് സമ്മാനിച്ചു

elavalli nandanഗുരുവായൂര്‍: പ്രശസ്ത ദാരുശില്പി എളവള്ളി നാരായണനാചാരിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് സമ്മാനിച്ചു. രുക്മിണി റീജന്‍സിയില്‍ വെച്ച്  ഇന്ന്  വൈകീട്ട് അഞ്ചിന് നടന്ന സാംസ്‌കാരിക സമ്മേളനം എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പുരസ്‌കാര സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. എം.ടി.യുടെ രണ്ടാമൂഴത്തിനുവേണ്ടി ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച ഭീമന്റെ

Read more...

എളവള്ളി സ്മാരക പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ഇന്ന് സമ്മാനിക്കും

ഗുരുവായൂര്‍: പ്രശസ്ത ദാരുശില്പി എളവള്ളി നാരായണനാചാരിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ചൊവ്വാഴ്ച ഗുരുവായൂരില്‍ സമ്മാനിക്കും.
രുക്മിണി റീജന്‍സിയില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. പുരസ്‌കാര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിക്കും. എം.ടി.യുടെ രണ്ടാമൂഴത്തിനുവേണ്ടി ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച ഭീമന്റെ രേഖാചിത്രത്തിന്റെ മാതൃകയില്‍ കുമിഴില്‍ തീര്‍ത്ത ശില്പവും 10,001 രൂപയുമാണ് പുരസ്‌കാരമായി നല്‍കുന്നത്.

എളവള്ളി നാരായണനാചാരി പുരസ്ക്കാര സമര്‍പ്പണം നാളെ

ഗുരുവായൂര്‍ : എളവള്ളി നാരായണനാചാരി പുരസ്ക്കാര സമര്‍പ്പണം നാളെ നടക്കുമെന്ന് എളവള്ളി നന്ദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രുഗ്മിണി റീജന്‍സിയില്‍ എം.ടി. വാസുദേവന്‍നായര്‍ പുരസ്ക്കാരവിതരണോദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത ചിത്രകാരന്‍ ആര്‍ടിസ്റ്റ് നമ്പൂതിരിക്കാണ് പുരസ്ക്കാരം. 10001 രൂപയും എളവള്ളി നന്ദന്‍ രൂപകല്‍പ്പന  ചെയ്ത എം.ടി. യുടെ രണ്ടാമൂഴത്തിലെ ഭീമന്റെ രൂപത്തിന്റെ

Last Updated on Monday, 30 December 2013 18:23

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News